മാക്ട – ഓക്‌സിജന്‍ സിനിമ അവാര്‍ഡ്‌സ്

മാക്ട – ഓക്‌സിജന്‍ സിനിമ അവാര്‍ഡ്‌സ്

മലയാള ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ ആദ്യത്തെ സംഘടനയും കൂട്ടായ്മയുമായ ‘മാക്ട’യും (Malayalam Cine Technician’s Association) ഓക്‌സിജന്‍ ഗ്രൂപ്പും ചേര്‍ന്ന് മലയാള സിനിമകള്‍ക്കായി ഈ വര്‍ഷം അവാര്‍ഡ് സംഘടിപ്പിക്കുന്നു.

മുഖ്യധാരാമധ്യവര്‍ത്തിസമാന്തര സിനിമയിലെ പ്രശസ്ത കലാകാരന്മാരെയെല്ലാം ഒരു കുടക്കീഴില്‍ അണിനിരത്തികൊണ്ട് 1994 ല്‍ സ്ഥാപിതമായ മാക്ട, ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ ആദ്യത്തെ കൂട്ടായ്മയായിരുന്നു.

മൂന്ന് പതിറ്റാണ്ടിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള ‘മാക്ട’യുടെ പന്ഥാവില്‍ തന്നെ എക്കാലത്തെയും വലിയ സ്വപ്‌നങ്ങളില്‍ ഒന്നാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായി മാറുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. മികച്ച സിനിമകളെയും സിനിമാ പ്രവര്‍ത്തകരെയും ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതിലൂടെ കൂടു തല്‍ നല്ല സിനിമകള്‍ ഉണ്ടാവുന്നതിനും, ഗുണപരമായ ചലച്ചിത്രാസ്വാദന സംസ്‌ക്കാരത്തിന്റെ പിന്തുടര്‍ച്ചയ്ക്കും മാക്ടാ ഓക്‌സിജന്‍ സിനിമാ അവാര്‍ഡ് നിമിത്തമാവുമെന്നും മാക് ഭാരവാഹികള്‍ പ്രത്യാശ പ്രകടിപ്പിക്കുന്നു. ഇലക്ട്രോണിക്‌സ് ഗൃഹോപകരണ വ്യാപാരരംഗത്ത് ശ്രദ്ധേയരായ ഓക്‌സിജന്‍ ഗ്രൂപ്പാണ് ഈ വര്‍ഷത്തെ അവാര്‍ഡിന്റെ പ്രധാന സ്‌പോണ്‍സര്‍. അതുകൊണ്ട് മാക്ട ഓക്‌സിജന്‍ സിനിമാ അവാര്‍ഡ് എന്ന പേരിലായിരിക്കും ഈ വര്‍ഷത്തെ അവാര്‍ഡമെന്ന് മാക്ട ഭാരവാഹികളും ഓക്‌സിജന്‍ ഗ്രൂപ്പ് സി.ഇ.ഒ. ശ്രീ. ഷിജോ കെ. തോമസും ചേര്‍ന്ന് നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു. മികച്ച സിനിമയുടെ നിര്‍മ്മാതാവിനും സംവിധായകനും മികച്ച സംവിധായകനും ഉള്‍പ്പെടെ അഭിനേതാക്കള്‍ക്കും ഗായകര്‍ക്കും മറ്റ് പ്രധാന സാങ്കേതിക പ്രവര്‍ത്തകര്‍ക്കു മെല്ലാം വിവിധ വിഭാഗങ്ങളിലായി പുരസ്‌കാരങ്ങള്‍ നല്‍കും. ക്യാഷ് അവാര്‍ഡും ശില്‍പ്പവും പ്രശസ്തിഫലകവും അടങ്ങുന്നതായിരിക്കും അവാര്‍ഡ്.

2025 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ സെന്‍സര്‍ ചെയ്യപ്പെട്ട സിനിമകളായിരിക്കും അവാര്‍ഡിന് പരിഗണിക്കപ്പെടുക. തീയേറ്ററില്‍ റിലീസ് ആകാത്ത ചിത്രങ്ങളും അവാര്‍ഡിന് പരിഗണിക്കും. അവാര്‍ഡിന് അപേക്ഷിക്കുവാനുള്ള നിര്‍ദ്ദിഷ്ട ഫോറവും നിബന്ധനകളും മറ്റ് വിശദവിവരങ്ങളും ജൂണ്‍ 20 മുതല്‍ മാക്ട ഓഫീസില്‍ നിന്നും മാക്ടയുടെ വെബ്‌സൈറ്റില്‍ നിന്നും ലഭ്യമാവും.

മാക്ട സംഘടിപ്പിച്ച തിരക്കഥ മത്സരത്തിന് പുതിയ എഴുത്തുകാരുടെ ഭാഗ ത്തു നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും തിരക്കഥാ മത്സരത്തില്‍ വിജ യികളായവര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ജൂണ്‍ 27 ന് എറണാകുളത്ത് നടക്കുന്ന മാക്ടയുടെ വാര്‍ഷിക പൊതുയോഗത്തില്‍ വച്ച് വിതരണം ചെയ്യപ്പെടുമെന്നും മാക്ട നേതൃത്വം അറിയിക്കുന്നു. തിരക്കഥാ മത്സരത്തിന്റെ ജൂറി ചെയര്‍മാനും സംവിധായകനുമായ ഭദ്രന്റെയും പ്രമുഖ നിര്‍മ്മാതാക്കളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും സാന്നിധ്യത്തിലായിരിക്കും പുരസ്‌കാര വിതരണം.
Online PR – CinemaNewsAgency.Com

Post Your Comments Here ( Click here for malayalam )
Press Esc to close