മെഴ്‌സിഡസ് ബെന്‍സ് സ്റ്റുഡിയോ ഇനി ഇന്ത്യയിലും; ഗുരുഗ്രാമില്‍ പ്രവര്‍ത്തനം ആരംഭിച്ചു

മെഴ്‌സിഡസ് ബെന്‍സ് സ്റ്റുഡിയോ ഇനി ഇന്ത്യയിലും; ഗുരുഗ്രാമില്‍ പ്രവര്‍ത്തനം ആരംഭിച്ചു

ലോകോത്തര വാഹനാനുഭവം ഇനി ഇന്ത്യയിലും! ലോസ് ആഞ്ചലസ്, ടോക്കിയോ, സിംഗപ്പൂര്‍, കോപ്പന്‍ഹേഗന്‍ തുടങ്ങി ലോകത്തിലെ പ്രമുഖ 14 നഗരങ്ങള്‍ക്ക് ശേഷം, മെഴ്‌സിഡസ് ബെന്‍സിന്റെ ആഗോള സംരംഭമായ ‘മെഴ്‌സിഡസ് ബെന്‍സ് സ്റ്റുഡിയോ’ ഭാരതത്തിലേക്കുമെത്തിയിരിക്കുകയാണ്. ദല്‍ഹി എന്‍സിആറിലെ ഗുരുഗ്രാമിലുള്ള ഡിഎല്‍എഫ് വണ്‍ ഹൊറൈസണ്‍ സെന്ററിലാണ് ഈ അപൂര്‍വ്വ കേന്ദ്രം ഉദ്ഘാടനം ചെയ്തത്.

വെറുമൊരു ഷോറൂം എന്നതിനപ്പുറം, വാഹനപ്രേമികള്‍ക്ക് ബെന്‍സിന്റെ മികച്ച മോഡലുകള്‍ കാണാനും ബ്രാന്‍ഡിന്റെ സംസ്‌കാരവും ലൈഫ് സ്‌റ്റൈലും അടുത്തറിയാനും അനുയോജ്യമായ ലൈവ് അന്തരീക്ഷമാണ് ഇവിടെയൊരുക്കിയിരിക്കുന്നത്. 1886ല്‍ കാള്‍ ബെന്‍സ് ലോകത്തിലെ ആദ്യത്തെ വാഹനം പേറ്റന്റ് ചെയ്തതിന്റെ 140-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് ഈ ആഗോള പ്രോജക്റ്റ് ഇന്ത്യയിലേക്കുമെത്തുന്നത്. ഉപഭോക്താക്കള്‍ക്ക് ബ്രാന്‍ഡുമായി കൂടുതല്‍ എളുപ്പത്തില്‍ അടുക്കാന്‍ ഈ സ്റ്റുഡിയോ സഹായിക്കുമെന്ന് മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യ എംഡി & സിഇഒ സന്തോഷ് അയ്യര്‍ വ്യക്തമാക്കി.

ഉദ്ഘാടനത്തോടനുബന്ധിച്ച് ബെന്‍സിന്റെ കണ്ണഞ്ചിപ്പിക്കുന്ന ഇലക്ട്രിക് സൂപ്പര്‍കാറായ ‘കണ്‍സെപ്റ്റ് എഎംജി ജിടി എക്‌സ് എക്‌സ്’ (Concept AMG GT XX) ഇന്ത്യയില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ചു.

മൂന്ന് ആക്‌സിയല്‍ ഫ്‌ലക്‌സ് മോട്ടോറുകളുടെ കരുത്തില്‍ 1,360 കുതിരശക്തിയില്‍ (1,000 kW) അധികം പവര്‍ പുറത്തെടുക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 360 കിലോമീറ്ററിലധികമാണ്. വെറും 5 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 400 കിലോമീറ്ററോളം റേഞ്ച് ലഭിക്കുമെന്നതും ഇതിന്റെ സവിശേഷതയാണ്.

കാറുകള്‍ക്ക് പുറമെ, പ്രശസ്തമായ ലവോണ്‍ (Lavonne) അക്കാദമിയുമായി കൈകോര്‍ത്ത് ബെന്‍സ് ഡിസൈനുകളില്‍ പ്രചോദനം ഉള്‍ക്കൊണ്ട പ്രത്യേക പേസ്ട്രികളും ബേക്കിംഗ് വിഭവങ്ങളും സന്ദര്‍ശകര്‍ക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്. ഒപ്പം മെഴ്‌സിഡസ് ലൈഫ് സ്‌റ്റൈല്‍ ഉല്‍പ്പന്നങ്ങളും മെഴ്‌സിഡസ്എഎംജി പെട്രോണാസ് ത അഡിഡാസ് വസ്ത്രങ്ങളും സ്വന്തമാക്കാം. വെബ്‌സൈറ്റിലൂടെ മുന്‍കൂര്‍ ബുക്ക് ചെയ്ത് വാഹനങ്ങള്‍ ടെസ്റ്റ് െ്രെഡവ് ചെയ്യാനുള്ള സൗകര്യവുമുണ്ട്.

ഇതിനെല്ലാം പുറമേ ഒരു സര്‍പ്രൈസ് കൂടി ബെന്‍സ് ഒരുക്കിവെച്ചിട്ടുണ്ട്. ഭാരതീയ ബ്രാന്‍ഡായ ഇമോട്ടോറാഡുമായി (EMotorad) ചേര്‍ന്ന് പൂര്‍ണ്ണമായും ഇന്ത്യയില്‍ അസംബിള്‍ ചെയ്ത മൂന്ന് തരം മെഴ്‌സിഡസ് എഎംജി പെട്രോണാസ് ഇബൈക്കുകളും വിപണിയിലിറക്കി. 250 വാട്ട് മോട്ടോറും മണിക്കൂറില്‍ പരമാവധി 25 കിലോമീറ്റര്‍ വേഗതയുമുള്ളതിനാല്‍ ഇവയ്ക്ക് ഇന്ത്യയില്‍ ലൈസന്‍സോ രജിസ്‌ട്രേഷനോ ആവശ്യമില്ല.

സിറ്റി എഡിഷന്‍: INR 4.20 ലക്ഷം, ട്രാക്ക് എഡിഷന്‍: INR 5.70 ലക്ഷം, റാലി എഡിഷന്‍: INR 7.60 ലക്ഷം
ഈ സെപ്റ്റംബര്‍ പകുതിയോടെ ഇബൈക്കുകള്‍ നിരത്തിലിറങ്ങും എന്നാണ് അറിയാന്‍ കഴിഞ്ഞത്.

 

Post Your Comments Here ( Click here for malayalam )
Press Esc to close