
മികച്ച അഭിപ്രായങ്ങള്‍ നേടി നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ഗോത്രവര്‍ഗ്ഗത്തിന്റെ ജീവിതം വിവരിക്കുന്ന ‘കുറിഞ്ഞി’ എന്ന സിനിമ മനോരമ മാക്‌സ് ഒടിടിയില്‍ ഫെബ്രുവരി 23 മുതല്‍ സ്ട്രീമിംഗ് തുടങ്ങി.
ശ്രീ മൂകാംബിക കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഗിരീഷ് കുന്നുമ്മല്‍ സംവിധാനം ചെയ്ത ഈ സിനിമയുടെ നിര്‍മാതാവ് എസ് ആര്‍ നായര്‍ അമ്പലപ്പുഴയാണ്.
ഡോക്ടര്‍ ഷിബു ജയരാജ്, പ്രകാശന്‍ ചെങ്ങല്‍, ശ്യാം കൊടക്കാട്, പ്രകാശ് വാടിക്കല്‍, സുരേഷ് പി എ, രജനരവി, ലേഖ നായര്‍, വിനീത്, രാഖി, അനുഷിത വാസു, ആവണി ആവൂസ് തുടങ്ങിയവരോടൊപ്പം നിരവധി ഗോത്ര വര്‍ഗ്ഗക്കാരും ഇതില്‍ പ്രധാന കഥാപാത്രങ്ങളാകുന്നു.
രചന- പ്രകാശ് വാടിക്കല്‍, ഗാനരചന- പ്രമോദ് കാപ്പാട്, സംഗീതം- ഡോക്ടര്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍, പശ്ചാത്തല സംഗീതം- രമേഷ് നാരായണന്‍, ആലാപനം-
ദേവനന്ദ ഗിരീഷ്, അന്‍ഷിതാ വാസു, ഡോക്ടര്‍ ഷിബു ജയരാജ്, മേക്കപ്പ്- ഒ മോഹനന്‍ കയറ്റില്‍, ഛായാഗ്രഹണം- ജിതേഷ് സി ആദിത്യ, എഡിറ്റര്‍- രാഹുല്‍ ക്ലബ് ഡേ, സൗണ്ട് ഡിസൈന്‍- ബിനൂപ് സഹദേവന്‍, വി എഫ് എക്‌സ്- ജിനേഷ് ശശിധരന്‍, (മാര്‍ജാര), സ്റ്റില്‍സ്- ബാലു ബത്തേരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- എ കെ ശ്രീജയന്‍, പി ആര്‍ ഒ- എ എസ് ദിനേശ്.