
കോരിച്ചൊരിയുന്ന മഴയില്‍ കുടയും ചൂടി ജനക്കൂട്ടത്തിനിടയനിടയില്‍ നിന്നുകൊണ്ട് ഉത്ക്കണ്ഠയോടെ എന്തോ നോക്കിക്കാണുന്ന ദിലീപിന്റെ ലുക്കോടെ ‘നീക്കം’ എന്ന ടൈറ്റില്‍ പ്രകാശനം നടന്നു.
ദിലീപിനെ നായകനാക്കി ജഗന്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനാണ് ‘നീക്കം’ എന്നു നാമകരണം ചെയ്തിരിക്കുന്നത്.
ദിലീപിന്റെ നൂറ്റി അമ്പത്തിരണ്ടാമതു ചിത്രമായ ഈ ചിത്രം ‘D 152’ എന്ന് അനൗണ്‍സ് ചെയ്തു കൊണ്ടായിരുന്നു ചിത്രീകരണം ആരംഭിച്ചത്.
ഉര്‍വ്വശി തീയേറ്റേഴ്‌സ് & കാക്കാ സ്‌റ്റോറീസിന്റെ ബാനറില്‍ സന്ധീപ് സേനന്‍, അലക്‌സ് ഇ. കുര്യന്‍ എന്നിവര്‍ ഈ ചിത്രം നിര്‍മ്മിക്കുന്നു.
കോ പ്രൊഡ്യൂസേര്‍സ്- സംഗീത് സേനന്‍, നിമിത ഫ്രാന്‍സിസ് എം., എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍- രഘു സുഭാഷ് ചന്ദ്രന്‍.
പൂര്‍ണ്ണമായും, ഇമോഷണല്‍ ഡ്രാമ ത്രില്ലര്‍ ജോണറില്‍ അവതരിപ്പിക്കുന്നതാണ് ഈ ചിത്രം.
പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി കൊണ്ടുള്ള സഞ്ചാരമാണ് ഈ ചിത്രത്തിന്റേത്.
തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലുമായി അറുപതു ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണത്തോടെയാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരി ക്കുന്നത്.
ദിലീപിനു പുറമേ ബിനു പപ്പു, ബിലാസ് ചന്ദ്രന്‍, അശോകന്‍, ശാരി, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, സാദിഖ്, ഡ്രാക്കുള സുധീര്‍, കോട്ടയം രമേഷ്, ഷെല്ലി,
എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
വിബിന്‍ ബാലചന്ദ്രന്റേതാണു തിരക്കഥ. സംഗീതം- മുജീബ് മജീദ്, ഛായാഗ്രഹണം- അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റിംഗ്- സൂരജ് ഇ.എസ്., പ്രൊഡക്ഷന്‍ ഡിസൈനര്‍- സന്തോഷ് രാമന്‍, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈന്‍- സമീരാ സനീഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സ്യമന്തക് പ്രദീപ്,
അസോസിയേറ്റ് ഡയറക്ടര്‍- മുകേഷ് വിഷ്ണു, സ്റ്റില്‍സ്- വിഘ്‌നേഷ് പ്രദീപ്, പ്രൊജക്റ്റ് ഡിസൈന്‍- മനു ആലുക്കല്‍, ഡിസൈന്‍- യെല്ലോ ടൂത്ത്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ബര്‍ണാട് തോമസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- നോബിള്‍ ജേക്കബ് ഏറ്റുമാന്നൂര്‍.
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്ന ഈ ചിത്രം ഉര്‍വ്വശി തീയേറ്റേഴ്‌സ് പ്രദര്‍ശനത്തിനെത്തിക്കുന്നു.
– വാഴൂര്‍ ജോസ്.
Online PR – CinemaNewsAgency.Com