നാഗ സൈരന്ധ്രി ദേവിയുടെ ‘സോഷ്യല്‍ സ്വാമി’ പ്രിവ്യൂ നടന്നു

നാഗ സൈരന്ധ്രി ദേവിയുടെ ‘സോഷ്യല്‍ സ്വാമി’ പ്രിവ്യൂ നടന്നു

ഗുരു ദിവ്യ നാഗ സൈരന്ധ്രി ദേവിയെ കേന്ദ്രമാക്കി ഡോ. അഭിലാഷ് ബാബു സംവിധാനം ചെയ്ത സിനിമയായ ‘സോഷ്യല്‍ സ്വാമി’യുടെ പ്രിവ്യൂ എറണാകുളം എം.ജി റോഡിലുള്ള ഷേണായീസ് തിയേറ്ററില്‍ നടന്നു.

എറണാകുളം മെട്രോ ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിലാണ് റിവ്യൂ സംഘടിപ്പിച്ചത്. സിനിമ പ്രവര്‍ത്തകരും ആസ്വാദകര ഉള്‍പ്പെടെ നിറഞ്ഞ സദസിലാണ് സിനിമ പ്രദര്‍ശിപ്പിച്ചത്. സിനിമയ്ക്കുശേഷം ആസ്വാദകരും ചലച്ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും പങ്കെടുത്ത സജീവമായ ചോദ്യോത്തരവേളയും ഉണ്ടായിരുന്നു.

തിരുവനന്തപുരം ദ വീക്കെന്‍ഡ് അക്കാദമിയയുടെ ബാനറില്‍ ജനകീയ ധനസമാഹരണം (Crowd funding) വഴിയാണ് ഈ സിനിമ നിര്‍മ്മിച്ചത്.

സഹനിര്‍മ്മാണം- സേതു രാജന്‍, ഛായാഗ്രഹണം- റിഷാക്, ക്യാമറ അസിസ്റ്റന്റ്- ശ്യാം ശങ്കര്‍, എഡിറ്റിംഗ്- കൃഷ്ണ ഗോപന്‍, ഹരി ഗീത സദാശിവന്‍, റോബിന്‍ റോയ്, സൗണ്ട് ഡിസൈനര്‍- ജാക്‌സണ്‍ ജോര്‍ജ്, ലൈവ് സൗണ്ട് റെക്കോര്‍ഡിസ്റ്റ്- ശ്യാം ശങ്കര്‍, പ്രൊജക്ട് ഡിസൈനര്‍- ഷാജി എ ജോണ്‍, ഡിസൈന്‍സ്- ശരണ്‍ മോഹന്‍, ഇല്ലസ്‌ട്രേഷന്‍സ്- സേതുലക്ഷ്മി പി എസ്, അനീഷ് സോണാലി, ഷമ്മി എന്‍, ശരത് പ്രകാശ്, ആദര്‍ശ് എം എസ്, സബ്‌ടൈറ്റില്‍സ്- ദ വീക്കെന്‍ഡ് അക്കാദമിയ തിരുവനന്തപുരം, ഹരി ഗീത സദാശിവന്‍, ഫെസ്റ്റിവല്‍ സപ്പോര്‍ട്ട് ആര്‍ട് ബുക് സിനിമ, പി ആര്‍ ഒ- എ എസ് ദിനേശ്.
Online PR – CinemaNewsAgency.Com

 

Post Your Comments Here ( Click here for malayalam )
Press Esc to close