‘മിസ്റ്റര്‍ എക്‌സ്’ ഏപ്രില്‍ 17ന് റിലീസ്…

‘മിസ്റ്റര്‍ എക്‌സ്’ ഏപ്രില്‍ 17ന് റിലീസ്…

സൂപ്പര്‍ താരം ആര്യ, ശരത് കുമാര്‍, ഗൗതം കാര്‍ത്തിക്, മഞ്ജു വാര്യര്‍, അതുല്യ രവി, അനഘ, റൈസ വില്‍സണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
മനു ആനന്ദ് സംവിധാനം ചെയ്ത സ്‌പൈ ആക്ഷന്‍ ത്രില്ലര്‍ തമിഴ്ചിത്രം ‘മിസ്റ്റര്‍ എക്‌സ്’ ഏപ്രില്‍ പതിനേഴിന് കേരളത്തിലെ തിയേറ്ററുകളിലെത്തുന്നു.

മവെറിക് മൂവീസ്, പ്രിന്‍സ് പിക്‌ചേഴ്‌സ് എന്നീ ബാനറില്‍ വിനീറ്റ് ജെയിന്‍, എസ് ലക്ഷ്മണ്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഈ ചിത്രം നിര്‍മ്മിക്കുന്നു.

വിഷ്ണു വിശാല്‍ ഹിറ്റ് ചിത്രമായ ‘എഫ് ഐ ആറി’നു ശേഷം മനു ആനന്ദ് ഒരുക്കുന്ന ഈ ചിത്രം, ഇന്റലിജന്‍സ് ലോകത്തിലെ നിഗൂഡമായ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ്. രാജ്യത്തെ ഭീഷണിപ്പെടുത്തിയ അഞ്ചു സംഭവങ്ങള്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ തടഞ്ഞതിനെ ആസ്പദമാക്കിയാണ് ഈ ചിത്രത്തിന്റെ കഥ രൂപപ്പെട്ടിരിക്കുന്നത്.

രാജസ്ഥാന്‍, ഹോസൂര്‍, ചെന്നൈ, മൈസൂര്‍, തൂത്തുക്കുടി ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലായി നൂറോളം ദിവസങ്ങളിലായിട്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
വിദേശ രംഗങ്ങള്‍ ചിത്രീകരിക്കാന്‍ ഉഗാണ്ടയെ പരിഗണിച്ചിരുന്നുവെങ്കിലും പിന്നീട് അസര്‍ബൈജാനില്‍ വെച്ചാണ് ആ ഭാഗങ്ങള്‍ ചിത്രീകരിച്ചത്.

ഛായാഗ്രഹണം- അരുണ്‍ വിന്‍സന്റ്, സംഗീതം- ദീപു നൈനാന്‍ തോമസ്, എഡിറ്റിംഗ്- പ്രസന്ന ജി കെ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ശ്രാവന്ദി സൈനാധ്, ആക്ഷന്‍- സ്റ്റണ്ട് സില്‍വ, ആര്‍ട്ട്- ഇന്ദുലാല്‍ കവീദ്, കോസ്റ്റ്യൂംസ്- ഉത്തരാ മേനോന്‍, ദീപാലി നൂര്‍, പി ആര്‍ ഒ- എ.എസ് ദിനേശ്,മനു ശിവന്‍.
Online PR – CinemaNewsAgency.Com

Post Your Comments Here ( Click here for malayalam )
Press Esc to close