പീക്ക് ടൈമില്‍ കടുംവെട്ട്: വൈദ്യുതി ബില്ലില്‍ വരുന്നത് വന്‍ മാറ്റങ്ങള്‍!

പീക്ക് ടൈമില്‍ കടുംവെട്ട്: വൈദ്യുതി ബില്ലില്‍ വരുന്നത് വന്‍ മാറ്റങ്ങള്‍!

തിരു: സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ 2027 ഏപ്രില്‍ മുതല്‍ 2032 മാര്‍ച്ച് വരെയുള്ള അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള കരട് വൈദ്യുതി താരിഫ് ചട്ടങ്ങള്‍ പുറത്തിറക്കി.
സോളാര്‍ ഊര്‍ജ്ജ ലഭ്യതയുള്ള പകല്‍ സമയങ്ങളില്‍ നിരക്കില്‍ ഇളവും, വൈകുന്നേരം 6 മുതല്‍ രാത്രി 10 വരെയുള്ള പീക്ക് സമയങ്ങളില്‍ ഉയര്‍ന്ന നിരക്കും ഈടാക്കുന്ന ‘ടൈം ഓഫ് ഡേ’ (ToD) സംവിധാനം കൂടുതല്‍ ഉപഭോക്തൃ വിഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതാണ് ഇതിലെ പ്രധാന പരിഷ്‌കാരം. കൂടാതെ, ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് നിലവിലെ സ്ലാബ് രീതിക്ക് പകരം അവര്‍ ഉപയോഗിക്കുന്ന പരമാവധി വൈദ്യുതി കണക്കാക്കി ഫിക്‌സഡ് ചാര്‍ജ് നിശ്ചയിക്കാനും നിര്‍ദേശമുണ്ട്.

മുന്‍വര്‍ഷങ്ങളില്‍ KSEBക്കുണ്ടായ സാമ്പത്തിക നഷ്ടം നികത്തുന്നതിനായി 2027 മുതല്‍ 2031 വരെയുള്ള കാലയളവില്‍ യൂണിറ്റിന് 1 രൂപ വരെ അധികമായി ഈടാക്കാന്‍ ശുപാര്‍ശ ചെയ്യുന്നതിനാല്‍ ഭാവിയില്‍ നിരക്കുവര്‍ധനവിന് സാധ്യതയേറെയാണ്. ഇന്ധനവിലയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ മാസംതോറും ബില്ലില്‍ പ്രതിഫലിപ്പിക്കുന്ന ഓട്ടോമാറ്റിക് സംവിധാനം, പുനരുപയോഗ ഊര്‍ജ്ജം മാത്രം ആവശ്യമുള്ളവര്‍ക്കുള്ള ഗ്രീന്‍ താരിഫ്, ഊര്‍ജ്ജ സംഭരണ പദ്ധതികള്‍ക്കുള്ള (BESS) പ്രത്യേക ചട്ടക്കൂട് എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. ഈ കരട് നിര്‍ദേശങ്ങളില്‍ പൊതുജനങ്ങള്‍ക്ക് എതിര്‍പ്പുകളോ അഭിപ്രായങ്ങളോ ഉണ്ടെങ്കില്‍ കമ്മീഷന്റെ വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്ത് സെപ്റ്റംബര്‍ 25നകം തപാല്‍ വഴിയോ ഇമെയില്‍ വഴിയോ അറിയിക്കാവുന്നതാണ്.

 

Post Your Comments Here ( Click here for malayalam )
Press Esc to close