പശ്ചിമേഷ്യന്‍ സംഘര്‍ഷം: സ്വകാര്യ എണ്ണക്കമ്പനിയായ നയാര എനര്‍ജി ഇന്ധനവില വര്‍ധിപ്പിച്ചു

പശ്ചിമേഷ്യന്‍ സംഘര്‍ഷം: സ്വകാര്യ എണ്ണക്കമ്പനിയായ നയാര എനര്‍ജി ഇന്ധനവില വര്‍ധിപ്പിച്ചു

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നതോടെ രാജ്യത്തെ ഇന്ധനവിപണിയില്‍ വീണ്ടും വിലവര്‍ധനവ്. പ്രമുഖ സ്വകാര്യ എണ്ണക്കമ്പനിയായ നയാര എനര്‍ജി പെട്രോളിന് ലീറ്ററിന് 5 രൂപയും ഡീസലിന് 3 രൂപയും ഒറ്റയടിക്ക് വര്‍ധിപ്പിച്ചു. ഇതോടെ കൊച്ചിയില്‍ നയാര പമ്പുകളില്‍ പെട്രോള്‍ വില 118.89 രൂപയായും ഡീസല്‍ വില 105.50 രൂപയായും ഉയര്‍ന്നു. എന്നാല്‍ ജിയോ ബിപി ഉള്‍പ്പെടെയുള്ള മറ്റു സ്വകാര്യ കമ്പനികളും പൊതുമേഖലാ സ്ഥാപനങ്ങളും നിലവില്‍ വില വര്‍ധിപ്പിച്ചിട്ടില്ല.

മുമ്പ് മാര്‍ച്ച് മാസത്തിലും ക്രൂഡ് ഓയില്‍ വില ഉയര്‍ന്നപ്പോള്‍ നയാര നിരക്ക് കൂട്ടിയിരുന്നെങ്കിലും, പിന്നീട് അന്താരാഷ്ട്ര വിപണി ശാന്തമായതോടെ കുറച്ചിരുന്നു. പൊതുമേഖലാ എണ്ണക്കമ്പനികള്‍ അവസാനമായി മേയിലാണ് നിരക്ക് ഉയര്‍ത്തിയത്. നിലവില്‍ കൊച്ചിയില്‍ പൊതുമേഖലാ പമ്പുകളില്‍ പെട്രോളിന് 113.63 രൂപയും ഡീസലിന് 102.54 രൂപയുമാണ് ഈടാക്കുന്നത് (തിരുവനന്തപുരത്ത് യഥാക്രമം 115.49 രൂപ, 104.40 രൂപ).

രാജ്യത്താകെയുള്ള 1.04 ലക്ഷം പെട്രോള്‍ പമ്പുകളില്‍ 90 ശതമാനവും ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു കീഴിലാണ്. അന്താരാഷ്ട്ര വിലവര്‍ധനവ് പൂര്‍ണമായി ഉപഭോക്താക്കളിലേക്ക് കൈമാറാത്തതിനാല്‍ പൊതുമേഖലാ കമ്പനികള്‍ പെട്രോള്‍ ലീറ്ററിന് 8 രൂപയും ഡീസലിന് 9 രൂപയും നഷ്ടം സഹിച്ചാണ് വില്‍ക്കുന്നത്. ഇന്ധന വില്‍പനയിലൂടെ പ്രതിദിനം 530 കോടി രൂപയുടെ ഭീമമായ നഷ്ടമാണ് പൊതുമേഖലാ കമ്പനികള്‍ നേരിടുന്നതെന്ന് റേറ്റിങ് ഏജന്‍സിയായ ഇക്ര വ്യക്തമാക്കുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close