രാംനാഥ് ചാവ്‌ല-
കൊച്ചി: സാമൂഹിക സ്വാധീനത്തിലും സുസ്ഥിരതയിലും ശ്രദ്ധകേന്ദ്രീകരിക്കുന്ന സംരംഭകരെയും സ്റ്റാര്‍ട്ടപ്പുകളെയും സഹായിക്കാനായി മൈക്രോസോഫ്റ്റും ആക്‌സഞ്ചറും ഒന്നിക്കുന്നു. ആഗോളതലത്തില്‍ ഒരു ദശലക്ഷം ആളുകളിലേക്ക് എത്തിച്ചേരുകയെന്ന ദീര്‍ഘകാല ലക്ഷ്യത്തോടെയാണ് പദ്ധതി.
വളര്‍ന്നുവരുന്ന സാങ്കേതികവിദ്യയുടെ സാമൂഹിക സ്വാധീനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ സഹകരണം. മൈക്രോസോഫ്റ്റ് റിസര്‍ച്ച് ഇന്ത്യയും ആക്‌സഞ്ചര്‍ ലാബുകളും ഈ പദ്ധതിയിലൂടെ സാമൂഹിക സംരംഭ സ്റ്റാര്‍ട്ടപ്പുകളെ ആശയങ്ങള്‍ പരിശോധിക്കാനും തെളിവു സാധൂകരിക്കാനും സഹായിക്കും. അവരുടെ സൊലൂഷനുകളുടെ സ്വാധീനം പുനര്‍ഭാവന ചെയ്യാന്‍ സഹായിക്കുന്നതിന് ഡിസൈന്‍ ചിന്ത(ഡിസൈന്‍ തിങ്കിംഗ് സെഷന്‍) സെഷനുകള്‍ സംഘടിപ്പിക്കുകയും ചെയ്യും. മൈക്രോസോഫ്റ്റിന്റെ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാനും പരീക്ഷിക്കുന്നതിനും സംരംഭകര്‍ക്ക് പിന്തുണ നല്‍കും.
പദ്ധതിയുടെ തുടക്കത്തില്‍ കൃഷി, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നീ മേഖലകളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, ദക്ഷിണേഷ്യ എന്നിവിടങ്ങളിലെ സ്റ്റാര്‍ട്ടപ്പുകളുമായി ബന്ധപ്പെടും. ഈ പദ്ധതിയിലൂടെ സമത്വം, വിദ്യാഭ്യാസം, ആരോഗ്യം, സുസ്ഥിരത, പരിസ്ഥിതി എന്നീ കാര്യങ്ങള്‍ ഗണ്യമായി മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് ആക്‌സഞ്ചര്‍ ടെക്‌നോളജി ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവും ആക്‌സഞ്ചറിലെ ചീഫ് ടെക്‌നോളജി ഓഫീസറുമായ പോള്‍ ഡോഫര്‍ട്ടി പറഞ്ഞു. മൈക്രോസോഫ്റ്റ് രൂപകല്‍പന ചെയ്തിരിക്കുന്ന ആഗോള സാമൂഹിക സംരംഭകത്വ പരിപാടിയുടെ ഭാഗമായാണ് അക്‌സഞ്ചറുമായുള്ള ഈ സംയുക്ത സംരംഭം.