
ബിപിന്‍ നമ്പ്യാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘നിഴല്‍വേട്ട’ എന്ന സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രത്തിന്റെ ചിത്രീകരണം വയനാട് പനമരത്തും പരിസര പ്രദേശത്തുമായി ആരംഭിച്ചു. മലയാള സിനിമയിലെ ഒരു പ്രധാന യുവ നടന്‍ നായകനാകുന്ന ഈ ചിത്രത്തില്‍ ദിനേശ് പണിക്കര്‍, ഡോക്ടര്‍ രജിത്കുമാര്‍, അരിസ്‌റ്റോ സുരേഷ്, വിനോദ് കോവൂര്‍, വിജയന്‍ കാരന്തൂര്‍, ജയരാജ്, ഷിബു നിര്‍മ്മാല്യം, റീമ ആര്‍ രാജീവ്, ദീപ്തി മിത്ര കാല സുബ്രഹ്മാണ്യം, കീര്‍ത്തി മനോജ് തുടങ്ങിയ താരങ്ങള്‍ക്കൊപ്പം ഒട്ടേറെ പുതുമുഖങ്ങളും അഭിനയിക്കുന്നു. ഛായാഗ്രഹണം- നജീബ് ഷാ, ഗാനരചന- വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, സംഗീതം- സലാം വീരോളി, പ്രൊജക്ട് ഡിസൈനര്‍- ഷിബു നിര്‍മ്മാല്യം, ആര്‍ട്ട്- ഗാഗുല്‍ ഗോപാല്‍, മേക്കപ്പ്- പ്യാരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രൂപേഷ് വെങ്ങളം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അഖില്‍ സാമ്രാട്ട്, അസോസിയേറ്റ് ഡയറക്ടര്‍-സന്തോഷ് പി മണ്ണൂര്‍, അസിസ്റ്റന്റ് ഡയറക്ടര്‍- അഭിനന്ദ് പുറമേരി, അഭിനവ് അച്ചു, പ്രൊഡക്ഷന്‍ മാനേജര്‍- സുജല ചെത്തില്‍, രാജീവ് ചെമഞ്ചേരി, സ്റ്റില്‍സ്- വിനീഷ് ഫ്‌ലാഷ് ബാക്ക്, പി ആര്‍ ഒ- എ എസ് ദിനേശ്.