ഭക്ഷണം തന്നെ മരുന്ന്; മില്ലറ്റുകളുടെ പോഷകസമൃദ്ധിയുമായി കണ്ണൂരില്‍ ‘മില്ലറ്റ് മിഥില’യും ‘ഈശ്വര്‍ രസോയി’യും

ഭക്ഷണം തന്നെ മരുന്ന്; മില്ലറ്റുകളുടെ പോഷകസമൃദ്ധിയുമായി കണ്ണൂരില്‍ ‘മില്ലറ്റ് മിഥില’യും ‘ഈശ്വര്‍ രസോയി’യും

മഹേഷ് മാധവ് കമ്മത്ത്-
കണ്ണൂര്‍:
ആരോഗ്യത്തിന് ഏറെ ഗുണകരമാവുന്ന ചെറുധാന്യങ്ങളെ (Millets) വീണ്ടും ഭക്ഷ്യവിഭവങ്ങളാക്കി, കൈമോശം വന്നു പോയ രുചിക്കൂട്ടുകളെ വീണ്ടും തീന്‍ മേശയിലെത്തിക്കുന്ന കണ്ണൂരിലെ സസ്യഭോജനശാല ജന ശ്രദ്ധയാകര്‍ഷിക്കുന്നു.

കണ്ണൂര്‍ തളാപ്പിലെ ‘മില്ലറ്റ് മിഥില’ (Millet Mithila) എന്ന ചെറുധാന്യശാലയും ‘ഈശ്വര്‍ രസോയി’ (Iswar Rasoi) എന്ന സസ്യാഹാര ഭോജനശാലയുമാണ് ഇതിനകം ഭക്ഷണപ്രിയരുടെ ശ്രദ്ധാകേന്ദ്രമായി മാറിയത്.

നമ്മുടെ മുത്തശ്ശിമാരുടെ കാലത്തെ ആഹാരസമ്പത്തായ ചെറുധാന്യങ്ങളെ അഥവ മില്ലറ്റുകള്‍ (Millets) തിരികെ വീടുകളിലേക്ക് എത്തിക്കുക എന്നതാണ് ഈ സ്ഥാപനങ്ങളുടെ ലക്ഷ്യം.

ഏറെക്കാലം പ്രവാസിയും യോഗ ഇന്‍സ്ട്രക്ടറുമായിരുന്ന ശ്രീധരന്‍ കലിക്കോട്ട്, പ്രവാസജീവിതം അവസാനിപ്പിച്ച് ജന്മനാട്ടില്‍ തിരിച്ചെത്തിനു ശേഷം തന്റെ പത്‌നി നീനയോടൊപ്പം ചേര്‍ന്ന് ‘ഗ്രീന്‍ലൈറ്റ്’ എന്ന പേരില്‍ ഒരു ഓര്‍ഗാനിക് സ്ഥാപനത്തിന് തുടക്കമിട്ടു. എന്നാല്‍ നാല് വര്‍ഷങ്ങള്‍ക്കിപ്പുറം, ആ കൊച്ചു സംരംഭത്തിന്റെ ഗതിതന്നെ മാറ്റിയെഴുതിയത് ഒരു അപൂര്‍വ്വ സൗഹൃദത്തിന്റെ ഇടപെടലായിരുന്നു. ശ്രീധരന്റെ പ്രിയസുഹൃത്തും അഭ്യുദയകാംക്ഷിയുമായ ഗോപിനാഥ് പി.വി. എന്ന വഴികാട്ടിയുടെ വരവോടെയാണ് ആ സംരംഭ കഥയില്‍ ഒരു വിപ്ലവാത്മക വഴിത്തിരിവുണ്ടാകുന്നത്.

