മഹാനടന്‍ മമ്മൂട്ടിക്ക് മഹാത്മാഗാന്ധി സര്‍വകലാശാല ഡി ലിറ്റ് നല്‍കി ആദരിച്ചു

മഹാനടന്‍ മമ്മൂട്ടിക്ക് മഹാത്മാഗാന്ധി സര്‍വകലാശാല ഡി ലിറ്റ് നല്‍കി ആദരിച്ചു

അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട കരിയറില്‍ ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ ശ്രദ്ധേയമായ സംഭാവനകളെ മാനിച്ച് മലയാള സിനിമാ ഇതിഹാസം മമ്മൂട്ടിക്ക് മഹാത്മാഗാന്ധി സര്‍വകലാശാല ഓണററി ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ് (ഡി.ലിറ്റ്.) നല്‍കി ആദരിച്ചു.

കോട്ടയത്ത് ഞായറാഴ്ച നടന്ന സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ രാജേന്ദ്ര അര്‍ലേക്കര്‍ ആണ് ഈ ബഹുമതി സമ്മാനിച്ചത്. മുതിര്‍ന്ന സര്‍വകലാശാല ഉദ്യോഗസ്ഥര്‍, അക്കാദമിക് കൗണ്‍സില്‍ അംഗങ്ങള്‍, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

1998ല്‍ പത്മശ്രീയും 2026 ല്‍ പത്മഭൂഷണും നല്‍കി രാജ്യം ആദരിച്ച മമ്മൂട്ടിക്ക് ലഭിക്കുന്ന മൂന്നാമത്തെ ഓണററി ഡോക്ടറേറ്റാണിത്. കേരള സര്‍വ കലാശാലയും കാലിക്കറ്റ് സര്‍വകലാ ശാലയുമാണ് മുന്‍കാലങ്ങളില്‍ ഡോക്ടറേറ്റ് നല്‍കി അദ്ദേഹത്തെ ആദരിച്ചത്.

മമ്മൂട്ടിയെ കൂടാതെ നാദസ്വര വിദ്വാന്‍ തിരുവിഴ ജയശങ്കര്‍, വാസ്‌കുലര്‍ സര്‍ജന്‍ ഡോ. എന്‍. രാധാകൃഷ്ണന്‍ എന്നിവര്‍ക്കും എം ജി സര്‍വ്വകലാശാല ഓണററി ബിരുദം നല്‍കി.

മമ്മൂട്ടി മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. അഞ്ചുതവണ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും 12 തവണ ഫിലിംഫെയര്‍ (ദക്ഷിണേന്ത്യന്‍) പുരസ്‌കാരവും.

Online PR – CinemaNewsAgency.Com

 

Post Your Comments Here ( Click here for malayalam )
Press Esc to close