
മോഹന്‍ലാലിനെ നായകനാക്കി അനൂപ് സത്യന്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന (L 368) പുതിയ ചിത്രത്തിന് തുടക്കമിട്ടു.
ആശിര്‍വ്വാദ് സിനിമാസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ അവതരിപ്പിക്കുന്ന ഈ ചിത്രം ബിനു ജോര്‍ജ് അലക്‌സാണ്ടര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബിനു ജോര്‍ജ് അലക്‌സാണ്ടര്‍ നിര്‍മ്മിക്കുന്നു.

ഒക്ടോബര്‍ മുപ്പത് വെള്ളിയാഴ്ച്ച കൊച്ചിയിലെ ഗ്രാന്‍ഡ് ഹയ്യാത്ത് ഹോട്ടലില്‍ നടന്ന പൂജാ ചടങ്ങില്‍ അണിയറപ്രവര്‍ത്തകരും, ബന്ധുമിത്രാദികളും, അഭിനേതാക്കളും ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍ന്ന്, പി.ജി. ജോര്‍ജും, കുഞ്ഞൂഞ്ഞമ്മ ജോര്‍ജും ചേര്‍ന്ന് സ്വിച്ചോണ്‍ കര്‍മ്മവും, മോഹന്‍ലാല്‍ ഫസ്റ്റ് ക്ലാപ്പും നല്‍കി.

‘വരനെ ആവശ്യമുണ്ട്’ എന്ന തന്റെ ആദ്യ ചിത്രത്തിനു ശേഷം ആറു വര്‍ഷത്തെ ഇടവേളക്കുശേഷമാണ് തന്റെയൊരു ചിത്രം ആരംഭിക്കുന്നത്. അത് താന്‍ ഏറ്റവും അധികം ആരാധിക്കുന്ന നടന്‍ മോഹന്‍ലാലിനെ നായകനാക്കി ചെയ്യാന്‍ അവസരമുണ്ടാ യതില്‍ ഏറെ സന്തോഷമുണ്ട്’ എന്ന് സംവിധായകന്‍ അനൂപ് സത്യന്‍ തന്റെ ആമുഖ പ്രസംഗത്തില്‍ പറഞ്ഞു.
‘മോഹന്‍ലാലിന്റെ ആരാധകനായിരുന്ന അനൂപിന്റെ പഴയ കാര്യങ്ങള്‍ അനുസ്മരിച്ചു കൊണ്ടാണ് സത്യന്‍ അന്തിക്കാട് ആശംസ നേര്‍ന്നത്.
ഇനിയും നാമകരണം ചെയ്തിട്ടില്ലാത്ത ഈ ചിത്രത്തിന് ‘L368′ എന്നാണ് അനൗണ്‍സ് ചെയ്തു കാണുന്നത്. അതില്‍ ഇരുപതു ചിത്രങ്ങള്‍ തന്റേതാണന്നും സത്യന്‍ അന്തിക്കാട് ഓര്‍മ്മിപ്പിച്ചു’.
‘ഒരു ഫിലിം മേക്കറെ സംബന്ധിച്ചടത്തോളം ആറു വര്‍ഷത്തെ ഇടവേള വല്ലാത്ത പെയിന്‍ ഫുള്‍ തന്നെയാണ്. അതു കവര്‍ ചെയ്ത് മോഹന്‍ലാലിനോടൊപ്പം സിനിമയുമായി അനൂപിന് കടന്നു വരാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്’ എന്ന് ജൂഡ് ആന്റണി ജോസഫ് പറഞ്ഞു.
സത്യന്‍ അന്തിക്കാടിനോടും, മക്കളായ അഖില്‍ സത്യന്‍, അനൂപ് സത്യന്‍ എന്നിവര്‍ക്കൊപ്പവും അഭിനയിക്കാനും സന്തോഷം പങ്കിടുവാനും കഴിഞ്ഞതിന്റെ സന്തോഷം മുകേഷും പങ്കുവെച്ചു.

താന്‍ ഈ ചിത്രത്തിന്റെ ഭാഗമല്ലായെങ്കിലും, തനിക്കു പ്രിയപ്പെട്ട നിരവധിപ്പേരുടെ ഈ സംരംഭത്തില്‍ തന്റെ സന്തോഷം പങ്കിടുന്നതായി ടൊവിനോ തോമസ്സം പറഞ്ഞു.
ആശിഷ് ജൊ ആന്റണി, സംഗീത് പ്രതാപ്, ജെയ്ക്ക് ബിജോയ്‌സ്, ആന്റണി പെരുമ്പാവൂര്‍, ബിനു ജോര്‍ജ് അലക്‌സാണ്ടര്‍, മോഹന്‍ലാല്‍ എന്നിവവരും വേദി പങ്കിട്ടു സംസാരിച്ചു.

ചിത്രത്തേക്കുറിച്ച് ഒന്നും തല്‍ക്കാലം പുറത്തുവിടുന്നില്ലായെന്നാണ് സംവിധായകന്‍ അനൂപ് സത്യന്‍ പറഞ്ഞത്. എന്നാല്‍, എല്ലാ ജോണറുകളിലുടെയും സഞ്ചരിക്കുന്ന ഒരു സിനിമയായിരിക്കുമെന്ന് അനൂപ് അനൂപ് സത്യന്‍ സൂചിപ്പിച്ചു.
മഹാരാഷ്ട്ര, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്നും കണ്ടെടുത്ത മൂന്ന് തീയേറ്റര്‍ ആര്‍ട്ടിസ്റ്റുകള്‍ ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്.

ഇവ തെന്നല്‍, മുകേഷ്, അജു വര്‍ഗീസ്, സംഗീത് പ്രതാപ്, രാജേഷ് മാധവന്‍ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായുണ്ട്.
കൊച്ചിയില്‍ ചിത്രീകരണമാരംഭിച്ച ഈ ചിത്രത്തിന്റെ ചിത്രീകരണം ഇടുക്കി, മംഗലാപുരം ഉള്‍പ്പടെ കര്‍ണ്ണാടകയിലെ നിരവധി ലൊക്കേഷനുകളിലുമായിട്ടാണ് പൂര്‍ത്തിയാകുന്നത്.

ഗാനങ്ങള്‍ – കൈതപ്രം, സംഗീതം- ജെയ്ക്ക്ബിജോയ്‌സ്, ഛായാഗ്രഹണം- ഷഹ്‌നാസ് ജലാല്‍, കലാസംവിധാനം- പ്രശാന്ത് മാധവന്‍, കോസ്റ്റ്യൂം ഡിസൈന്‍- സുജിത് സുധാകര്‍, മേക്കപ്പ്- സജീവ് സജി, സിങ്ക് സൗണ്ട്- അനില്‍ രാധാകൃഷ്ണന്‍, വി.എഫ്.ക്‌സ്- വിഷ്ണു പിഷാരടി, ആക്ഷന്‍- സ്റ്റണ്ട് സെല്‍വ, ഡിസൈന്‍- എസ്തറ്റിക്ക് കുഞ്ഞമ്മ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- അതുല്യ മധു, പ്രൊഡക്ഷന്‍ മാനേജര്‍- ആദര്‍ശ് ലൈല സുന്ദര്‍, പ്രൊഡക്ഷന്‍
എക്‌സിക്യൂട്ടീവ്- ശ്രീക്കുട്ടന്‍, ധനേഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബിജു തോമസ്.
ആശിര്‍വ്വാദ് റിലീസ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.
– വാഴൂര്‍ ജോസ്.
Online PR – CinemaNewsAgency.Com
