
ഓരോ എപ്പിസോഡും കൗതുകവും ഭയവും ഒരുപോലെ സമ്മാനിക്കുന്ന മികച്ച ത്രില്ലര്‍ അനുഭവമാണ് ‘മുത്തശ്ശി’. ഒരു രക്ഷസിന്റെ കഥ പറയുന്ന മലയാളം സീരിസാണ് ‘മുത്തശ്ശി’. നവാഗതനായ എം.എസ് നന്ദുലാല്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത സീരിസില്‍ 6 എപ്പിസോഡുകളാണുള്ളത്. സീരിസിപ്പോള്‍ മികച്ച അഭിപ്രായങ്ങളോടെ ‘സീ5’ല്‍ പ്രദശനം തുടരുകയാണ്.
കേരള-കര്‍ണാടക അതിര്‍ത്തിയിലെ തുളു ഗ്രാമത്തിന്റെ പശ്ചാത്തലവും, ദുര്‍മന്ത്രവാദവും, രക്ഷസിന്റെ കഥയും ചേര്‍ന്ന് തുടക്കം മുതല്‍ അവസാന നിമിഷം വരെ പ്രേക്ഷകനെ പിടിച്ചിരുത്തുന്നു.
കെ.പി.എ.സി ലീലയുടെ ഞെട്ടിക്കുന്ന പ്രകടനവും, അമിത് ചക്കാലക്കല്‍, അഖില ഭാര്‍ഗവന്‍, രാജേഷ് ശര്‍മ്മ, ഓര്‍ഹാന്‍ ഹൈദര്‍ എന്നിവരുടെ മികച്ച അഭിനയവും സീരിസിന് വലിയ കരുത്താകുന്നു. മികച്ച പശ്ചാത്തല സംഗീതവും സിനിമാറ്റിക് മേക്കിംഗും ചേര്‍ന്ന് ‘മുത്തശ്ശി’യെ അടുത്തകാലത്തെ ഏറ്റവും മികച്ച മലയാളം വെബ് സീരിസ് അനുഭവങ്ങളിലൊന്നാക്കി മാറ്റുന്നു. ‘ശ്രീഥറി’നെ രാജേഷ് ശര്‍മ്മയും, ‘രാജനെ’ അമിത് ചക്കാലക്കലും, ‘ലീലയെ’ അഖില ഭാര്‍ഗവനും, ‘ശ്രീകുട്ടനെ’ ഓര്‍ഹാന്‍ ഹേദറുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. എടുത്ത് പറയേണ്ട മറ്റൊരു ഘടകം പശ്ചാത്തല സംഗീതമാണ്.
ആദ്യ ഭാഗം പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന വിധത്തില്‍ ആകാംക്ഷഭരിതമാക്കിക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. ഇത് ഒരു സാധാരണ കഥ അല്ലെന്നും മായയുടെയും ദുര്‍മന്ത്രവാദത്തിന്റെയും ലോകത്തേക്കാണ് കൂട്ടിക്കൊണ്ട് പോവുന്നതെന്നും തിരിച്ചറിയുന്ന നിമിഷം ഇമ വെട്ടാതെ ഓരോ ദൃശ്യവും പ്രേക്ഷകന്‍ വീക്ഷിക്കും. നിഗൂഢതകളും ഭയവും നിറഞ്ഞ കഥകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ‘മുത്തശ്ശി’ നല്ലൊരു ഓപ്ക്ഷനാണ്. ഒരൊറ്റ ഇരുപ്പില്‍ കണ്ടുതീര്‍ക്കാവുന്ന ഒരു കിടിലന്‍ ഹൊറര്‍ അനുഭവം സീരീസ് ഉറപ്പു നല്‍കുന്നുണ്ട്.
റേറ്റിംഗ്: 4/5
Online PR – CinemaNewsAgency.Com