‘ക്രിംസണ്‍ പിയര്‍’ കോഴിക്കോട് ആരംഭിച്ചു

‘ക്രിംസണ്‍ പിയര്‍’ കോഴിക്കോട് ആരംഭിച്ചു

ബ്ലൂ ഹെയ്‌സ് പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ പ്രശാന്ത് പത്മനാഭന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ക്രിംസണ്‍ പിയര്‍’ എന്ന ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു.

പ്രശസ്ത നടന്‍ സിദ്ദിഖ് സ്വിച്ചോണ്‍ കര്‍മ്മം നിര്‍വഹിച്ചു.
സിദ്ദിഖ്, ബാബുരാജ്, ഷഹീന്‍ സിദ്ദിഖ്, അക്ഷയ് ബാബുരാജ്, ഷോണ്‍ ജോയ്, ഹരീഷ് കണാരന്‍, സോഹന്‍ സീനുലാല്‍, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, വിജിലേഷ്, അനു, ഷെമി, ജിത്തു അഭിമന്യു, മനു പ്രശാന്ത്, ശിവദാസ് കണ്ണൂര്‍, രഞ്ജിത്ത്, വിനീത് തട്ടില്‍ തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.

റൊമാന്‍സിനും ഹ്യൂമറിനും പ്രാധാന്യം നല്‍കി ഒരുക്കുന്ന ഈ ത്രില്ലര്‍ ചിത്രത്തില്‍ പുതുമുഖങ്ങളായ അമൃതവര്‍ഷിണി, നന്ദിത എസ് ചെറിയാന്‍ എന്നിവര്‍ നായികമാരാവുന്നു.

‘ആരം’ എന്ന ചിത്രത്തിനു ശേഷം സിദ്ദിഖും മകന്‍ ഷഹീന്‍ സിദ്ദിഖും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ബാബുരാജിന്റെ മകന്‍ അക്ഷയ് ബാബുരാജിന്റെ രണ്ടാമത്തെ ചിത്രമായ ‘ക്രിംസണ്‍ പിയറിലും അച്ഛനും മകനും ഒരുമിച്ച് അഭിനയിക്കുന്നു.

സന്തോഷ് വര്‍മ്മ, ബി കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു.
ഛായാഗ്രഹണം- പ്രമോദ് കെ പിള്ള, എഡിറ്റിംഗ്- രതീഷ് രാജ്, ആക്ഷന്‍- ബില്ല ജഗന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജോസ് വാരാപ്പുഴ, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഗിരീഷ് കൊടുങ്ങല്ലൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ജബ്ബാര്‍ മതിലകം, മേക്കപ്പ്- മനോജ് അങ്കമാലി, ആര്‍ട്ട്- ശ്രീകുമാര്‍ ആലപ്പുഴ, കോസ്റ്റ്യൂംസ്- കുക്കു ജീവന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- പ്രശാന്ത് ചന്ദ്രന്‍, അസോസിയേറ്റ് ഡയറക്ടര്‍- അരുണ്‍ബാലന്‍, എ എല്‍ അജിത് കുമാര്‍, അസിസ്റ്റന്റ് ഡയറക്ടര്‍- നിതീഷ് കോഴിക്കോട്, ബിബി, ശ്രീരാജ് കെ, പ്രൊഡക്ഷന്‍ മാനേജര്‍- പ്രശാന്ത് മുണ്ടേല, സ്റ്റില്‍സ്- അജീഷ് ആവണി, പി ആര്‍ ഒ- എ എസ് ദിനേശ്.
Online PR – CinemaNewsAgency.Com

 

Post Your Comments Here ( Click here for malayalam )
Press Esc to close