
ദേവ ഫിലിംസിന്റെ ബാനറില്‍ വിനീത് കുമാര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘നോട്ട്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. നവാഗതരായ ആശിഷും കിരണും ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് 45 ദിവസങ്ങള്‍കൊണ്ട് കോതമംഗലത്തും കൊച്ചിയിലുമായാണ് പൂര്‍ത്തിയാക്കിയത്.
ചിത്രത്തിന്റെ പൂജാ ചടങ്ങ് കോതമംഗലത്തെ ഹോട്ടല്‍ മരിയയില്‍ വെച്ച് നടന്നിരുന്നു. സംവിധായകന്‍ ആഷിഖ് അബു ഭദ്രദീപം കൊളുത്തിയാണ് ചിത്രത്തിന്റെ തുടക്കത്തിന് തിരിതെളിയിച്ചത്.
വിനീത് കുമാറിനൊപ്പം അനഘ നാരായണന്‍, ജൂഹി ജയകുമാര്‍, ബിഗ് ബോസ് താരം സെറീന, ശ്രീജിത്ത് ബാബു തുടങ്ങിയവര്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ദേവ ഫിലിംസിന്റെ ബാനറില്‍ ദേവരാജ് കുഞ്ഞുപിള്ളൈ ചിത്രം നിര്‍മ്മിക്കുന്നു. സജിത്ത് പുരുഷന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ടോബി ജോണ്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്നു.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ കിഷോര്‍ പുറക്കാത്തിരി, കലാസംവിധാനം കൃപേഷ് അയ്യപ്പന്‍കുട്ടി, മേക്കപ്പ് റോണക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം ദീപ്തി അനുരാഗ്, സ്റ്റില്‍സ് വിഷ്ണു എസ്. രാജന്‍, പരസ്യകല ആന്റണി സ്റ്റീഫന്‍, ചീഫ് അസോസിയേറ്റ് ഷിന്‍ജത് വാസു, സൗണ്ട് ഡിസൈന്‍ ശ്രീജിത്ത് സി.വി., പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് അഷ്‌റഫ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്‌സ്
പി.ആര്‍.ഒ: ഐശ്വര്യ രാജ്
Online PR – CinemaNewsAgency.Com