മലബാറിന്റെ ഐടി മേഖലയ്ക്ക് പുതിയ കുതിപ്പ്: ഹൈലൈറ്റ് സൈബര്‍ ടവറിന് തുടക്കമായി

മലബാറിന്റെ ഐടി മേഖലയ്ക്ക് പുതിയ കുതിപ്പ്: ഹൈലൈറ്റ് സൈബര്‍ ടവറിന് തുടക്കമായി

കോഴിക്കോട് സൈബര്‍പാര്‍ക്കില്‍ ഹൈലൈറ്റ് ഗ്രൂപ്പ് ഒരുക്കുന്ന ഐടി ഹബ്ബായ ‘ഹൈലൈറ്റ് സൈബര്‍ ടവറിന്റെ’ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. 600 കോടി രൂപ നിക്ഷേപത്തില്‍ 2.5 ഏക്കറില്‍ 9 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ഈ ഗ്രേഡ്എ വാണിജ്യ സമുച്ചയം ഉയരുന്നത്. ബഹുരാഷ്ട്ര കമ്പനികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, ഗവേഷണവികസന കേന്ദ്രങ്ങള്‍ എന്നിവയ്ക്കായി അത്യാധുനിക ഐടി ഇന്‍ഫ്രാസ്ട്രക്ചറാണ് ഇവിടെ സജ്ജീകരിക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ മലബാറിലെ സാങ്കേതിക മേഖലയ്ക്ക് പുതിയ മുഖച്ഛായ കൈവരുന്നതിനൊപ്പം 10,000ത്തിലധികം നേരിട്ടുള്ള ഐടി തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും.

വരും വര്‍ഷങ്ങളില്‍ 12 ദശലക്ഷം ചതുരശ്ര അടി ഓഫീസ് സ്ഥലം വികസിപ്പിക്കാനുള്ള ഹൈലൈറ്റ് ഗ്രൂപ്പിന്റെ വിപുലമായ പദ്ധതിയുടെ ഭാഗമാണിത്. പദ്ധതിയുടെ നിര്‍മാണോദ്ഘാടനം വി.ഡി. സതീശന്‍ നിര്‍വഹിച്ചു. തിരുവനന്തപുരത്തിനും കൊച്ചിക്കുമൊപ്പം ഐടി രംഗത്തെ പ്രമുഖ ഡെസ്റ്റിനേഷനായി കോഴിക്കോടിനെയും മാറ്റുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഹൈലൈറ്റ് നിര്‍മിക്കുന്ന ഐടി സമുച്ചയം ഉള്‍പ്പെടെ 50 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയിലുള്ള പുതിയ വികസന പദ്ധതികള്‍ 2030ഓടെ പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്തൊട്ടാകെ രണ്ടു ലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഗോളതലത്തില്‍ മത്സരിക്കാന്‍ ശേഷിയുള്ള കേരളത്തിന്റെ ഐടി മേഖലയ്ക്ക് അനുയോജ്യമായ ബിസിനസ് അന്തരീക്ഷമൊരുക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഹൈലൈറ്റ് ഗ്രൂപ്പ് സി.ഇ.ഒ അജില്‍ മുഹമ്മദ് വ്യക്തമാക്കി. കര്‍ശനമായ ഹരിത മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഈ കെട്ടിടം രൂപകല്പന ചെയ്തിരിക്കുന്നത്. തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ഫേസ് കകകലെ ആദ്യത്തെ ബ്രാന്‍ഡഡ് ഐടി പാര്‍ക്കായ ‘യൂ ഹബ്ബ് ട്രിവാന്‍ഡ്രത്തിന്റെ’ തറക്കല്ലിടലും അടുത്തിടെ നടന്നിരുന്നു.

ചടങ്ങില്‍ എ.പി. അനില്‍ കുമാര്‍, എം.കെ. രാഘവന്‍ എം.പി, എം.എല്‍.എമാരായ ഫൈസല്‍ ബാബു, എം.എ. റസാഖ് മാസ്റ്റര്‍, അഡ്വ. കെ. പ്രവീണ്‍ കുമാര്‍, കെ. ജയന്ത്, പി.എം.എ. സമീര്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവറാവു, സൈബര്‍പാര്‍ക്ക് സി.ഇ.ഒ സുശാന്ത് കുറുന്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post Your Comments Here ( Click here for malayalam )
Press Esc to close