മൈക്രോമാക്‌സ് കാന്‍വാസ് 1 വിപണിയില്‍

മൈക്രോമാക്‌സ് കാന്‍വാസ് 1 വിപണിയില്‍

 

മൈക്രോമാക്‌സിന്റെ ഫ്രണ്ട്‌ലി മോഡലായ കാന്‍വാസ് 1 ഇന്ത്യന്‍ വിപണിയിലിറക്കി. നിലവില്‍ ഓഫ്‌ലൈന്‍ റീടെയില്‍ മാര്‍ക്കറ്റുകളില്‍ നിന്ന് ക്യാന്‍വാസ് 1 ലഭ്യമാണ്. മാറ്റ് ബ്ലാക്ക്, ക്രോം ബ്ലാക്ക് നിറങ്ങളില്‍ പുറത്തിറക്കുന്ന ഫോണില്‍ 2.5 ഡി കേര്‍വ്ഡ് ഗ്ലാസ്സോട് കൂടിയ 5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയും ഫല്‍ഷോട് കൂടിയ 8 മെഗാ പിക്‌സല്‍ റിയര്‍ ക്യാമറയും, 5 മെഗാ പിക്‌സല്‍ സെല്‍ഫി ക്യാമറയുമാണുള്ളത്. കീബോര്‍ഡ്, മൗസ്, ക്യാമറ, ഗെയിം കണ്‍ട്രോളര്‍ തുടങ്ങിയ ഉപകരണങ്ങളുമായി ബന്ധിപ്പിക്കാന്‍ കഴിയുന്ന ഒടിജി സൗകര്യവും ഈ ഫോണിനുണ്ട്.
4ജി വോള്‍ടി സംവിധാനമുള്ള ക്യാന്‍വാസ് വണ്‍ ആന്‍ഡ്രോയ്ഡ് ന്യൂഗട്ടിലാണ് പ്രവര്‍ത്തിക്കുന്നത്. ഒരു വര്‍ഷത്തെ റീപ്ലേസ്‌മെന്റ് വാറണ്ടിയും ഹാര്‍ഡ്‌വെയര്‍ പ്രശ്‌നങ്ങള്‍ക്ക് നൂറ് ദിവസത്തെ റീപ്ലെയ്‌സ്‌മെന്റ് വാറണ്ടിയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 2ജിബി റാം, 16ജിബിയുടെ ഇന്‍ബില്‍റ്റ് സ്‌റ്റോറേജ്, 32 ജിബി വരെ വര്‍ധിപ്പിക്കാവുന്ന എസ്ഡി കാര്‍ഡ് ഓപ്ഷന്‍. 6,999 രൂപയാണ് വില.

 

Post Your Comments Here ( Click here for malayalam )
Press Esc to close