‘കൊന്നപ്പൂക്കളും മാമ്പഴവും’ ഗാനം റിലീസായി

‘കൊന്നപ്പൂക്കളും മാമ്പഴവും’ ഗാനം റിലീസായി

എഎസ് ദിനേശ്-
കൊച്ചി: ദേശീയ അന്തര്‍ ദേശീയ ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ച് ഏറേ ശ്രദ്ധ നേടിയ ‘കൊന്നപ്പൂക്കളും മാമ്പഴവും’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസായി. നവാഗതനായ അഭിലാഷ് എസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കുട്ടികളുടെ ചിത്രമായ കൊന്നപ്പൂക്കളും മാമ്പഴവുമില്‍ ഫഌവേഴ്‌സ് ടോപ് സിംഗര്‍ ഫെയിം ജെയ്ഡന്‍ ഫിലിപ്പ്, മാസ്റ്റര്‍ ശ്രീദര്‍ശ്, മാസ്റ്റര്‍ സഞ്ജയ്, മാസ്റ്റര്‍ ജേക്കബ്, മാസ്റ്റര്‍ അഹരോന്‍ സനില്‍ ബേബി അനഘ, ഹരിലാല്‍, സതീഷ് കല്ലകുളം, സൂര്യലാല്‍, ശ്യാമ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വില്ലേജ് ടാക്കീസിന്റെ ബാനറില്‍ നീന നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിംഗും ആദര്‍ശ് കുര്യന്‍ നിര്‍വ്വഹിക്കുന്നു. അഡ്വക്കേറ്റ് സനില്‍ മാവേലില്‍ എഴുതിയ വരികള്‍ക്ക് ഷാരൂണ്‍ സലീം ഈണം പകര്‍ന്ന ഗാനം സരിഗമപ ഫെയിം ഭരത് സജികുമാര്‍ ആലപിക്കുന്നു.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രാജേഷ് കുര്യനാട്, മേക്കപ്പ്- ജോണ്‍ രാജ്, അസോസിയേറ്റ് ഡയറക്ടര്‍- അച്ചു ബാബു, അസിസ്റ്റന്റ് ഡയറക്ടര്‍- ജിബിന്‍ എസ് ജോബ്, സൗണ്ട്- ഗണേശ് മാരാര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- വിഷ്ണു സുകുമാരന്‍, വിതരണം- വില്ലേജ് ടാക്കീസ് റിലീസ്. കൊന്നപ്പൂക്കളും മാമ്പഴവും എന്ന ചിത്രത്തിന്റെ ഒടിടി റിലീസ് ഉടന്‍ ഉണ്ടാവും. വാര്‍ത്ത പ്രചരണം- എഎസ് ദിനേശ്.

Post Your Comments Here ( Click here for malayalam )
Press Esc to close