
ഓഡിയോ ഉല്‍പ്പന്നങ്ങളിലൂടെ തരംഗമായ ജനപ്രിയ ഇന്ത്യന്‍ ബ്രാന്‍ഡായ മിവി (Mivi) ഇനി സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തേക്കും ചുവടുവെക്കുകയാണ്.
ഹൈദരാബാദ് ആസ്ഥാനമായുള്ള ഈ കമ്പനി തങ്ങളുടെ ആദ്യത്തെ സ്മാര്‍ട്ട്‌ഫോണായ മിവി വണ്‍ 5ജി (Mivi One 5G) ഇന്ത്യന്‍ വിപണിയില്‍ ഔദ്യോഗികമായി അവതരിപ്പിച്ചു.
അനാവശ്യ ആപ്പുകളോ പരസ്യങ്ങളോ ഇല്ലാത്ത സുഗമമായ ഉപയോക്തൃ അനുഭവം നല്‍കുന്ന Stock Android 16 ആണ് ഈ ഫോണിന്റെ പ്രധാന ആകര്‍ഷണം.
Qualcomm Snapdragon 4 Gen 2 പ്രൊസസറിന്റെ കരുത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 90Hz റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേ, 50 മെഗാപിക്‌സല്‍ പ്രധാന ക്യാമറ, 18W ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുള്ള 6,000mAh കൂറ്റന്‍ ബാറ്ററി എന്നിവ സജ്ജീകരിച്ചിരിക്കുന്നു.
വിലയും വേരിയന്റുകളും:
മൂന്ന് സ്‌റ്റോറേജ് പതിപ്പുകളിലാണ് ഈ ഫോണ്‍ ലഭ്യമാകുന്നത്.
4GB RAM + 128GB Storage: 12,999/-
6GB RAM + 128GB Storage: 14,999/-
8GB RAM + 128GB Storage: 16,499/-

ബ്ലൂ, ബര്‍ഗണ്ടി, പിങ്ക്, ഗ്രീന്‍, നേവി ബ്ലൂ എന്നിങ്ങനെ അഞ്ച് മനോഹരമായ നിറങ്ങളില്‍ ഫോണ്‍ ലഭിക്കും.
ഫഌപ്കാര്‍ട്ട് വഴി 2026 ഒക്ടോബര്‍ 8 മുതലാണ് വില്‍പ്പന ആരംഭിക്കുന്നത്. വരാനിരിക്കുന്ന ‘ബിഗ് ബില്ല്യണ്‍ ഡെയ്‌സ്’ സെയിലില്‍ UPI ഇടപാട് വഴി ഫോണ്‍ വാങ്ങുമ്പോള്‍ 1,000 ഓഫര്‍ ലഭിക്കും. ഇതോടെ അടിസ്ഥാന മോഡല്‍ 11,999 രൂപയ്ക്ക് സ്വന്തമാക്കാം.
മിവി വണ്‍ 5ജി വാങ്ങുന്ന ജിയോ ഉപയോക്താക്കള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ സൗജന്യമായി ലഭിക്കും: 4,000 വിലമതിക്കുന്ന 12 മാസത്തെ Canva Pro സബ്‌സ്‌ക്രിപ്ഷന്‍ 1 മാസത്തെ Hotstar Mobile Plus Hollywood പ്ലാന്‍ 5TB ക്ലൗഡ് സ്‌റ്റോറേജ് ഉള്‍പ്പെടുന്ന 18 മാസത്തെ Google Gemini Pro പ്ലാന്‍ 50GB Jio AI Cloud സ്‌റ്റോറേജ് ഇതിനുപുറമെ, 1 വര്‍ഷത്തെ വാറന്റിയും ഇന്ത്യയിലുടനീളം 500ലധികം സര്‍വീസ് സെന്ററുകളുടെ പിന്തുണയും മിവി നല്‍കുന്നുണ്ട്. 19,000ല്‍ അധികം പിന്‍ കോഡ് പ്രദേശങ്ങളില്‍ സൗജന്യ പിക്ക്അപ്പ്, ഡ്രോപ്പ്ഓഫ് സേവനവും കമ്പനി ഉറപ്പുനല്‍കുന്നു.
