സംവൃതാ സുനിലിന്റെ തിരിച്ചുവരവ്; ഷഹീദ് അറഫാത്ത് ചിത്രത്തിന് തുടക്കമായി

സംവൃതാ സുനിലിന്റെ തിരിച്ചുവരവ്; ഷഹീദ് അറഫാത്ത് ചിത്രത്തിന് തുടക്കമായി

മഹേഷ് മാധവ് കമ്മത്ത്-

ഇടുക്കി: ‘പ്രകമ്പനം’ സിനിമയുടെ വിജയത്തിന് ശേഷം നവരസാ ഫിലിംസും സ്‌റ്റോണ്‍ ബെഞ്ച് സ്റ്റുഡിയോസും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് (നവരസാ പ്രൊഡക്ഷന്‍ 3) ഇടുക്കി പന്ന്യാര്‍കുട്ടിയില്‍ തുടക്കമായി.

‘തങ്കം’ എന്ന ചിത്രത്തിന് ശേഷം ഷഹീദ് അറഫാത്ത് സംവിധാനം ചെയ്യുന്ന ഈ സിനിമയിലൂടെ പ്രിയനടി സംവൃതാ സുനില്‍ വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നു. ദിലീഷ് പോത്തന്‍, അല്‍ഫോന്‍സ് പുത്രന്‍, സംവൃതാ സുനില്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ, ജിബിന്‍ ഗോപിനാഥ്, അഭിജിത്ത് സുരേഷ്, അശ്വതി മനോഹരന്‍, റിയാസ് ഖാന്‍, ശ്രുതി ജയന്‍, ബിസാള്‍ പ്രസന്ന എന്നിവരും പ്രധാന താരങ്ങളാണ്.

ഇടുക്കിയിലെ പന്ന്യാര്‍കുട്ടിയില്‍ നടന്ന ലളിതമായ പൂജാ ചടങ്ങില്‍ ദിലീഷ് പോത്തന്‍ സ്വിച്ച് ഓണ്‍ കര്‍മ്മവും അല്‍ഫോന്‍സ് പുത്രന്‍ ഫസ്റ്റ് ക്ലാപ്പും നിര്‍വ്വഹിച്ചു. ഇടുക്കിയുടെ മലയോര പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ‘കെട്ട്യോളാണ് എന്റെ മാലാഖ’, ‘അഡിയോസ് അമിഗോസ്’ എന്നീ ചിത്രങ്ങളുടെ രചയിതാവായ തങ്കമാണ്.

‘ആടുജീവിത’ത്തിന് ശേഷം സുനില്‍ കെ.എസ്. ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ ‘ഗപ്പി’, ‘അമ്പിളി’ എന്നീ സിനിമകളുടെ സംവിധായകനായ ജോണ്‍ പോള്‍ ജോര്‍ജ്ജ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

നിര്‍മ്മാണം: ശ്രീജിത്ത് കെ.എസ്, കാര്‍ത്തികേയന്‍ എസ്. സഹനിര്‍മ്മാണം: ധിലോര്‍, റിജോഷ്, മോന്‍സി, ബ്ലെസ്സി. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: അഭിജിത്ത് സുരേഷ്.

കിരണ്‍ ദാസ് (എഡിറ്റിംഗ്), അജേഷ് ആന്റോ (പശ്ചാത്തല സംഗീതം), സുഭാഷ് കരുണ്‍ (പ്രൊഡക്ഷന്‍ ഡിസൈന്‍), വിപിന്‍ വിജയന്‍ (ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍), റോണക്‌സ് സേവ്യര്‍ (മേക്കപ്പ്), ധന്യാ ബാലകൃഷ്ണന്‍ (കോസ്റ്റ്യും), ബിനു മുരളി (പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍).
– വാഴൂര്‍ ജോസ്.
Online PR – CinemaNewsAgency.Com

Post Your Comments Here ( Click here for malayalam )
Press Esc to close