എല്‍.പി.ജി ഇകെവൈസി: അവസാന തീയതി ഒക്ടോബര്‍ 1

എല്‍.പി.ജി ഇകെവൈസി: അവസാന തീയതി ഒക്ടോബര്‍ 1

കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ഗാര്‍ഹിക എല്‍.പി.ജി ഉപഭോക്താക്കള്‍ ഒക്ടോബര്‍ ഒന്നിനകം ബയോമെട്രിക് ആധാര്‍ ഓതന്റിക്കേഷന്‍ (ബി.എ.എ / ഇകെവൈസി) പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇതിനോടകം 89 ശതമാനത്തിലധികം ആളുകള്‍ ഇത് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതിനായി നാല് തവണ സമയം നീട്ടി നല്‍കിയിട്ടുണ്ടെന്നും മന്ത്രാലയം ഓര്‍മ്മിപ്പിക്കുന്നു.

ഓതന്റിക്കേഷന്‍ പൂര്‍ത്തിയാക്കാത്തവര്‍ക്ക് സബ്‌സിഡി തുക ലഭിക്കില്ലെങ്കിലും സിലിണ്ടര്‍ വിതരണം സാധാരണപോലെ തടസ്സമില്ലാതെ തുടരും. വ്യാജ കണക്ഷനുകള്‍ കണ്ടെത്താനും ഗാര്‍ഹിക സിലിണ്ടറുകള്‍ വാണിജ്യ ആവശ്യങ്ങള്‍ക്ക് ദുരുപയോഗം ചെയ്യുന്നത് തടയാനും സബ്‌സിഡി അര്‍ഹരായ ഉപഭോക്താക്കളിലേക്ക് മാത്രം എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനുമാണ് സര്‍ക്കാര്‍ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.

സിലിണ്ടര്‍ ഡെലിവറി നടക്കുമ്പോഴോ, നേരിട്ട് ഡിസ്ട്രിബ്യൂട്ടര്‍ ഷോറൂം സന്ദര്‍ശിച്ചോ, ഒ.എം.സി മൊബൈല്‍ ആപ്പുകള്‍ വഴിയോ ഉപഭോക്താക്കള്‍ക്ക് ഓതന്റിക്കേഷന്‍ പൂര്‍ത്തിയാക്കാം. ഇന്ത്യന്‍ ഓയില്‍ ഉപഭോക്താക്കള്‍ക്ക് കിറശമിഛശഹ ഛചഋ, ഭാരത് ഗ്യാസ് ഉപഭോക്താക്കള്‍ക്ക് ഒലഹഹീആജഇഘ, എച്ച്.പി ഗ്യാസ് ഉപഭോക്താക്കള്‍ക്ക് ഒജ ജഅഥ എന്നീ ആപ്പുകള്‍ വഴി സ്വയം ഇകെവൈസി ചെയ്യാവുന്നതാണ്. ഇതിനുള്ള വീഡിയോ ട്യൂട്ടോറിയലുകള്‍ പ്രധാനമന്ത്രി ഉജ്ജ്വല യോജന (PMUY) പോര്‍ട്ടലില്‍ ലഭ്യമാണ്.

ആധാര്‍ ബയോമെട്രിക് ഓതന്റിക്കേഷന്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്കോ താല്പര്യമില്ലാത്തവര്‍ക്കോ വെബ് പോര്‍ട്ടല്‍, മൊബൈല്‍ ആപ്പ്, വാട്ട്‌സ്ആപ്പ് ചാറ്റ്‌ബോട്ട് എന്നിവ വഴി തങ്ങളുടെ തീരുമാനം അറിയിക്കാം. ഇവര്‍ക്ക് സബ്‌സിഡിയില്ലാതെ വിപണി വിലയില്‍ 5 കിലോഗ്രാം അല്ലെങ്കില്‍ 10 കിലോഗ്രാം സിലിണ്ടറുകള്‍ ലഭ്യമാകും. എല്‍.പി.ജി സേവനങ്ങളുമായി ബന്ധപ്പെട്ട കൂടുതല്‍ സഹായത്തിന് 1800 2333 555 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാം.

Post Your Comments Here ( Click here for malayalam )
Press Esc to close