
ശ്രീനാഥ് ഭാസി, അജു വര്‍ഗ്ഗീസ്, സഞ്ജ്‌ന ഗില്‍റാണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിജയ്കുമാര്‍ പ്രഭാകരന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കുണ്ടറ ഈസ് മൈ കണ്‍ട്രി അണ്ടര്‍ ദി കണ്ട്രോള്‍ ഓഫ് കേണല്‍ മണ്‍റോ’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി.
മണിയന്‍പിള്ള രാജു, കുഞ്ചന്‍, വിജയകുമാര്‍, വിജയ് മേനോന്‍, സജീദ് പുത്തലത്ത്, ജവാന്‍ റോയി, സാജന്‍ പള്ളുരുത്തി, ഹരീഷ് കണാരന്‍, സാജു കൊടിയന്‍, നാരായണന്‍ കുട്ടി, സായി പ്രിയ ദേവ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.
മീഡിയ ബ്രാന്‍ഡ് ആന്റ് സുഭശ്രീ സ്റ്റുഡിയോസ്, വെമ്പല ഫിലിംസിന്റെ ബാനറില്‍ വിജയ്കുമാര്‍ പ്രഭാകരന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോമോന്‍ തോമസ് നിര്‍വ്വഹിക്കുന്നു.
സഹ നിര്‍മ്മാണം- ഗവാന്‍ റോയ്, സജീദ് പുത്തലത്ത്, ഗാനരചന- നിധീഷ് നാദേരി, സംഗീതം- ബിജിബാല്‍, ജെയ്‌സണ്‍ ജോണ്‍, വിശ്വജിത്ത്, കഥ- രാജേഷ് മോഹനന്‍, ശ്യാംരാജ് ബി, എഡിറ്റിംഗ് ആന്റ് ഡി ഐ- ശ്രീജിത്ത് കൃഷ്ണ, ക്രിയേറ്റീവ് ഡയറക്ടര്‍- സൂര്യ ഗായ, കലാസംവിധാനം- ലാലു തൃക്കുളം, വസ്ത്രാലങ്കാരം- ദീപ്തി അനുരാഗ്, മേക്കപ്പ്- അനീസ് മുഹമ്മദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സുനില്‍ ജോസ്, സംഘട്ടനം- അഷ്‌റഫ് ഗുരുക്കള്‍, റണ്‍ രവി, ചീഫ് അസോസിയേറ്റ്
ഡയറക്ടര്‍- മുന്ന, പോള്‍ ബെഞ്ചമിന്‍, അനു കുറിശിങ്കല്‍, അസോസിയേറ്റ് എഡിറ്റര്‍- ബിജു എ ഒ, ഡിസൈന്‍സ്- ആഷ്‌ലി ലിയോഫില്‍, പി ആര്‍ ഒ- എ എസ് ദിനേശ്.
Online PR – CinemaNewsAgency.Com