
ഗായത്രി
സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും തമിഴകത്തെ നായകനുമായ സൂര്യയും ഇതാദ്യമായി ബിഗ് സ്‌ക്രീനില്‍ ഒന്നിക്കുന്നു. സംവിധായകന്‍ കെ.വി.ആനന്ദാണ് തന്റെ ട്വിറ്ററിലൂടെ ഈ വിവരം അറിയിച്ചത്. അടുത്ത വര്‍ഷം ആദ്യം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് സൂചന. യന്തരിന്‍ 2 അടക്കമുള്ള സിനിമകള്‍ നിര്‍മിച്ച ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് മോഹന്‍ലാല്‍ സൂര്യ ചിത്രം നിര്‍മിക്കുന്നത്.
മലയാളത്തില്‍ ഒടിയന്‍, ലൂസിഫര്‍, നീരാളി, കായംകുളം കൊച്ചുണ്ണി , കുഞ്ഞാലി മരക്കാര്‍, രണ്ടാമൂഴം സിനിമകളാണ് മോഹന്‍ലാലിനെ നായകനാക്കി ഒരുങ്ങുന്നത്. ഇവയില്‍ പലതും ചിത്രീകരണം നടന്നു വരികയാണ്. അതിനിടെയാണ് തമിഴിലെ ഈ ബിഗ് ബജറ്റ് ചിത്രം കൂടി എത്തുന്നത്. മോഹന്‍ലാലിന് തമിഴിലും സൂര്യക്ക് മലയാളത്തിലും ഏറെ ആരാധകരുണ്ട്. അതിനാല്‍ തന്നെ ഈ രണ്ട് താരങ്ങള്‍ ഒരുമിച്ചെത്തുന്ന സിനിമ ആരാധകര്‍ക്ക് ആഘോഷമാവുമെന്ന് ഉറപ്പാണ്.
അയന്‍, കോ , മാറ്റ്‌റാന്‍, കാവന്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള ആളാണ് കെ വി ആനന്ദ്.