ഇസെഡ് ക്യാമറകള്‍ക്കും ലെന്‍സുകള്‍ക്കും ഓണം ഓഫറുമായി നിക്കോണ്‍ ഇന്ത്യ

ഇസെഡ് ക്യാമറകള്‍ക്കും ലെന്‍സുകള്‍ക്കും ഓണം ഓഫറുമായി നിക്കോണ്‍ ഇന്ത്യ

എംഎം കമ്മത്ത്-
കൊച്ചി: നിക്കോണ്‍ ഇന്ത്യ ഇസെഡ് ക്യാമറകള്‍ക്കും ലെന്‍സുകള്‍ക്കും പ്രത്യേക ഓണം ഓഫറുകള്‍. നിക്കോണ്‍ ഇസെഡ് 50 എന്ന ഭാരം കുറഞ്ഞ കോംപാക്റ്റ്, മിറര്‍ലെസ് ക്യാമറയിലും ലെന്‍സുകളിലും സെപ്റ്റംബര്‍ 15 വരെ ഈ ഓഫര്‍ ലഭ്യമാണ്. ക്യാമറയും കിറ്റുകളും ഓഫറിലൂടെ വാങ്ങുമ്പോള്‍ 5000 രൂപ വരെയും ലാഭിക്കാന്‍ സാധിക്കും. അത് കൂടാതെ ആകര്‍ഷകമായ വിലക്ക് മിറര്‍ലെസ്സ് ലെന്‍സുകളും ലഭ്യമാണ്. ഇതിലൂടെ 15,000 രൂപ വരെ ഉപഭോക്താക്കള്‍ക്ക് ലാഭിക്കാം. ഈ പ്രത്യേക ഓണം ഓഫറുകള്‍ നിക്കോണിന്റെ എല്ലാ അംഗീകൃത കേന്ദ്രങ്ങളിലൂടെയും നേടാനാകും.
ഇസെഡ് 50യുടെ എര്‍ഗോണോമിക് ഡിസൈന്‍ ഏത് സമയത്തും ഏത് സ്ഥലത്തും ചിത്രങ്ങള്‍ പകര്‍ത്താന്‍ ഉപയോക്താക്കളെ പ്രാപ്തമാക്കുന്നു. എളുപ്പത്തിനും കൂടുതല്‍ സൗകര്യത്തിനുമായി, ഒട്ടുമിക്ക എല്ലാ ബട്ടണുകളും ഡയലുകളും ക്യാമറ ബോഡിയുടെ വലതുവശത്താണ് സ്ഥാപിച്ചിരിക്കുന്നത്. നിക്കോണിന്റെ വിപ്ലവകരമായ ഇസെഡ് മൗണ്ടില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ക്യാമറക്ക് വിശാലമായ ലെന്‍സ് മൗണ്ടാണുള്ളത്. ഇത് കൂടുതല്‍ പ്രകാശം, മികച്ച ഷാര്‍പ്‌നെസ്, കോണ്‍ട്രാസ്റ്റ്, ഫോക്കസിങ് സ്പീഡ് എന്നിവ വാഗ്ദാനം ചെയ്യുന്നു.
‘ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സാംസ്‌കാരിക സാമ്പത്തിക കേന്ദ്രങ്ങളിലൊന്നായ കേരളത്തില്‍ വളര്‍ന്നുവരുന്ന ഫോട്ടോഗ്രാഫര്‍മാര്‍ക്കും വീഡിയോഗ്രാഫര്‍മാര്‍ക്കും ധാരാളം അവസരങ്ങളുണ്ട്. പുതിയ ഓഫറുകളിലൂടെ, ഉത്സവകാലത്ത് ഉപഭോക്താക്കളെ കൂടുതല്‍ ആനന്ദിപ്പിക്കാന്‍ ഞങ്ങള്‍ ലക്ഷ്യമിടുന്നു.’ എന്ന് നിക്കോണ്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ സജ്ജന്‍ കുമാര്‍ പറഞ്ഞു.

 

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | site maintained by : HEDONE SERVICES