പാലും + മഞ്ഞളും

പാലും + മഞ്ഞളും

പ്രായഭേദം കൂടാതെ പോഷകക്കുറവുള്ളവര്‍ക്ക് സാധാരണയായി ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്ന ഒന്നാണ് പാല്.
രാത്രിയില്‍ കുടിക്കുന്ന പാലില്‍ അല്‍പ്പം മഞ്ഞള്‍ പൊടി കൂടി ചേര്‍ത്താല്‍ അതിഉത്തമമെന്ന് വിദഗ്ധര്‍ പറയുന്നു.

രാത്രി ഉറങ്ങുന്നതിന് മുന്‍പ് ചെറിയ ചൂട് പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുക. ഇത് ശരീരത്തിന് നിരവധി ഗുണങ്ങള്‍ നല്‍കുന്നു.

പാല്‍ സ്വാഭാവികമായ ഉറക്കം നല്‍കുന്ന ഒന്നാണ്. ട്രിപ്‌ടോഫര്‍ എന്ന അമിനോ ആസിഡ് ഇതില്‍ അടങ്ങിയിരിക്കുന്നതിനാല്‍ സെറൊട്ടോണിന്‍, മെലട്ടോണിന്‍ എന്നിവയുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു. ഇവ നല്ല ഉറക്കത്തിന് സഹായകമാകുന്നവയാണ്.

മഞ്ഞളിന്റെ ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ നാഡീവ്യവസ്ഥയെ ശാന്തമാക്കി എളുപ്പത്തില്‍ ഉറക്കം നല്‍കാന്‍ സഹായിക്കുന്നു.

മഞ്ഞളിലെ പ്രധാന ഘടകമായ കുര്‍കുമിന്‍ ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ പേശി വേദന, സന്ധി വേദന എന്നിവ കുറക്കുന്നു.
മഞ്ഞള്‍ ശരീരത്തിന്റെ പ്രതിരോധശേഷിയും കൂട്ടുന്നു.

വൈറസ്, ബാക്ടീരിയ എന്നിവയ്‌ക്കെതിരെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സംയുക്തങ്ങളിതിലുള്ളതിനാല്‍ അണുബാധയെ തടയാനും ഇത് ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. മാത്രമല്ല, രാത്രി ഈ പാനീയം കുടിക്കുന്നത് അന്നനാളം ശാന്തമാക്കുകയും വിഷമുക്തമാക്കുകയും ചെയ്യുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close