മികച്ച അഭിപ്രായം നേടിയ ‘നാല്‍പതുകളിലെ പ്രണയം’ മനോരമ മാക്‌സില്‍ റിലീസായി

മികച്ച അഭിപ്രായം നേടിയ ‘നാല്‍പതുകളിലെ പ്രണയം’ മനോരമ മാക്‌സില്‍ റിലീസായി

നടനും മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ രമേശ് എസ് മകയിരം തിരക്കഥ എഴുതി സംവിധാനം ചെയ്ത ‘നാല്‍പതുകളിലെ പ്രണയം’ (ലവ് ഇന്‍ ഫോര്‍ട്ടിസ്) മനോരമ മാക്‌സ് ഒടിടി യില്‍ റിലീസായി. കൂടാതെ ആമസോണ്‍ പ്രൈമിലൂടെയും എയര്‍ടെല്‍ എക്‌സ്ട്രീമിലൂടെയും ചിത്രം കാണാം.

മൂന്ന് സ്ത്രീകളിലൂടെ എഴുത്തുകാരനും പബ്ലിഷറുമായ ഒരാളുടെ സഞ്ചാരമാണ് മ്യൂസിക് ലവ് സ്‌റ്റോറിയായ സിനിമയുടെ പശ്ചാത്തലം.

ഷഹബാസ് അമന്‍, നിത്യ മാമന്‍, ഗിരീഷ് നാരായണ്‍, അന്നപൂര്‍ണ പ്രദീപ്, അമൃത ജയകുമാര്‍, കാഞ്ചന ശ്രീറാം, ഐശ്വര്യ മോഹന്‍, ശ്രെയ അന്ന ജോസഫ് തുടങ്ങിയവര്‍ ആലപിച്ച മനോഹരമായ ഗാനങ്ങള്‍ ഈ ചിത്രത്തില്‍ മറ്റൊരാകര്‍ഷണമാണ്.

ആശ വാസുദേവന്‍ നായര്‍, ജെറി ജോണ്‍, കുടശ്ശനാട് കനകം, ശ്രീദേവി ഉണ്ണി, മഴ രമേശ്, ഗിരിധര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

മഴ ഫിലിംസിന്റെ ബാനറില്‍ രമേശ് എസ് മകയിരം നിര്‍മ്മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം- എസ് ജയന്‍ദാസ്, ഗാനങ്ങള്‍- രമേശ് എസ് മകയിരം,
ആശ വാസുദേവന്‍ നായര്‍, സംഗീതം- ഗിരീഷ് നാരായണ്‍, എഡിറ്റര്‍- ലിനോയ് വര്‍ഗീസ്, ആര്‍ട്ട്- ശ്രുതി, പ്രൊഡക്ഷന്‍ കണ്‍ഡ്രോളര്‍- എല്‍ദോ സെല്‍വരാജ്, സൗണ്ട് ഡിസൈന്‍- ഷാജി മാധവന്‍, മേക്കപ്പ്- ബിനു സത്യന്‍, നവാസ് ഷെജി, അസ്സോസിയേറ്റ് ഡയറക്ടര്‍- ഷാജി എ ജോണ്‍, അവിനേഷ്, ജോസ്, ഡിസൈന്‍- ആര്‍ക്കെ, അജില്‍ കല്ലുമ്പുറം, പി ആര്‍ ഒ- എ എസ് ദിനേശ്, മനു ശിവന്‍.
Online PR – CinemaNewsAgency.Com

Post Your Comments Here ( Click here for malayalam )
Press Esc to close