
മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖില്‍ മോഹന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ‘മെല്‍കൗ പോണ്ടിച്ചേരി’ എന്നു നാമകരണം ചെയ്തിരിക്കുന്നു.
പ്രശസ്ത താരങ്ങളായ ദിലീപ്, സലിം കുമാര്‍ എന്നിവരുടെ ഒഫീഷ്യല്‍ പേജിലൂടെ ഈസ്റ്റര്‍ദിനമായ ഏപ്രില്‍ അഞ്ച് ഞായറാഴ്ച്ചയാണ് ടൈറ്റില്‍ പ്രകാശനം നടത്തിയത്.
അരുണ്‍ ഗോപി എക്‌സൈമെന്റ് & ജസ്റ്റിന്‍ ആന്റ് മാത്യു എന്റെര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ആരുണ്‍ ഗോപി, ജസ്റ്റിന്‍ മാത്യു എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
സുനന്ദ ഫിലിപ്പ് ജസ്റ്റിന്‍, സൗമ്യ ജോണ്‍ അരുണ്‍ എന്നിവരാണ് എക്‌സികുട്ടീവ് പ്രൊഡ്യൂസേര്‍സ്.
ഡിജോ ജോസ് ആന്റെണിയുടെ സഹസംവിധായകനായിരുന്ന അഖില്‍ മോഹന്‍, പ്രിന്‍സ് ആന്റ് ഫാമിലിയുടെ കോറൈറ്റര്‍ കൂടിയായിരുന്നു.
അര്‍ജ്ജുന്‍ അശോകന്‍, അല്‍ത്താഫ് സലിം, ബാലു വര്‍ഗീസ്, ശരത് സഭ എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പോണ്ടിച്ചേരിയിലെ ഒരു കലാശാലയില്‍ ഒന്നിച്ചു പഠിച്ച സുഹൃത്തുക്കള്‍ കുറച്ചു നാളുകള്‍ക്കു ശേഷം കാംബസ്സില്‍ മടങ്ങിയെത്തുന്നതും അവിടെ അരങ്ങേറുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിലൂടെ ഫുള്‍ഫണ്‍ ജോണറില്‍ അവതരിപ്പിക്കുന്നത്.
മൊട്ട രാജേന്ദ്രന്‍, പ്രശസ്ത സോഷ്യല്‍ മീഡിയാ താരം അന്നാമ്മ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ശ്രീലക്ഷ്മി വിജയനാണ് നായിക.
ഈ ചിത്രത്തിന്റെ തിരക്കഥാകൃത്തായ സനൂപ് തൈക്കൂടവും ഈ ചിത്രത്തിലെ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
സംഗീതം- ഇലക്ട്രോണിക്ക് കിളി, ഛായാഗ്രഹണം- സനീഷ് സ്റ്റാന്‍ലി, എഡിറ്റിംഗ്- സാഗര്‍ ദാസ്, കലാസംവിധാനം- അജി കുറ്റിയാനി, മേക്കപ്പ്- സ്വേതിന്‍ വി.,
സ്റ്റില്‍സ്- രാംദാസ് മാത്തൂര്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- പാര്‍ത്ഥന്‍, പ്രൊഡക്ഷന്‍ മാനേജര്‍- വിവേക്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- വിനോദ് വേണഗോപാല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷിഹാബ് വെണ്ണല.
ദുബായിലും പോണ്ടിച്ചേരിയിലുമായി ചിത്രീകരണം പൂര്‍ത്തിയായ ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു.
– വാഴൂര്‍ ജോസ്.
Online PR – CinemaNewsAgency.Com