‘നാട്ടില്‍ ഇപ്പോള്‍ എന്തൊക്കെയാണ് പരിപാടികള്‍?’ എന്ന ഗോപിനാഥിന്റെ സ്‌നേഹം നിറഞ്ഞ ആ ചോദ്യം വെറുമൊരു കുശലാന്വേഷണമായിരുന്നില്ല, മറിച്ച് ഒരു വലിയ നന്മയുടെ തുടക്കമായിരുന്നു. സ്ഥാപനത്തെക്കുറിച്ച് കേട്ടറിഞ്ഞ അദ്ദേഹം, വിപണിയില്‍ മില്ലറ്റുകള്‍ (ചെറുധാന്യങ്ങള്‍) കൂടി ഉള്‍പ്പെടുത്തി രോഗരഹിതമായ ഒരു ഭക്ഷണസംസ്‌കാരം ജനങ്ങളിലേക്കെത്തിച്ചുകൂടേ എന്ന അതിമനോഹരമായ നിര്‍ദ്ദേശം മുന്നോട്ടുവെച്ചു. തുടര്‍ന്നുള്ള അന്വേഷണങ്ങളിലാണ് ഗോപിനാഥ് വെറുമൊരു സുഹൃത്ത് മാത്രമല്ല, ‘മില്ലറ്റ് ഗ്ലോബല്‍ ഫൗണ്ടേഷന്റെ’ പ്രമുഖ നേതാക്കളിലൊരാളായ ദീര്‍ഘദര്‍ശിയാണെന്ന യാഥാര്‍ത്ഥ്യം ശ്രീധരന്‍ തിരിച്ചറിയുന്നത്. ആധുനിക ജീവിതശൈലീ രോഗങ്ങള്‍ക്കെതിരെ പോരാടാന്‍ നമ്മുടെ പുരാതന ഭക്ഷണരീതിയായ ചെറുധാന്യങ്ങളാണ് അനിവാര്യമെന്ന ബോധ്യവും, ഗോപിനാഥ് പകര്‍ന്നുനല്‍കിയ അറിവുകളുമാണ് ‘ആഹാര ശുദ്ധി’ എന്ന പവിത്രമായ ആശയത്തിലേക്ക് ശ്രീധരനെ നയിച്ചത്.

ആ ആശയം നെഞ്ചേറ്റിക്കൊണ്ട്, ശ്രീധരനും നീനയും ചേര്‍ന്ന് 2024 മേയ് 18ന് ഗോപിനാഥിന്റെ സഹായ സഹകരണത്തോടെ ‘മില്ലറ്റ് മിഥില’ എന്ന ചെറുധാന്യശാലയ്ക്കും ‘ഈശ്വര്‍ രസോയി’ എന്ന ശുദ്ധസസ്യാഹാര ഭോജനശാലയ്ക്കും തിരിതെളിച്ചത്.

ഈ വിജയയാത്രയില്‍ സഹധര്‍മ്മിണി നീനാ ശ്രീധരന്റെ പൂര്‍ണ്ണപിന്തുണയും മകള്‍ ഗായത്രി പടിയത്തിന്റെ സജീവ പങ്കാളിത്തവും വലിയ ഊര്‍ജ്ജമായി കൂടെയുണ്ട്.

ഈ വിജയകഥയിലെ ‘സൂത്രധാരനും’ വഴികാട്ടിയുമായി കൂടെ നില്‍ക്കുന്ന ഗോപിനാഥ് പി.വി. ഒരു ബിസിനസ്സ് ഉപദേശകന്റെ അതിരുകള്‍ക്കുമപ്പുറം, സ്വന്തം സഹോദരനെപ്പോലെ ശ്രീധരനെ ചേര്‍ത്തുപിടിച്ച്, ഒരു വലിയ തണല്‍മരമായി നിലകൊള്ളുന്നത് ഗോപിനാഥും അദ്ദേഹത്തിന്റെ ധര്‍മ്മപത്‌നി ആനന്ദവല്ലി ഗോപിനാഥുമാണ്. തങ്ങളുടെ സ്വപ്നങ്ങള്‍ക്ക് ചിറകുമുളപ്പിച്ച, ആശയങ്ങളുടെ തിരി കൊളുത്തിയ, ഒരു ജ്യേഷ്ഠസഹോദരന്റെ വാത്സല്യത്തോടെ എന്നും തുണയാകുന്ന ഗോപിനാഥ്-ആനന്ദവല്ലി ദമ്പതികളുടെ സാന്നിധ്യമാണ് ഈ രണ്ട് സ്ഥാപനങ്ങളുടെയും തുടര്‍ന്നുളള ഓരോ ചുവടുവെപ്പിലെയും യഥാര്‍ത്ഥ ഊര്‍ജ്ജവും അനുഗ്രഹവും.

