
കഥകളെയും കഥപറച്ചിലിനെയും എപ്പോഴും നെഞ്ചിലേറ്റിയ നാടാണ് കേരളം. മാറുന്ന പ്രേക്ഷകഭിരുചികള്‍ക്ക് അനുസൃതമായി, പരമ്പരാഗത ശൈലികള്‍ക്കപ്പുറത്തേക്ക് കടന്ന് കേരളീയരുടെ ജീവിതവും സംസ്‌കാരവും പ്രമേയമാക്കുന്ന പുതിയ നിര കഥകളുമായി പ്രേക്ഷകരിലേക്ക് സീ5 എത്തുന്നു.സ്‌പോര്‍ട്‌സ്, സംഗീതം, ആധുനിക രീതിയിലുള്ള വിനോദപരിപാടികള്‍ എന്നിവ ഉള്‍പ്പെടുത്തി മലയാളികള്‍ക്കായി ഏറ്റവും പുതിയ ഉള്ളടക്ക ശേഖരമാണ് സീ5 ഒരുക്കിയിരിക്കുന്നത്.
കേരളത്തിന്റെ ഫുട്‌ബോള്‍ ആവേശത്തെ ആദരിച്ചുകൊണ്ട്, മമ്മൂട്ടിയും വൈശാഖ് പേരാമ്പ്രയും ഒന്നിക്കുന്ന ‘പന്തടിക്കാം’, അശ്വന്ത് ലാല്‍, വിനീത് വാസുദേവന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘മലബാര്‍ കപ്പ്’ എന്നീ ചിത്രങ്ങള്‍ സീ5ലൂടെ പ്രേക്ഷകരിലേക്ക് എത്തും.
ട്രെന്‍ഡ്‌സ് ആഡ് നിര്‍മ്മിക്കുന്ന ‘എ ക്വീന്‍’, ‘സീക്രട്ട്‌സ് ഓഫ് വെള്ളിമല’, അരോമ മൂവീസ് നിര്‍മ്മിച്ച് ഷാബിന്‍ ഷാഹുല്‍, ഋഷി കൈനി, പ്രണവ്, അമൃത എന്നിവര്‍ അണിനിരക്കുന്ന ‘ബാംഗ്ലൂര്‍ ബോയ്‌സ്’, റോണി ഡേവിഡ് രാജ് അഭിനയിച്ച അരോമ മൂവീസിന്റെ ‘സത്യമേവ’ എന്നീ ഒറിജിനലുകളും ഇതില്‍ ഉള്‍പ്പെടുന്നു. ഇവയ്ക്ക് പുറമെ ‘കോര്‍പ്പറേറ്റ് ലവ് സ്‌റ്റോറി’, ‘യാക്കോബിന്റെ കൂടാരം’ എന്നിവയും ഈ പട്ടികയിലുണ്ട്.
മലയാളത്തിലെ ആദ്യ ഹിപ്‌ഹോപ്പ് റിയാലിറ്റി ഷോയായ ‘കേരള അണ്ടര്‍ഗ്രൗണ്ട്’ ആണ് മറ്റൊരു പ്രധാന ആകര്‍ഷണം. ഡബ്‌സി (Dabzee), ദി ഇമ്പാച്ചി (The Imbachi), എംസി കൂപ്പര്‍ (MC Couper), പരിമള്‍ ഷെയ്‌സ് (Parimal Shais) എന്നീ പ്രമുഖ മലയാളം ഹിപ്പ്‌ഹോപ്പ് താരങ്ങളാണ് ഇതില്‍ അണിനിരക്കുന്നത്. ഫിഫ (FIFA), ബുണ്ടസ്‌ലിഗ, സെറി എ, കോപ്പ ഇറ്റാലിയ, സൂപ്പര്‍കോപ്പ ഇറ്റാലിയന്‍, ഐഎല്‍ടി20 (ILT20) തുടങ്ങിയ ആഗോളതലത്തില്‍ ശ്രദ്ധേയമായ കായിക വിനോദ മത്സരങ്ങളും സീ5 ഇല്‍ ലഭ്യമാക്കും.
മലയാള വിനോദരംഗത്ത് ഇതുവരെ കാണാത്ത രീതിയില്‍ സംഗീതവും സംസ്‌കാരവും കഥപറച്ചിലും ഒത്തുചേരുന്ന ഒന്നാണ് കേരള അണ്ടര്‍ഗ്രൗണ്ട്. കേരള അണ്ടര്‍ഗ്രൗണ്ട്’ നല്‍കുന്ന ഊര്‍ജ്ജവും, ‘മലബാര്‍ കപ്പ്’, ‘പന്തടിക്കാം’ എന്നിവയിലൂടെ ഫുട്‌ബോളിനോടുള്ള ആവേശവും പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട് എന്ന് ZEE5യുടെ മാര്‍ക്കറ്റിംഗ് സൗത്ത് വിഭാഗത്തിലെ സീനിയര്‍ വൈസ് പ്രസിഡന്റ് (തമിഴ് & മലയാളം) ബിസിനസ്സ് ഹെഡ് ആയ ലോയിഡ് സി സേവ്യര്‍ പറഞ്ഞു.
ഒറിജിനലുകള്‍ക്ക് പുറമെ പ്രീമിയം ആനിമേഷന്‍ ഉള്ളടക്കങ്ങളായ അയ്യപ്പന്‍, ഗരുഡ, വിക്രം വേതാള്‍, ശിവ് സതി, ചന്ദ്രകാന്ത, തിരുപ്പതി ബാലാജി, നര്‍മ്മദ, റാം ആഞ്ജനേയ് യുദ്ധ് എന്നിവയും കുട്ടികള്‍ക്കായി ബര്‍ബരീക്, കുണ്ടക്ക മണ്ടക്ക തുടങ്ങിയ ഷോകളും സീ5 ഒരുക്കിയിട്ടുണ്ട്.
Online PR – CinemaNewsAgency.Com