
ക്രിസ്ത്യന്‍ സമൂഹത്തിലെ ഒരു പ്രധാന ചടങ്ങാണ് മധുരം വെപ്പ്. ഈ ചടങ്ങിന്റെ പശ്ചാതലത്തിലൂടെ രസാകരമായ ഒരു സിനിമ ഒരുങ്ങുന്നു. ചിത്രം ‘മധുരം വപ്പ്’.
സന്തോഷ് ഇടുക്കി ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു. ‘കൂടോത്രം’ എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ച് ശ്രദ്ധേയനായ സന്തോഷ് ഇടുക്കി സംവിധാനം ചെയ്യുന്ന ഈ ചിത്രം ആക് റ്റേഴ്‌സ് ഫാക്ടറിയുടെ ബാനറില്‍ ലിബിയ സെബാസ്റ്റ്യനാണ് നിര്‍മ്മിക്കുന്നത്.
ഈ ചിത്രത്തിന്റെ പൂജയും ടൈറ്റില്‍ ലോഞ്ചും സ്വിച്ചോണ്‍ കര്‍മ്മവും ജൂണ്‍ എട്ട് തിങ്കളാഴ്ച്ച പ്രശസ്ത സംവിധായകന്‍ സിബി മലയില്‍ ആദ്യ ഭദ്ര ദീപം തെളിയിച്ചു കൊണ്ട് ആരംഭം കുറിച്ചു.
ലിസ്റ്റിന്‍ സ്റ്റീഫന്‍ ടൈറ്റില്‍ ലോഞ്ചും സന്തോഷ് കീഴാറ്റൂര്‍ സ്വിച്ചോണ്‍ കര്‍മ്മവും നിര്‍വൃഹിച്ചു അനില്‍ മാത്യു ഫസ്റ്റ് ക്ലാപ്പും നല്‍കി.
എം. പത്മകുമാര്‍, ഫിലിം ചേംബര്‍ പ്രസിഡന്റ് അനില്‍ തോമസ്, മേജര്‍ രവി, ബൈജു എഴുപുന്ന, സെവന്‍ ആര്‍ട്ട്‌സ് മോഹന്‍്, മെറീനാമൈക്കിള്‍,
ലതാ ദാസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
കൊച്ചി വൈറ്റില, ആര്‍ട്ടിക്ക് ഗോള്‍ഡ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ അണിയറ പ്രവര്‍ത്തകര്‍, ബന്ധുമിത്രാദികള്‍ എന്നിവരുടെ വലിയ സാന്നിദ്ധ്യമുണ്ടായി.
വിവാഹത്തിന്റെ തലേന്ന് നടക്കുന്ന ഒരു ആലോഷം, ഈ ചടങ്ങിലേക്ക് ബന്ധുമിത്രാദികള്‍, സുഹൃുത്തുക്കള്‍, അങ്ങനെ സമൂഹത്തിന്റെ വിവിധ രംഗങ്ങളില്‍ നിന്നുളള ധാരാളം പേര്‍ എത്തിച്ചേര്‍ന്നിരിന്നു.
അറുപിശുക്കനായ കല്യാണച്ചെക്കന്റെ അപ്പന്റെ സ്വത്ത് വീതം വപ്പുമായി ബന്ധപ്പെട്ടു നടത്തുന്ന ചില കുശലപ്രയോഗങ്ങള്‍, ആ കല്യാണ വീട്ടില്‍ ചില നിഗൂഢ സത്യങ്ങള്‍ തെളിയിക്കുന്നതിനുള്ള കാരണമായി ഈ മധുരം വയ്പ്പ് ചടങ്ങ് മാറുന്നു.
പൂര്‍ണ്ണമായും ഹ്യൂമര്‍ ത്രില്ലര്‍ ജോണറിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം.
ബൈജു എഴുപുന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ സിദ്ദിഖ്, മറ്റൊരുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
പ്രമോദ് വെളിയനാട് ശ്രീജിത്ത് രവി ഭീമന്‍ രഘു, ജോജി ജോണ്‍, മേജര്‍ രവി, നന്ദു പൊതുവാള്‍, ശ്രുതി ജയന്‍, മെറീനാ മൈക്കിള്‍, ലതാ ദാസ്, ലിബിയാ സെബാസ്റ്റ്യന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇവര്‍ക്കൊപ്പം ആര്‍ട്ടിസ്റ്റ് വര്‍ക്ക് ഷോപ്പില്‍ നിന്നും തെരഞ്ഞെടുത്ത അറുപതോളം പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.
ഗാനങ്ങള്‍- വിനായക് ശശികുമാര്‍, സംഗീതം- ജയ്‌സണ്‍ ജോണ്‍, ഛായാഗ്രഹണം- ജിസ്മിന്‍ സെബാസ്റ്റ്യന്‍, എഡിറ്റിംഗ്- ജ്യോതിഷ് കുമാര്‍, കലാ സംവിധാനം- രാജീവ് കോവിലകം, മേക്കപ്പ്- ജയന്‍ പൂങ്കുളം, കോസ്റ്റ്യൂം ഡിസൈന്‍- കുമാര്‍ എടപ്പാള്‍, സ്റ്റില്‍സ്- രാജീവ് അഴിയൂര്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- ചാക്കോ കാഞ്ഞൂപ്പറമ്പില്‍, പ്രൊജക്റ്റ് ഡിസൈന്‍- സേതു അടൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- എ.ഡി ശ്രീകുമാര്‍.
ജൂണ്‍ പന്ത്രണ്ടു മുതല്‍ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രം കൊരട്ടി, അങ്കമാലി ഭാഗങ്ങളിലായി പൂര്‍ത്തിയാകും.
സഞ്ചോ പ്രൊഡക്ഷന്‍സ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.
– വാഴൂര്‍ ജോസ്.
Online PR – CinemaNewsAgency.Com