‘മായന്‍’ പൂര്‍ത്തിയായി; ഡിസംബര്‍ മൂന്നിന് റിലീസ്…

‘മായന്‍’ പൂര്‍ത്തിയായി; ഡിസംബര്‍ മൂന്നിന് റിലീസ്…

സത്യവും മിഥ്യയും വിപരീതമായ ആചാരക്രമങ്ങളുടെ പിന്നാമ്പുറങ്ങളിലേക്കിറങ്ങിച്ചെല്ലുകയും ചെയ്യുന്ന ഫാന്റസി, തില്ലര്‍ ചിത്രമായ ‘മായന്‍’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നു.

പല മുന്‍വിധികളേയും തകിടം മറിച്ചു കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ ‘കളങ്കാവല്‍’ എന്ന ചിത്രത്തിനു ശേഷം ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മാജിക്ക് മൂണിന്റെ ബാനറില്‍ രാജീവ് ഗോവിന്ദന്‍ നിര്‍മ്മിക്കുന്നു.

ഏറെ വിജയം നേടിയ ‘ഓര്‍ഡിനറി’, ‘അനാര്‍ക്കലി’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം രാജീവ് ഗോവിന്ദന്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് ‘മായന്‍’.

യൂറോപ്യന്‍ രാജ്യങ്ങളായ അയര്‍ലന്റ്, ഡെന്‍മാര്‍ക്ക്, കുട്ടിക്കാനം, വാഗമണ്‍, ഈരറ്റുപേട്ട, ഭാഗങ്ങളിലായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരി ക്കുന്നത്.

ഡിസംബര്‍ മൂന്നിന് ചിത്രം പ്രദര്‍ശനത്തിനെത്തുന്നു.

പ്രേക്ഷകസമൂഹത്തിന്റെ ശരാശരി ആസ്വാദന നിലവാരത്തിനപ്പുറത്തേക്ക് കൂടി കടന്നുചെല്ലുന്ന ഒരു പ്രമേയമാണ് ഈ ചിത്രത്തിന്റേത്. അത് എത്രമാത്രം എന്റെര്‍ടൈനര്‍ ആക്കി അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് സംവിധായകന്‍ ജിതിന്‍ കെ. ജോസ്.

ജയസൂര്യയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

 

ചിരിച്ച മുഖവുമായി നിഗൂഢതയുടെ ഭാരം പേറുന്ന ചരിത്രത്താളുകളില്‍ കഠാരകുത്തിയിറക്കുന്ന ജയസൂര്യയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയതാണ്.

‘കത്തനാറിനു ശേഷം മനസ്സുകൊണ്ടും ശരീരം കൊണ്ടും ഏറെ പരിശ്രമം നടത്തിയാണ് മായനെ അവതരിപ്പിക്കുന്നതെന്ന് ജയസൂര്യ വ്യക്തമാക്കി.

പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ റാഫിയും സംവിധയകന്‍ ജിതിന്‍ കെ. ജോസും ചേര്‍ന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
കോഡയറക്ടര്‍- ശ്രീഖില്‍ ശ്രീനിവാസ്.

വിജയ് ബാബു, നൈലാ ഉഷ, അര്‍ഷാ ബൈജു, ജിബിന്‍ ഗോപിനാഥ്, മുബിന്‍ എം. റാഫി, വൈഷ്ണവി എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

സംഗീതം- മുജീബ് മജീദ്, ഛായാഗ്രഹണം- ഫൈസല്‍ അലി, എഡിറ്റിംഗ്- പ്രവീണ്‍ കുമാര്‍, എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍- രോഹിത് ആര്‍. നായര്‍, കലാസംവിധാനം- സുനില്‍ ദാസ്, മേക്കപ്പ്- അമല്‍ ചന്ദന്‍, കോസ്റ്റ്യൂം ഡിസൈന്‍- സമീരാ സനീഷ്, സ്റ്റില്‍സ്- സിനറ്റ് സേവ്യര്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- വി ബോസ്, പ്രൊഡക്ഷന്‍ മാനേജര്‍- പീറ്റര്‍ അര്‍ത്തുങ്കല്‍, പ്രൊഡക്ഷന്‍ എക്‌സിക്കുട്ടിവ്- എബി ബെന്നി, കിരണ്‍ കാന്ത്, കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍.
– വാഴൂര്‍ ജോസ്.
Online PR – CinemaNewsAgency.Com

Post Your Comments Here ( Click here for malayalam )
Press Esc to close