
ബിസിനസ് സംരംഭകര്‍ക്ക് പുതിയ ദിശാബോധം നല്‍കുന്ന പ്ലാറ്റ്‌ഫോമായ കേരള സമ്പാദ്യം ബിസിനസ് സമ്മിറ്റ് ഈ മാസം 29 നു കൊച്ചിയില്‍ നടക്കും. വിവിധ മേഖലകളില്‍ വിജയം കൈവരിച്ച മലയാളി സംരംഭകര്‍ വിജയഗാഥയും അതിനു കാരണമായ ബിസിനസ് തന്ത്രങ്ങളും പങ്കുവെയ്ക്കാനെത്തും. കൊച്ചി ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ നടക്കുന്ന സമ്മിറ്റില്‍ വിവിധ വിഷയങ്ങളെ കുറിച്ച് 15 വിദഗ്ധര്‍ സംസാരിക്കും.

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് എയ്ഞ്ചല്‍ ഫണ്ടിങ് എങ്ങനെ കണ്ടെത്താം, ആഗോള വിപണിയിലെ പുതിയ സാധ്യതകള്‍ എന്തെല്ലാം, മത്സരത്തെ അതിജീവിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എങ്ങനെ ഉപയോഗപ്പെടുത്താം എന്നീ വിഷയങ്ങളില്‍ പാനല്‍ ചര്‍ച്ചകള്‍ പ്രധാന ആകര്‍ഷണമാണ്. ചെറുസംരംഭങ്ങള്‍ക്ക് ഫണ്ട് കണ്ടെത്താന്‍ സഹായിക്കുന്ന നോണ്‍ ബാങ്കിങ് സ്ഥാപനങ്ങളുടെ വ്യത്യസ്ത പദ്ധതികളെ കുറിച്ചും അടുത്തറിയാം. നെക്സ്റ്റ് ജനറേഷന്‍ ബിസിനസുകളെ കുറിച്ച് പ്രത്യേക സെഷന്‍ ഉണ്ടാവും. പ്രമുഖരായ സംരംഭകര്‍, വ്യവസായമേഖലയിലെ ഉന്നതോദ്യോഗസ്ഥര്‍, സ്റ്റാര്‍ട്ടപ്പ് തുടങ്ങി വിജയം കൈവരിച്ച ന്യൂജന്‍ സംരംഭകര്‍, സംരംഭകര്‍ക്ക് പിന്തുണ നല്‍കുന്ന പ്രഫഷണലുകള്‍ എന്നിവരെല്ലാം സമ്മിറ്റില്‍ ഒത്തുചേരും.

നിക്ഷേപരംഗത്ത് ദേശീയ തലത്തില്‍ ശ്രദ്ധേയനായ സൗരഭ് മുഖര്‍ജി, കല്യാണ്‍ ജ്വല്ലേഴ്‌സ് എംഡി ടി.എസ്. കല്യാണരാമന്‍, നബാര്‍ഡ് ചെയര്‍മാന്‍ ഡോ. ഷാജി കൃഷ്ണന്‍ എന്നിവര്‍ സമ്മിറ്റില്‍ പങ്കെടുക്കും. അഗാപ്പെ ഡൈഗ്‌നോസ്റ്റിക്‌സ് എം.ഡി. തോമസ് ജോണ്‍, ഇന്ത്യയിലെ പ്രമുഖ ട്രില്ലര്‍ നിര്‍മാതാക്കളായ വിഎസ്ടി ടില്ലേഴ്‌സിന്റെ സിഇഒ ആന്റണി ചെറുകര, മുത്തൂറ്റ് എംക്രെഡ് സിഇഒ പി.ഇ. മത്തായി, സുപ്ര പസിഫിക് ഫിനാന്‍ഷ്യല്‍ സര്‍വീസസ് സിഇഒ മനോജ് രവി തുടങ്ങിയവര്‍ സ്വന്തം അനുഭവവും അറിവുകളും പങ്കുവയ്ക്കും.

സ്റ്റാര്‍ട്ടപ്പിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ മലയാളി സംരംഭകരും ഇത്തവണ സമ്മിറ്റില്‍ പങ്കാളികളാകും. ഇ-സ്‌കൂട്ടര്‍ കമ്പനിയായ റിവര്‍ മൊബിലിറ്റിയുടെ സഹസ്ഥാപകന്‍ അരവിന്ദ് മണി, പ്രിവലന്റ് എഐ സഹസ്ഥാപകന്‍ അരുണ്‍ രാജ്, എല്‍ സോള്‍ പവര്‍ സൊലൂഷന്‍സ് മാനേജിങ് ഡയറക്ടര്‍ ടിന്‍സു മാത്യു, കിങ്‌സ് മറൈന്‍ പ്രൊഡക്ട്‌സ് വൈസ് പ്രസിഡന്റ് ജോര്‍ഡന്‍ വര്‍ഗീസ്, ഫൈബര്‍ വേള്‍ഡ് സിഇഒ നീന റോബി, ഹീല്‍ എന്റര്‍െ്രെപസസ് സ്ഥാപകനും എയ്ഞ്ചല്‍ നിക്ഷേപകനമായ രാഹുല്‍ മാമ്മന്‍ ഏബ്രഹാം, ഫെമി സേഫ് കോ ഫൗണ്ടര്‍ നൗറീന്‍ അയിഷ, ക്രാവിന്റെ സ്ഥാപകന്‍ റമീസ് അലി തുടങ്ങി സംരംഭകരുടെ നിരതന്നെ സമ്മിറ്റിലുണ്ടാകും.

പ്രമുഖ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് എംക്രെ!ഡ് ആണ് സമ്മിറ്റിന്റെ മുഖ്യ സ്‌പോണ്‍സര്‍. ധനകാര്യ സേവനദാതാക്കളായ സുപ്ര പസിഫിക് പവേര്‍ഡ് ബൈ സ്‌പോണ്‍സറും ഹോംസ് ഇക്വിറ്റീസ് അസോഷ്യേറ്റ് സ്‌പോണ്‍സറുമാണ്.പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആകര്‍ഷകമായ ഏര്‍ലി ബേര്‍ഡ് ഓഫറോടെ quickerala.com വഴിയോ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ റജിസ്റ്റര്‍ ചെയ്യാം. ബിസിനസിനോട് താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക നിരക്കില്‍ സീറ്റുകള്‍ ലഭ്യമാക്കും.
Link to Register – https://www.quickerala.com/nc/events/malayala-manorama-sampadyam-kerala-business-summit/161
വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 7356606923