‘ലോ ആന്റ് ഓഡര്‍’ (LAW AND ORDER) ടീസര്‍ റിലീസായി

‘ലോ ആന്റ് ഓഡര്‍’ (LAW AND ORDER) ടീസര്‍ റിലീസായി

‘ലോ ആന്റ് ഓഡര്‍’ (LAW AND ORDER) ടീസര്‍ റിലീസായി’തുടരും’ ഫെയിം പ്രകാശ്  വര്‍മ്മയെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആന്റ് ഓഡര്‍ (LAW AND ORDER) എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ റിലീസായി.

സെപ്റ്റംബര്‍ നാലിന് പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രത്തില്‍ അഭിരാമി, ഋതുദേവ് അയ്യപ്പന്‍, ഷനൂദ് ഇബ്രാഹിം, ഡോണ്‍ മൈക്കിള്‍, സജല്‍ സുദര്‍ശനന്‍,നിജാദ് ബാബു തോമസ്, ഷേര്‍ഷ ഷെരീഫ്, റിനോഷ് ജോര്‍ജ്ജ്, അമല്‍ ജോസ്ആന്റണി, ബോബി കുര്യന്‍, വി. കെ പ്രകാശ്, ദേവന്‍, സുരേഷ് കൃഷ്ണ,ആനന്ദ് മന്മഥന്‍, ജോയ് മാത്യു, ഭീമന്‍ രഘു, ജെയ്‌സ്, അസീം ജമാല്‍, ജോണി ആന്റണി, അജയ് വാസുദേവ്, അക്ഷയ്, രാധാകൃഷ്ണന്‍, ശങ്കര്‍ രാമകൃഷ്ണന്‍,നന്ദന്‍ ഉണ്ണി, മോഹന്‍ ജോസ്, മാധുരി, സാബു മോന്‍, ഗുണ്ട്കാട് സാബു, നന്ദു, മുരുകന്‍, സന്ധ്യ രാജേന്ദ്രന്‍, വൈഷ്ണവി, രമാദേവി, അംബിക നായര്‍ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ പ്രമുഖ താരങ്ങള്‍.

സത്യം സിനിമാസ്, മഹാ സുബൈര്‍ മൂവീക്ഷേത്ര എന്നി ബാനറില്‍ പ്രേമചന്ദ്രന്‍ എ ജി, മഹാസുബൈര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രന്‍ നിര്‍വഹിക്കുന്നു.

കഥ, തിരക്കഥ, സംഭാഷണം ഉദയ് കൃഷ്ണ എഴുതുന്നു.
ഷിബു ചക്രവര്‍ത്തിയുടെ വരികള്‍ക്ക് ജോ ഡാനിയല്‍ സംഗീതം പകരുന്നു. കപില്‍ കപിലന്‍, റ്റോജന്‍ റ്റോബി, അനില രാജീവ് എന്നിവരാണ് ഗായകര്‍. പശ്ചാത്തല സംഗീതം- ബിജിബാല്‍, എഡിറ്റര്‍- മനോജ് കണ്ണോത്ത്, ലൈന്‍ പ്രൊഡ്യൂസര്‍- സുനില്‍ സിങ്ങ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- അതുല്‍ പ്രേം, സൈനുദ്ദീന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രശാന്ത് നാരായണന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍- സാബുറാം, വസ്ത്രാലങ്കാരം- സമീറ സനീഷ്, മേക്കപ്പ്- റോഷന്‍ എന്‍ ജി, സ്റ്റില്‍സ്- പ്രേംലാല്‍ പട്ടാഴി, പോസ്റ്റര്‍ ഡിസൈന്‍- ആന്റണി സ്റ്റീഫന്‍, അസ്സോസിയേറ്റ് ഡയറക്ടര്‍- ബോസ് വി, കാസ്റ്റിങ്ങ് ഡയറക്ടര്‍- ശാലിനി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- പ്രസാദ് നമ്പിയന്‍ങ്കാവ്, ശബ്ദമിശ്രണം- വിഷ്ണു സുജാതന്‍, സൗണ്ട് ഡിസൈനര്‍- കിഷന്‍ സപ്താ, നൃത്ത സംവിധാനം- ഷെരീഫ്, അര്‍ച്ചന, സംഘട്ടനം- കലൈ കിങ്സ്റ്റണ്‍, ഫീനിക്‌സ് പ്രഭു, മാഫിയ ശശി, പിസി സ്റ്റണ്ട്‌സ്.

സംസ്ഥാനത്ത് ക്രമസമാധാനം സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട അഞ്ച് ചെറുപ്പക്കാരായ എസ് ഐ  മാരുടേയും അവരെ നയിക്കുന്ന ഒരു പൊലീസ് ഓഫീസറുടെയും സംഘര്‍ഷഭരിതമായ ഔദ്യോഗിക ജീവിത മുഹൂര്‍ത്തങ്ങള്‍, ആക്ഷന് ഏറെ പ്രാധാന്യം നല്‍കി മാസ് എന്റെര്‍ടൈനറായി അവതരിപ്പിക്കുന്ന ചിത്രമാണ് ‘ലോ ആന്റ് ഓഡര്‍’.പി ആര്‍ ഒ- എ എസ് ദിനേശ്.
Online PR – CinemaNewsAgency.Com

Post Your Comments Here ( Click here for malayalam )
Press Esc to close