ഗായത്രി
കണ്ണൂര്‍: ഡോ എപിജെ അബ്ദുള്‍ കലാം സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് കണ്ണൂര്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ജിഎസ്ടിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചര്‍ച്ച നടത്തുന്നു.
ഇന്ന് വൈകീട്ട് 7.30ന് കണ്ണൂര്‍ ബല്ലാര്‍ഡ് റോഡിലെ ഹോട്ടല്‍ റെയിന്‍ബോ സ്യൂട്ടില്‍ നടക്കുന്ന പരിപാടിയില്‍ കേന്ദ്ര ധനകാര്യ സഹമന്ത്രി ശിവപ്രതാപ് ശുക്ല പങ്കെടുക്കും.
ജിഎസ്ടിയുമായി ബന്ധപ്പെട്ട് വ്യാപാരികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും പ്രയാസങ്ങളും പരിപാടിയില്‍ ചര്‍ച്ച ചെയ്യപ്പെടും.