മൂവീ വേള്‍ഡ് മീഡിയ കേരള ഐപി ഹബ്ബ് 

മൂവീ വേള്‍ഡ് മീഡിയ കേരള ഐപി ഹബ്ബ് 

ഇന്ത്യന്‍ പെര്‍ഫോമിംങ് റൈറ്റ്‌സ് സൊസൈറ്റി (IPRS) അവരുടെ കേരളത്തിലെ ഐപി ഹബ്ബായി മൂവി വേള്‍ഡ് മീഡിയയെ നിയമിച്ചു.

എറണാകുളം ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടന്ന ചടങ്ങില്‍ സൊസൈറ്റി ഓഫ് ഇന്ത്യന്‍ മ്യൂസിക് കമ്പനി അസോസിയേഷന്‍ സെക്രട്ടറി ശ്രീധര്‍ സ്വാമിനാഥന്‍, ഐ പി ആര്‍ എസ് സൗത്ത് ഇന്ത്യ ഹെഡ്  ബാലമുരളി തിരുമുരുഗന്‍ എന്നിവരില്‍ നിന്നും മൂവീ വേള്‍ഡ് മീഡിയ ചെയര്‍മാന്‍ ഇര്‍ഷാദ് നസീം ഐപി ഹബ്ബ് സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചു.

 

മലയാളത്തിലെ കോപ്പി റൈറ്റ് ഓണേഴ്‌സ്, ഗാന രചയിതാക്കള്‍, സംഗീത സംവിധായകര്‍ ഇവര്‍ക്കെല്ലാം അവരുടെ ഗാനങ്ങള്‍ പബ്ലിക്കായി (ഗാനമേള, റേഡിയോ, സ്‌റ്റേജ് പ്രോഗ്രാം തുടങ്ങിയവ) മറ്റുള്ളവര്‍ ഉപയോഗിക്കുമ്പോള്‍ അതില്‍ നിന്നുമുള്ള വരുമാനത്തിന്റെ ലാഭ വിഹിതം ലഭിക്കുന്നതാണ്. അതിനായി ഐ പി ആര്‍ എസ്സില്‍ രജിസ്‌ട്രേഷന്‍ എടുക്കേണ്ടതും ആയതിനുള്ള എല്ലാവിധ സഹായ സഹകരണവും മൂവി വേള്‍ഡ് മീഡിയ ചെയ്തു തരുന്നതാണ്.

ബന്ധപ്പെടേണ്ട നമ്പര്‍ 9846625151, 9846057093.

 

Post Your Comments Here ( Click here for malayalam )
Press Esc to close