മലബാറിലെ ആദ്യത്തെ മില്ലറ്റ് പ്രോസസിങ് യൂണിറ്റാണിത്. തവിട് കളയാത്ത മില്ലറ്റുകള്‍ 8 മണിക്കൂര്‍ കുതിര്‍ത്ത് തയ്യാറാക്കിയ പുട്ടുപൊടി, ചപ്പാത്തിപ്പൊടി, മില്ലറ്റ് ഇന്‍സ്റ്റന്റ് ദോശ മിക്‌സ്, കഫീന്‍ രഹിത ഹെല്‍ത്ത് ഡ്രിങ്കായ ‘ജാപ്പി’ (Jappi), ലഡു, റൈസ് ബ്രാന്‍ ഓയിലില്‍ തയ്യാറാക്കിയ മില്ലറ്റ് മിക്‌സ്ചര്‍, മുറുക്ക് തുടങ്ങിയ ഹെല്‍ത്തി സ്‌നാക്കുകളും ഇവിടെ ലഭ്യമാണ്.

കൂടാതെ, വിഷരഹിതമായ ജൈവ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും പരമ്പരാഗത ജൈവ അരിയും ധാന്യങ്ങളും കോള്‍ഡ് പ്രസ്സ്ഡ് എണ്ണകളും ശുദ്ധമായ നെയ്യും പ്രകൃതിദത്ത തേനും ആരോഗ്യ സംരക്ഷണ ഉല്‍പ്പന്നങ്ങളും സ്‌നാക്കുകളും പരമ്പരാഗത ഭക്ഷണങ്ങളും ഹെര്‍ബല്‍ ഹോം കെയര്‍ ഉല്‍പ്പന്നങ്ങളും ഇവിടെ ലഭിക്കും. ഇതിന് പുറമേ ‘ഈശ്വര്‍ രസോയ്’ എന്ന ഭോജനശാലയിലൂടെ വിവിധ തരം മില്ലറ്റ് ദോശകള്‍, ഇഡ്ഡലി, ചപ്പാത്തി, ഉപ്പുമാവ്, പൂരി, അപ്പം, അട, പായസം, മില്ലറ്റ് കോമ്പോ ഊണ് തുടങ്ങിയ രുചികരമായ വിഭവങ്ങള്‍ വിളമ്പുന്ന അപൂര്‍വ്വം ഓര്‍ഗാനിക് റസ്‌റ്റോറന്റുകളില്‍ ഒന്നാണ് ‘ഈശ്വര്‍ രസോയി’.

മില്ലറ്റുകളുടെ പ്രാധാന്യവും ആരോഗ്യഗുണങ്ങളും:
അരിയോ ഗോതമ്പോ പോലെ തന്നെ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന ചെറുധാന്യങ്ങളാണ് റാഗി, തിന, ചാമ, മണിച്ചോളം, കമ്പ്, കുതിരവാലി, വരക്, ബ്രൗണ്‍ടോപ്പ് എന്നിവ. നാരുകള്‍ (Fiber), പ്രോട്ടീന്‍, കാല്‍സ്യം, വൈറ്റമിനുകള്‍ എന്നിവയാല്‍ സമൃദ്ധമായ ഇവ പ്രമേഹം, അമിതവണ്ണം, കൊളസ്‌ട്രോള്‍, ബി.പി, ദഹനപ്രശ്‌നങ്ങള്‍ എന്നിവ നിയന്ത്രിക്കാനും ഹോര്‍മോണ്‍ ബാലന്‍സിനും ഹൃദയാരോഗ്യത്തിനും വളരെ മികച്ചതാണ്.

പാകം ചെയ്യുന്നതിന് 6 മുതല്‍ 8 മണിക്കൂര്‍ മുന്‍പ് വെള്ളത്തില്‍ കുതിര്‍ത്തുവെക്കണം. ഇത് ചെറുധാന്യങ്ങളിലെ ഫൈറ്റിക് ആസിഡ് കുറച്ച് പോഷകങ്ങള്‍ ശരീരം പെട്ടെന്ന് ആഗിരണം ചെയ്യാനും ദഹനം സുഗമമാക്കാനും സഹായിക്കും.

മില്ലറ്റ് ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുമ്പോള്‍ ക്രമാനുഗതമായ മാറ്റമാണ് ഉത്തമം. തുടക്കത്തില്‍ അരിയോടൊപ്പം ചേര്‍ത്തോ ആഴ്ചയില്‍ 2-3 ദിവസമോ കഴിച്ചു തുടങ്ങാം. ധാരാളം നാരുകള്‍ ഉള്ളതിനാല്‍ ധാരാളം വെള്ളവും കുടിക്കേണ്ടത് അത്യാവശ്യമാണ്.

