
ഉറച്ച മനസ്സും, ആജ്ഞാശക്തിയും, ആളും അര്‍ത്ഥവും പിന്‍ബലമായ ഒരു പ്രബല കുടുംബത്തിലെ ആര്‍ക്കും പ്രതിരോധിക്കാന്‍ പറ്റാത്തനാലു സഹോദരങ്ങളുടെ സംഭവബഹുലമായ ജീവിത കഥ പറയുകയാണ് ജിസ് ജോയ് ‘കോട്ടയം ബെല്‍റ്റ്’ എന്ന ചിത്രത്തിലൂടെ.
തികഞ്ഞ ഫാമിലി ത്രില്ലര്‍ ജോണറില്‍ അവതരിപ്പിക്കുന്ന ഈ ചിത്രം.
കിഴക്കന്‍ മലയോര ഗ്രാമത്തില്‍ ക്രിസ്തീയ പശ്ചാത്തലത്തിലൂടെയാണ് അവതരണം.
ഡ്രീം കാച്ചര്‍ പ്രൊഡക്ഷന്‍സ്, കൈലാഷ് പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ ടി.ആര്‍. ഷംസുദ്ദീന്‍, വേണു ഗോപാലകൃഷ്ണന്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം തൃശൂരില്‍ പ്രശസ്ത സാഹിത്യകാരന്‍ സന്തോഷ് ഏച്ചിക്കാനം സ്വിച്ചോണ്‍ നിര്‍വ്വഹിച്ചു കൊണ്ട് ആരംഭിച്ചു.
ആസിഫ് അലിയുടെ മക്കളായ മാസ്റ്റര്‍ ആദം അലി, ബേബി ഹയ എന്നിവര്‍ ഫസ്റ്റ് ക്ലാപ്പം നല്‍കി.
ജൂലൈ പതിനാല് ചൊവ്വാഴ്ച്ച കൊച്ചിയില്‍ പ്രൗഢഗംഭീരമായ ചടങ്ങില്‍ ടൈറ്റില്‍ പ്രകാശനം നടത്തിക്കൊണ്ടാണ് പതിനഞ്ചിന് ചിത്രീകരണം ആരംഭിച്ചത്.
ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന ആറാമത്തെ ചിത്രം കൂടിയാണ് ‘കോട്ടയം ബെല്‍റ്റ്’.
തുടക്കം മുതല്‍ തന്നെ ഉദ്വേഗം നിലനിര്‍ത്താ തികച്ചും റിയലിസ്റ്റിക്കായിട്ടാണ് ചിത്രത്തിന്റെ അവതരണം.
ഒരു മലയോര ഗ്രാമത്തിന്റെ കെട്ടും മട്ടും ചിത്രത്തിലുടനീളമുണ്ട്.
ആസിഫ് അലിക്കു പുറമേ വിജയരാലവന്‍, ഷൈന്‍ ടോം ചാക്കോ, ജഗദീഷ്, അശോകന്‍, ബോബി കുര്യന്‍, ശ്രുതി രാമചന്ദ്രന്‍, അലന്‍സിയര്‍, ഫര്‍ഹാന്‍ ഫാസില്‍, വിഷ്ണു അഗസ്ത്യ, ശ്രീകാന്ത് മുരളി, വിനീത്, രഞ്ജിത്ത് ശേഖര്‍, ചെമ്പില്‍ അശോകന്‍, ജിനു ജോസഫ്, പ്രേംപ്രകാശ്, സാന്ദ്ര ചന്ദ്രന്‍, രമാദേവി, എയ്ക ദേവ്, നിധിന്‍ പ്രസന്ന, ചന്ദിക (സര്‍വ്വം മായ ഫെയിം) ലങ്കാ ലഷ്മി എന്നിവരും പ്രധാന താരങ്ങളാണ്.
കഥ, തിരക്കഥ- സുരേഷ് ഗോപാല്‍, സംഗീതം- ഗോവിന്ദ് വസന്ത, ഛായാഗ്രഹണം- ബിനേന്ദ്ര മേനോന്‍, എഡിറ്റിംഗ്- സൂരജ് ഇ.എസ്., കലാസംവിധാനം- അജയന്‍ മങ്ങാട്, മേക്കപ്പ്- സുധി കട്ടപ്പന, കോസ്റ്റ്യൂം ഡിസൈന്‍- സമീരസനീഷ്, സ്റ്റില്‍സ്- ബിജിത്ത് ധര്‍മ്മടം, ചീഫ് അസ്സോസ്സിയേറ്റ് ഡയാക്ടര്‍- സാഗര്‍, അസ്സോസ്സിയേറ്റ് ഡയറക്ടടേര്‍സ്- സംഗീത് ജോയ്, അഫ്‌നാസ് ലത്തീഫ്, ഡിസൈന്‍- യെല്ലോ ടൂത്ത്, പ്രൊഡക്ഷന്‍ മാനേജര്‍- പക്കു വിശാഖ്, പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്-
ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജാവേദ് ചെമ്പ്.
ഇടുക്കി, കൊച്ചി, തൃശൂര്‍ എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും.
– വാഴൂര്‍ ജോസ്.
Online PR – CinemaNewsAgency.Com