മണ്ണറിഞ്ഞൊരു യാത്രാനുഭവം; മഞ്ജു എസ്. വാദ്ധ്യാരുടെ ‘മിട്ടി ട്രെയില്‍സിന്’ തുടക്കമായി…

മണ്ണറിഞ്ഞൊരു യാത്രാനുഭവം; മഞ്ജു എസ്. വാദ്ധ്യാരുടെ ‘മിട്ടി ട്രെയില്‍സിന്’ തുടക്കമായി…

മഹേഷ് മാധവ് കമ്മത്ത്-
കൊച്ചി: ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ മണ്ണും മനസ്സും സംസ്‌കാരവും അടുത്തറിയാന്‍ പുതിയൊരു യാത്രാനുഭവവുമായി ‘മിട്ടി ട്രെയില്‍സ്’ (MITTI Trails) ന് തുടക്കമായി. ഇത് ഒരു യാത്ര മാത്രമല്ല, മണ്ണിനോട് ചേര്‍ന്നൊരു അനുഭവമാണ്.

യാത്രകളെ കേവലം കാഴ്ച്ചകള്‍ കാണലില്‍ നിന്നും മാറ്റിനിര്‍ത്തി, നാടിന്റെ ചരിത്രവും കഥകളും ജീവതുടപ്പും അനുഭവിച്ചറിയാന്‍ അവസരമൊരുക്കുകയാണ് ഈ പുതിയ സംരംഭം.

അഞ്ച് പതിറ്റാണ്ടിലേറെയായി റിയല്‍ എസ്‌റ്റേറ്റ്, റസിഡന്‍ഷ്യല്‍, കൊമേഴ്‌സ്യല്‍ കെട്ടിട നിര്‍മ്മാണ രംഗത്ത് സജീവമായ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരളത്തിലെ പ്രമുഖ സ്ഥാപനമാണ് യസോറം ബില്‍ഡേഴ്‌സ് (Yasoram Builders). യസോറം ബില്‍ഡേഴ്‌സ് കെട്ടിടങ്ങള്‍ മാത്രമല്ല പടുത്തുയര്‍ത്തിയത് വിശ്വാസം കൂടിയാണ്. ഇന്ന്, ആ പാരമ്പര്യം രണ്ടാം തലമുറയായ രോഹിത് വി. പ്രഭുവിന്റെയും മഞ്ജു എസ്. വാദ്ധ്യാരുടേയും കരങ്ങളില്‍ അഭിമാനത്തോടെ തുടരുകയാണ്.

”മിട്ടി ട്രെയില്‍സ്’ ഒരു ദശാബ്ദക്കാലം മനസ്സില്‍ ചേര്‍ത്തുവെച്ചൊരു സ്വപ്‌നം, ഇന്ന് അത് യാഥാര്‍ഥ്യമായിരിക്കുകയാണ്. മണ്ണിനോടും പ്രകൃതിയോടും മനുഷ്യരോടും ചേര്‍ന്ന്, കാണുന്നതിനപ്പുറം അനുഭവിച്ചറിയുന്ന യാത്രകള്‍ക്ക് ഒരു പുതിയ തുടക്കമാണ് ‘Mitti Trails’. പ്രകൃതിയെ തൊട്ടറിഞ്ഞുള്ള ഈ യാത്രയില്‍ സഹയാത്രികരാകാന്‍ നിങ്ങളെ ഓരോരുത്തരേയും ഞാന്‍ ക്ഷണിക്കുകയാണ്.’ എന്ന് മഞ്ജു എസ്. വാദ്ധ്യാര്‍ ബിസ്സ്‌ന്യൂസ്സ് ഇന്ത്യയോട് പറഞ്ഞു.

തിരക്കുപിടിച്ച വിനോദസഞ്ചാര കേന്ദ്രങ്ങളും ആള്‍ക്കൂട്ടങ്ങളും ഒഴിവാക്കി, പ്രകൃതിയോട് അലിഞ്ഞുചേര്‍ന്ന് ശാന്തവും മനോഹരവുമായ അന്തരീക്ഷം അനുഭവവേദ്യമാക്കുന്ന മണ്ണറിഞ്ഞുള്ള യാത്രകളായിരിക്കും ‘മിട്ടി ട്രെയില്‍സിന്റെ ഒരു സവിശേഷത.

യാന്ത്രികമായ ഹോട്ടല്‍ മുറികള്‍ക്ക് പകരം, പ്രാദേശിക കുടുംബങ്ങള്‍ നടത്തുന്ന ഹോംസ്‌റ്റേകളില്‍ താമസിച്ച് അവിടുത്തെ നാടന്‍ രുചികളും ജീവിതരീതികളും നേരിട്ടറിയാം എന്നതാണ് മറ്റൊരു ഹൈലൈറ്റ്. എന്നുവെച്ചാല്‍, തനി നാടന്‍ ആതിഥേയത്വം.

കാടുകളിലൂടെയും അറിയപ്പെടാത്ത വഴികളിലൂടെയും വന്യതയും പ്രകൃതിയേയും തൊട്ടറിഞ്ഞുള്ള അപൂര്‍വ്വമായ സഫാരികളും യാത്രകളുമായിരിക്കും മറ്റൊരു പ്രത്യേകത.

ഗോത്രവര്‍ഗ്ഗ ജനവിഭാഗങ്ങളുമായി ആശയവിനിമയം നടത്താനും അവരുടെ പരമ്പരാഗത ജീവിതശൈലിയും നാടോടിക്കഥകളും അനുഭവിച്ചറിയാനും പ്രത്യേക അവസരം ഈ യാത്രകളിലൂടെ അനുഭവിച്ചറിയാനാകും എന്നതും ഒരു പ്രത്യേകതയാണ്.

യാത്രകളെ നെഞ്ചിലേറ്റുന്നവര്‍ക്കായി ഹൃദയം കൊണ്ട് തയ്യാറാക്കിയ വേറിട്ടൊരു അനുഭവമായിരിക്കും ‘മിട്ടി ട്രെയില്‍സ്’ വാഗ്ദാനം ചെയ്യുന്നത്.

‘Mitti Trails’ന്റെ യാത്രകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനുമായി +91 9847704873 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Manju S Vadhyar
Mitti Trails,
YASORAM Building,
TD Road- Convent Road Jn, Kochi-682 035
Ph: +91 9847704873

Email: exploremittitrails@gmail.com

 

Post Your Comments Here ( Click here for malayalam )
Press Esc to close