
എസ് കെ പൊറ്റക്കാട് എഴുതിയ ‘സമ്മാനം’ എന്ന ചെറുകഥ ‘മാലിനി’ എന്ന പേരില്‍ ചലച്ചിത്രമാകുന്നു.
ജയേന്ദ്ര ശര്‍മ്മ സംവിധാനം ചെയ്യുന്ന ‘മാലിനി’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച്, എറണാകുളം അമ്മ അസോസിയേഷന്‍ ഹാളില്‍ വെച്ച് പ്രശസ്ത തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി പ്രകാശനം ചെയ്തു. ചടങ്ങില്‍,വിനോദ് കോവൂര്‍,സരയു,പ്രശാന്ത് മുരളി,ശ്രീരാം രാമചന്ദ്രന്‍, അന്‍സീല്‍ റഹ്മാന്‍, റഷീദ് പാറക്കല്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
രാജകീയം സിനിമാസിന്റ ബാനറില്‍ വിനോദ് കുമാര്‍ രാജകീയം നിര്‍മിക്കുന്ന ‘മാലിനി ‘ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രമോദ് കെ പിള്ള നിര്‍വ്വഹിക്കുന്നു.
കോ പ്രൊഡ്യൂസര്‍- സിനി ഫ്രെയിംസ് യു എ ഇ, വിപിന്‍ ദാസ്, തിരക്കഥ- കരുണന്‍ ഉള്ള്യരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- നിജില്‍ ദിവാകരന്‍, കലാസംവിധാനം- മുരളി ബേപ്പൂര്‍, വസ്ത്രാലങ്കാരം- സുകേഷ് താനൂര്‍, മേക്കപ്പ്- റഷീദ് അഹമ്മദ്, എഡിറ്റിംഗ്- ജോമോന്‍ സിറിയക്, പ്രൊഡക്ഷന്‍ മാനേജര്‍- നിശാന്ത് പന്നിയങ്കര, ബോബിന്‍ വര്‍ഗീസ്, സ്റ്റില്‍സ്- ശ്രീജിത്ത് ചെട്ടിപ്പടി, ഡിസൈന്‍- മനു ഡാവിഞ്ചി, പി ആര്‍ ഒ- എ എസ് ദിനേശ്, മനു ശിവന്‍.
Online PR – CinemaNewsAgency.Com