‘മോഹന വള്ളി’ പൂര്‍ത്തിയായി

‘മോഹന വള്ളി’ പൂര്‍ത്തിയായി

ജെ. സ്റ്റുഡിയോസ് & എ 2 എ സ്റ്റുഡിയോസിന്റെ ബാനറില്‍ സണ്ണി തഴുത്തല, ഗിരീഷ് കൊട്ടിയം, അനില്‍ പുന്തലത്താഴം എന്നിവര്‍ നിര്‍മ്മിച്ച് ഉമേഷ് എസ് നായര്‍ സംവിധാനം ചെയ്യുന്ന ‘മോഹന വള്ളി’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി.

ഒറ്റപ്പാലം, പൊള്ളാച്ചി, പഴനി, കൊച്ചി ഇന്റെര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നത്.

ഹൊറര്‍ ഹ്യൂമര്‍, ഫാന്റസി ജോണറില്‍ ഒരുക്കുന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അസീസ് നെടുമങ്ങാടാണ്.
തികഞ്ഞ നാട്ടുമ്പറത്തിന്റെ പശ്ചാത്തലത്തില്‍, പ്രേമ ദാസനെന്ന യുവാവിന്റേയും, പ്രേമദാസന്റെ അമ്മയുടേയും ജീവിതത്തെ പ്രധാനമായും കേന്ദീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിന്റെ കഥാപുരോഗതി.

മോഹനചന്ദ്രന്‍ പിടിക്കുന്ന ഒരു വള്ളി, വള്ളിക്കെട്ടാകുന്നതോടെയുണ്ടാകുന്ന പ്രശ്‌നങ്ങളാണ് തികച്ചും രസകരമായി അവതരിപ്പിക്കുന്നത്.

ഒരു ഗ്രാമീണ ജീവിതത്തിന്റെ ആചാരാനുഷ്ടാനങ്ങളുടേയും, ജീവിതത്തിന്റേയും പച്ചയായ ചലച്ചിത്രാവിഷ്‌ക്കരണം കൂടിയാണ് ഉമേഷ് എസ് നായര്‍ ഈ ചിത്രത്തിലൂടെ കാട്ടിത്തരുന്നത്.

ചിരിയും ചിന്തയുമെല്ലാം ഈ ചിത്രത്തെ ഏറെ ആകര്‍ഷകമാക്കുമെന്നതില്‍ സംശയമില്ല.

ബൈജു സന്തോഷ്, രക്ഷന ഇന്ദുചൂഡന്‍, ഭഗത് മാനുവല്‍, സെന്തില്‍ കൃഷ്ണ, ബിന്ദു പണിക്കര്‍, മൊട്ട രാജേന്ദ്രന്‍, തുഷാരപിള്ള, ശ്രീജാരവി, വിജയ് മുത്തു, ശശാങ്കന്‍ മയ്യനാട് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

രചന- രാഹുല്‍ കല്യാണ്‍, സംഗീതം- അല്‍ഫോന്‍സ് ജോസഫ്, ഛായാഗ്രഹണം- സുധീര്‍ സുരേന്ദ്രന്‍, എഡിറ്റിംഗ്- സുനേഷ് സെബാസ്റ്റ്യന്‍, കലാ സംവിധാനം- മകേഷ് മോഹന്‍, മേക്കപ്പ്- സിജേഷ് കൊങ്ങോട്ടി, കോസ്റ്റ്യൂം ഡിസൈന്‍- അരവിന്ദ് കെആര്‍, സൗണ്ട് മിക്‌സിംഗ്- എംആര്‍ രാജാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍- ആശിഷ് ജോസ് ഇല്ലിക്കല്‍, ഡിസൈന്‍- യെല്ലോടൂത്ത്, മാര്‍ക്കറ്റിംഗ്- ഒപ്‌റ, സ്റ്റില്‍സ്- വിഷ്ണു ആര്‍. ഗോവിന്ദ്., പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്‌സ്- കമലാക്ഷന്‍ പയ്യന്നൂര്‍, അനില്‍ അന്‍സാദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ശശി പൊതുവാള്‍.
– വാഴൂര്‍ ജോസ്.
Online PR – CinemaNewsAgency.Com

Post Your Comments Here ( Click here for malayalam )
Press Esc to close