പ്രമേഹം, ബി.പി, കൊളസ്‌ട്രോള്‍ എന്നിവക്ക് ചാമ, വരക്, കുതിരവാലി, തിന, ബ്രൗണ്‍ടോപ്പ് എന്നിവ മാറിമാറി 2 ദിവസം വീതം കഴിക്കുന്നത് ഏറെ ഉത്തമമാണ്.

തടി കുറയ്ക്കാനായി ബ്രൗണ്‍ടോപ്പ് (7 ദിവസം), വരക് (3 ദിവസം), ചാമ (2 ദിവസം), കുതിരവാലി, തിന എന്നിവ ആവശ്യാനുസരണവും ഉപയോഗിക്കാം.
കരള്‍/കിഡ്‌നി പ്രശ്‌നങ്ങള്‍ക്ക്: കുതിരവാലി കൂടുതലായും (3 ദിവസം), വന്ധ്യതാ പ്രശ്‌നങ്ങള്‍ക്ക് ചാമയും (3 ദിവസം) ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഫലപ്രദമാണ്.

നാടന്‍ കര്‍ഷകരെ പിന്തുണച്ചുകൊണ്ട് ‘ഭക്ഷണം തന്നെ മരുന്ന്’ എന്ന പരമ്പരാഗത ജീവിതരീതി തിരികെപ്പിടിക്കുകയാണ് ‘മില്ലറ്റ് മിഥില’യിലൂടെ ശ്രീധരന്‍ ലക്ഷ്യമിടുന്നത്. ചെറുധാന്യങ്ങളെ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കുന്നതിലൂടെ സുസ്ഥിര കൃഷിയും പൂര്‍ണ്ണ ആരോഗ്യവും ഉറപ്പാക്കാനാകും. ഇതിന്റെ ഭാഗമായി, തികച്ചും വിഷരഹിതമായ ഭക്ഷണം വിളമ്പുന്ന കേരളത്തിലെ അപൂര്‍വ്വം റസ്‌റ്റോറന്റുകളിലൊന്നായി ‘ഈശ്വര്‍ രസോയി’ ജനശ്രദ്ധ നേടുകയാണ്.

റസ്‌റ്റോറന്റ് പ്രവര്‍ത്തന സമയം:
രാവിലെ 8.00 മുതല്‍ രാത്രി 9.00 വരെ.

രാവിലത്തെ മില്ലറ്റ് വിഭവങ്ങള്‍:
ഇഡ്ഡലി, വിവിധ തരം ദോശകള്‍, പുട്ട്, പൂരി തുടങ്ങിയവയാണ് രാവിലത്തെ മില്ലറ്റ് വിഭവങ്ങള്‍.

ഉച്ചഭക്ഷണം: 12.30 മുതല്‍ 3.30 വരെ.
മില്ലറ്റ് കോംബൊ മീല്‍സ്, റൈസ് മിനി താലികള്‍, സ്‌പെഷല്‍ താലി, ബ്ലാക് റൈസ് കഞ്ഞി, മഷ്‌റൂം ബിരിയാണി, മില്ലറ്റ് ചപ്പാത്തി, മില്ലറ്റ് സൂപ്പ് തുടങ്ങിയവയാണ് ഉച്ചഭക്ഷണത്തിന് ഉണ്ടാകുക.

കൂടാതെ രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 മണിവരെ മൈദ ഇല്ലാത്ത തവിടെണ്ണയില്‍ ഉണ്ടാക്കുന്ന വിവിധ സ്‌നാക്‌സുകളും ഇവിടെ ഉണ്ടായിരിക്കുന്നതാണ്.

രാത്രിത്തേക്ക് വിവിധ തരം ദോശകള്‍, ചപ്പാത്തി, മേത്തി പറോട്ട, പുട്ട്, ഫലാഫില്‍ സാന്‍ഡ്വിച്ച് തുടങ്ങിയവയാണ് ഉണ്ടാകുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് +91 9562388306 എന്ന നമ്പറിലോ www.milletmithila.in എന്ന വെബ്‌സൈറ്റിലോ
@millet_mithila എന്ന ഇന്‍സ്റ്റാഗ്രാം പേജിലോ ബന്ധപ്പെടാം.

Post Your Comments Here ( Click here for malayalam )
Press Esc to close