‘വാഴ 2’ന് ശേഷം ഹാഷിര്‍ നായകനാവുന്ന പുതിയ ചിത്രം; ‘ഞൊടി’ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി

‘വാഴ 2’ന് ശേഷം ഹാഷിര്‍ നായകനാവുന്ന പുതിയ ചിത്രം; ‘ഞൊടി’ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി

‘വാഴ 2’ന് ശേഷം ഹാഷിര്‍ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം ‘ഞൊടി’യുടെ ടൈറ്റില്‍ റിവീല്‍ പോസ്റ്റര്‍ പുറത്തിറങ്ങി.

നവാഗതനായ ജെ എസ് ജിതിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അല്‍ അമീനും ലുക്മാനും ചന്തു സലിംകുമാറും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ച സൂപ്പര്‍ ഡൂപ്പര്‍ ഫിലിംസിന്റെ ബാനറില്‍ അമല്‍ പോള്‍സണും ഒപ്പം മിഡ്‌നൈറ്റ് സണ്‍ ഫിലിംസിന്റെ ബാനറില്‍ ടോണി ജോസും ചേര്‍ന്നാണ് ‘ഞൊടി’ നിര്‍മ്മിക്കുന്നത്.

‘വാഴ’, ‘എക്കോ’, ‘വാഴ 2’ എന്നീ മെഗാ ഹിറ്റ് ചിത്രങ്ങള്‍ വിതരണം ചെയ്ത ഐക്കണ്‍ സിനിമാസ് ‘ഞൊടി’ തിയേറ്ററുകളിലെത്തിക്കും.

വ്യത്യസ്തമായ ഡിസൈനും കൗതുകം ജനിപ്പിക്കുന്ന ടാഗ്‌ലൈനും കൊണ്ട് വളരെ വേഗം ശ്രദ്ധ നേടുകയാണ് ‘ഞൊടി’യുടെ ടൈറ്റില്‍ റിവീല്‍ പോസ്റ്റര്‍.

പോസ്റ്ററില്‍ കാണുന്ന ‘Looping Soon!’ എന്ന സൂചനയും ‘One More Time’ എന്ന ടാഗ്‌ലൈനും സിനിമ ഒരു ടൈംലൂപ്പ് കഥയാണോ എന്ന ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഓരോ നിമിഷവും വീണ്ടും ആവര്‍ത്തിക്കപ്പെടുന്ന ഒരു ലോകമാണോ ‘ഞൊടി’ പറയുന്നത്? അതോ മറ്റെന്തെങ്കിലും അപ്രതീക്ഷിതമായ കഥാപശ്ചാത്തലമാണോ പ്രേക്ഷകരെ കാത്തിരിക്കുന്നത്? കൂടുതല്‍ വിവരങ്ങള്‍ക്കായി ഏറേ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.
പി ആര്‍ ഒ- എ എസ് ദിനേശ്.
Online PR – CinemaNewsAgency.Com

Post Your Comments Here ( Click here for malayalam )
Press Esc to close