ഒരു മുഖം വ്യത്യസ്ഥമായ ഭാവങ്ങള്‍ മായന്റെ പുതിയ ലുക്കിനോടൊപ്പം ടീസര്‍ അനൗണ്‍സ്‌മെന്റും

ഒരു മുഖം വ്യത്യസ്ഥമായ ഭാവങ്ങള്‍ മായന്റെ പുതിയ ലുക്കിനോടൊപ്പം ടീസര്‍ അനൗണ്‍സ്‌മെന്റും

ഒരു മുഖം വ്യത്യസ്ഥ ഭാവങ്ങളോടെ മായന്‍ എന്ന സിനിമയുടെ പുതിയ ലുക്ക് എത്തി.
പൊലീസ് യൂണിഫോമിലുള്ള ജയസൂര്യയുടെ പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറതത്തു വിട്ടിരിക്കുന്നത്.

ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ടീസര്‍ റിലീസ് ഉടന്‍ എന്ന് അനൗണ്‍സ് ചെയ്തു കൊണ്ടാണ് പോസ്റ്റര്‍ എത്തിയിരിക്കുന്നത്.

മാജിക് മൂണിന്റെ ബാനറില്‍ രാജീവ് ഗോവിന്ദന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ചു വരുന്നു.

ഓരോ തവണയും ഏറെ കൗതുകകരമായ ലുക്കുകളാണ് മായന്റേതായി പുറത്തുവിട്ടിട്ടുള്ളത്.

ഈ ലുക്കും നവ മാധ്യമങ്ങളില്‍ ഏറെ വൈറലാകുന്നതും വ്യത്യസ്ഥവും പുതുമയും നല്‍കുന്ന കൗതുകം തന്നെ…
ഡിസംബര്‍ മൂന്നിന് ചിത്രം പ്രദര്‍ശനത്തിനെത്തുന്നതിന്റെ ഭാഗമായിട്ടാണ് ഓരോ അപ്‌ഡേഷനുകളും എത്തുന്നത്.

ചിത്രത്തിന്റെ പ്രമേയത്തിലും വലിയ പുതുമയാണ് മായന്റേത്.
സത്യവും മിഥ്യയുമൊക്കെ കൈ കോര്‍ക്കുന്ന ഈ ചിത്രം വിപരീത ആരാധനാക്രമങ്ങളെ പിന്തുടരുന്ന ഒരു സമൂഹത്തിന്റെ കഥ ഫാന്റെസി ത്രില്ലര്‍ ജോണറില്‍ അവതരിപ്പിക്കുകയാണ് ജിതിന്‍ കെ ജോസ് ഈ ചിത്രത്തിലൂടെ.

ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ നൈലാ ഉഷ, വിജയ് ബാബു, അര്‍ഷാ ബൈജു, നിരഞ്ജനാ അതൂല്, ജിബിന്‍ ഗോപിനാഥ്, മുബിന്‍ എം. റാഫി, വൈഷ്ണവി എന്നിവരും ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്. പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ റാഫിയും സംവിധയകന്‍ ജിതിന്‍ കെ. ജോസും ചേര്‍ന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

സംഗീതം- മുജീബ് മജീദ്, ഛായാഗ്രഹണം- ഫൈസല്‍ അലി, എഡിറ്റിംഗ്- പ്രവീണ്‍ കുമാര്‍, എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍- രോഹിത് ആര്‍ നായര്‍, കലാ സംവിധാനം- സുനില്‍ ദാസ്, മേക്കപ്പ്- അമല്‍ ചന്ദന്‍, കോസ്റ്റ്യൂം ഡിസൈന്‍- സമീരാ സനീഷ്, സ്റ്റില്‍സ്- സിനറ്റ് സേവ്യര്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- വി ബോസ്, പ്രൊഡക്ഷന്‍ മാനേജര്‍- പീറ്റര്‍ അര്‍ത്തുങ്കല്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ്- എബി ബെന്നി, പ്രൊഡക്ഷന്‍- കിരണ്‍ കാന്ത്, കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍.
– വാഴൂര്‍ ജോസ്.
Online PR – CinemaNewsAgency.Com

 

Post Your Comments Here ( Click here for malayalam )
Press Esc to close