
ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി ‘മെയ്ഡ് ഇന്‍ ക്യാരവാന്‍’ എന്ന ചിത്രത്തിന് ശേഷം ജോമി കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ‘മിനി ആന്റ് കൂപ്പര്‍’ എന്ന സിനിമയുടെ ഒഫീഷ്യല്‍ ടൈറ്റില്‍ പോസ്റ്റര്‍, പ്രശസ്ത താരങ്ങളായ മഞ്ജു വാര്യര്‍, സംഗീത് പ്രതാപ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ്ജ്, അജയ് വാസുദേവ്, ജിയോ ബേബി, നോബി മര്‍ക്കോസ്, കുട്ടി അഖില്‍ തുടങ്ങിയവരുടെ സോഷ്യല്‍ മീഡിയ പേജിലൂടെ റിലീസ് ചെയ്തു.
‘ശാന്തമീ രാത്രിയില്‍’ എന്ന ചിത്രത്തിനു ശേഷം എ ഡബ്ല്യൂയു എ മൂവിസിന്റെ ബാനറില്‍ റോള്‍ഡ് തോമസ് നിര്‍മ്മിക്കുന്ന ഈ ചിത്രം പൂര്‍ണമായും ഇംഗ്ലണ്ടിലാണ് ചിത്രീകരിക്കുന്നത്.
അലിസ്‌റ്റൈര്‍ ജോര്‍ജ് ജോണ്‍, ശാന്ത നീറ്റോ എന്നിവര്‍ സഹ നിര്‍മ്മാതാക്കളാകുന്ന ‘മിനി ആന്റ് കൂപ്പര്‍’ സിനിമയുടെ ചിത്രീകരണം ഓഗസ്റ്റ് അവസാനം ലണ്ടനില്‍ ആരംഭിക്കും.
ഛായാഗ്രഹണം- ഷിജു എം ഭാസ്‌കര്‍, പ്രൊജക്റ്റ് ഡിസൈനര്‍- അനുകുട്ടന്‍ ഏറ്റുമാനൂര്‍, പി ആര്‍ ഒ- എ എസ് ദിനേശ്.
Online PR – CinemaNewsAgency.Com