
നവാഗതനായ ഉമേഷ് എസ്. നായര്‍ സംവിധാനം ചെയ്യുന്ന ‘മോഹന വള്ളി’ എന്ന ചിത്രത്തിന്റെ ചിത്രീകരണം ഒറ്റപ്പാലത്തിനടുത്തുള്ള കുഴൂര്‍ മനയില്‍ ആരംഭിച്ചു.
പൂര്‍ണ്ണമായും ഹൊറര്‍, ഫാന്റസി, ഹ്യൂമര്‍ ജോണറില്‍ അവതരിപ്പിക്കുന്നതാണ് ഈ ചിത്രം.
അസീസ് നെടുമങ്ങാടും അബിന്‍ ബിനോയും പങ്കെടുക്കുന്ന രംഗത്തോടെയാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്.
നാട്ടുമ്പുറത്തുകാരനായ പ്രേമദാസനെന്ന യുവാവിന്റെ ജീവിതത്തില്‍ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിന്റെ കാതലായ വിഷയം.
ജെസ്റ്റുഡിയോസ് & എ 2 എ മൂവി സ്റ്റുഡിയോസിന്റെ ബാനറിലാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
ബൈജു സന്തോഷ്, രക്ഷന ഇന്ദുചൂഡന്‍, ഭഗത് മാനുവല്‍, സെന്തില്‍ കൃഷ്ണ, ബിന്ദു പണിക്കര്‍, മൊട്ട രാജേന്ദ്രന്‍, തുഷാരപിള്ള, ശ്രീജാരവി, വിജയ് മുത്തു, ശശാങ്കന്‍ മയ്യനാട് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
രചന- രാഹുല്‍ കല്യാണ്‍, സംഗീതം- അര്‍ക്കാഡോ, ഛായാഗ്രഹണം- സുധീര്‍ സുരേന്ദ്രന്‍, എഡിറ്റിംഗ്- സുനേഷ് സെബാസ്റ്റ്യന്‍, കലാ സംവിധാനം- മകേഷ് മോഹന്‍, മേക്കപ്പ്- സിജേഷ് കൊങ്ങോട്ടി, കോസ്റ്റ്യൂം ഡിസൈന്‍- അരവിന്ദ് കെ ആര്‍., സൗണ്ട് മിക്‌സിംഗ്- എം. ആര്‍. രാജാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍- ആശിഷ് ജോസ് ഇല്ലിക്കല്‍, ഡിസൈന്‍- യെല്ലോടൂത്ത്, മാര്‍ക്കറ്റിംഗ്- ഒപ്‌റ, സ്റ്റില്‍സ്- വിഷ്ണു ആര്‍. ഗോവിന്ദ്, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്‌സ്- കമലാക്ഷന്‍ പയ്യന്നൂര്‍, അനില്‍ അന്‍സാദ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ശശി പൊതുവാള്‍.
ഒറ്റപ്പാലം, പൊള്ളാച്ചി, പഴനി എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും.
– വാഴൂര്‍ ജോസ്.
Online PR – CinemaNewsAgency.Com