
കൊച്ചി, പള്ളുരുത്തി സ്വദേശികളായ വനിതാഗായികമാരുടെ സംഘം പാണ്ഡുരംഗ് ഭജന്‌സ് (Pandurang Bhajans) പുതിയ ഭജന പരമ്പരയുമായി ഭക്തിഗാനലോകത്തെത്തുന്നു.
ഈ പരമ്പരയിലെ ആദ്യഗാനം ‘മഹാദേവ മനോഹര’ മാര്‍ച്ച് 12ന് സംഘത്തിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങി.
പള്ളുരുത്തിയിലെ ഗൗഡ സാരസ്വത ബ്രാഹ്മണ (GSB) സമുദായത്തില്‍പ്പെട്ട കൊങ്കണി ഭാഷ സംസാരിക്കുന്ന വനിതകളാണ് ‘പാണ്ഡുരംഗ് ഭജന്‌സ്’ സംഘത്തെ രൂപീകരിച്ചിരിക്കുന്നത്.
ഭക്തിസംഗീതത്തെ വിവിധ ഭാഷകളിലൂടെ ജനഹൃദയങ്ങളിലെത്തിക്കണമെന്ന ലക്ഷ്യത്തോടെ കൊങ്കണി, മലയാളം, മറാത്തി, കന്നഡ, തെലുഗു, സംസ്‌കൃതം, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ ഭജനങ്ങള്‍ അവതരിപ്പിക്കാനുള്ള വിനയപൂര്‍വ്വമായ ശ്രമമാണ് ഈ പരമ്പര.
പരമ്പരാഗത ഭക്തിസംഗീതത്തിന്റെ ആത്മാവിനെ നിലനിര്‍ത്തിക്കൊണ്ട് മികച്ച സ്റ്റുഡിയോ അന്തരീക്ഷത്തില്‍ തബല, ഫ്‌ളൂട്ട്, ഹാര്‍മോണിയം തുടങ്ങിയ വാദ്യോപകരണങ്ങളുടെ സഹകരണത്തോടെ ഗാനത്തിന്റെ റെക്കോര്‍ഡിംഗ് നടത്തി. കൊച്ചിയിലെ K7 Studios ലാണ് റെക്കോര്‍ഡിംഗ് നടന്നത്.
‘മഹാദേവ മനോഹര’ എന്നാരംഭിക്കുന്ന ഈ ഭജന്‍ ആലപിച്ചിരിക്കുന്നത് ജയലക്ഷ്മി രവി കമ്മത്ത്, ദീപ ഗണേഷ് പൈ, അനിത ജയകുമാര്‍ പ്രഭു, രാധിക ഷേണായ്, ആനന്ദം ഡി പൈ, ഗീതാമണി ദിവാകര്‍ നായ്ക്ക്, ലത ആത്മാനന്ദ് റാവു എന്നിവരാണ്.
ഗാനത്തിന്റെ മുഴുവന്‍ സംഗീത നിര്‍മ്മാണവും ക്രിയേറ്റീവ് ഡയറക്ഷനും അനന്ദു പൈ നിര്‍വഹിച്ചിരിക്കുന്നു. ദൃശ്യാവിഷ്‌കാരത്തിന്റെ കോണ്‍സെപ്റ്റും വിഷ്വല്‍ ഡയറക്ഷനും നിതിന്‍ സാബു ജോണ്‍സണ്‍ ആണ് നിര്‍വഹിച്ചിരിക്കുന്നത്.
വീഡിയോ നിര്‍മ്മിച്ചത് ഏത്ര എന്റര്‍ടെയിന്‍മെന്റ്‌സ് (Aethra Entertainments) എന്ന നിര്‍മ്മാണ സ്ഥാപനമാണ്.
മികച്ച നിലവാരത്തില്‍ ചിത്രീകരിച്ചിരിക്കുന്ന ഈ വീഡിയോയിലെ ദൃശ്യങ്ങള്‍ മനോഹരവും ആസ്വാദ്യകരവുമാണ്. ഭക്തിയുടെയും സംഗീതത്തിന്റെയും സമന്വയമായ ഈ ഭജന പരമ്പര ഭക്തിഗാനപ്രേമികള്‍ക്ക് ആത്മീയമായ അനുഭവമാകുമെന്ന് സംഘാംഗങ്ങള്‍ പ്രതീക്ഷിക്കുന്നു.
Online PR – CinemaNewsAgency.Com