‘മഴമാപിനിയുടെ അതിരുകള്‍ക്കപ്പുറം’ പ്രകാശിതമായി

‘മഴമാപിനിയുടെ അതിരുകള്‍ക്കപ്പുറം’ പ്രകാശിതമായി

പ്രവാസത്തിന്റെ തിരക്കേറിയ പകലുകള്‍ക്കും ഏകാന്തമായ രാത്രികള്‍ക്കുമിടയില്‍ നിന്ന് പിറവിയെടുത്ത കവിതകള്‍ അക്ഷരപ്രേമികളുടെ മനം കവര്‍ന്നു.

നിഷാദ് നിലയ്ക്കാമുക്കിന്റെ ആദ്യ കവിതാസമാഹാരമായ ‘മഴമാപിനിയുടെ അതിരുകള്‍ക്കപ്പുറം’ 45-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ വേദിയില്‍ വെച്ച് പ്രകാശനം ചെയ്തു.
ഷാര്‍ജ എക്‌സ്‌പോ സെന്ററിലെ ഇന്ത്യന്‍ പവലിയനിലുള്ള റൈറ്റേഴ്‌സ് ഫോറം അക്ഷരാര്‍ത്ഥത്തില്‍ ഒരു കാവ്യസംഗമത്തിനാണ് സാക്ഷ്യം വഹിച്ചത്.

മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ സാദിഖ് കാവില്‍, പൂഴനാട് ഗോപന് (കേരള ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ്, സംസ്‌കാര സാഹിതി തിരുവനന്തപുരം ജില്ലാ ചെയര്‍മാന്‍) ആദ്യപ്രതി നല്‍കിക്കൊണ്ട് പുസ്തകം പ്രകാശനം ചെയ്തു.
നാസര്‍ നാഷ്‌കോ കൃതിയെ സദസ്സിന് പരിചയപ്പെടുത്തി. മധു നായര്‍ കെ.പി., അബ്ദിയാ ഷെഫീന, കിരണ്‍ ബിസു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഷെഹ്നാ എം. ചടങ്ങുകള്‍ നിയന്ത്രിച്ചു. വായനക്കാരുടെ സ്‌നേഹത്തിന് നിഷാദ് നിലയ്ക്കാമുക്ക് മറുപടി പ്രസംഗത്തിലൂടെ നന്ദി അറിയിച്ചു.
ഹരിതം ബുക്‌സ് പുറത്തിറക്കിയ ഈ സമാഹാരത്തിന് അവതാരികയൊരുക്കിയത് രചയിതാവിന്റെ സഹോദരന്‍ എ.കെ. നൗഷാദാണ്.

ജീവിതത്തിലെ നോവും നൊമ്പരങ്ങളും മനോഹരമായ ഓര്‍മ്മകളും വരികളില്‍ ആവാഹിച്ച നിഷാദിന്റെ ഈ കന്നി സംരംഭത്തിന് പ്രവാസലോകത്ത് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. -പി.ആര്‍.ഒ: അജയ് തുണ്ടത്തില്‍.

 

Post Your Comments Here ( Click here for malayalam )
Press Esc to close