‘ക്‌നായി തോമാ’ ചലച്ചിത്രമാകുന്നു; പ്രസാദ് വാളച്ചേരില്‍ സംവിധായകന്‍-വിജി തമ്പി, ക്‌നായി തൊമ്മനാകുന്നു

‘ക്‌നായി തോമാ’ ചലച്ചിത്രമാകുന്നു; പ്രസാദ് വാളച്ചേരില്‍ സംവിധായകന്‍-വിജി തമ്പി, ക്‌നായി തൊമ്മനാകുന്നു

കനാന്‍ ദേശത്തു നിന്നും കച്ചവടവുമായി ബന്ധപ്പെട്ട് ഇന്‍ഡ്യയിലെത്തിയ വ്യക്തിയാണ് ക്‌നായി തൊമ്മന്‍.
കേരളത്തിലെ മലഞ്ചരക്കുകള്‍ വാങ്ങി പകരം ഓയിലും മറ്റും ഇവിടേക്ക് കൈമാറ്റം ചെയ്യപ്പെട്ടുന്നു.
ഇന്‍ഡ്യയില്‍ തോമാസ്ലീഹാ വഴി ക്രിസ്തുമതം സ്വീകരിച്ച ക്രൈസ്തവര്‍ക്ക് ശുശ്രൂഷ ചെയ്യാന്‍ അധികാരികള്‍ ഇല്ലായെന്ന സാഹചര്യമുണ്ടായപ്പോള്‍ കതാന്‍ ദേശത്തെ ക്രൈസ്തവ മേലധ്യക്ഷന്മാരുടെ നിര്‍ദ്ദേശപ്രകാരം കുറച്ചു വൈദികരുമായി ഒരു പായ്ക്കപ്പലില്‍ കേരളത്തിലെത്തുന്നു. അന്നത്തെ ഭരണാധിപനായിരുന്ന ചേരമാന്‍ പെരുമാള്‍ അവരെ സ്വീകരിക്കുകയും ചെയ്തു. പിന്നീട് ഇവിടെയുള്ള പ്രവര്‍ത്തനങ്ങളാണ് ‘ക്‌നായി തൊമ്മന്‍’ എന്ന ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

എല്ലാ വിധ കൊമേഴ്‌സ്യല്‍ ഘടകങ്ങളും കോര്‍ത്തിണക്കിയുള്ള ഒരു ക്ലീന്‍ എന്റെര്‍ടൈനറായിട്ടാണ് ഈ ചിത്രത്തിന്റെ അവതരണം പ്രശസ്ത സംവിധായകനായ
വിജി തമ്പിയാണ് ‘ക്‌നായി തൊമ്മന്‍’ എന്ന ചരിത്ര നായകനെ അവതരിപ്പിക്കുന്നത്.

വിജി തമ്പിയുടെ തന്നെ ശിഷ്യനായ പ്രസാദ് വാളച്ചേരിലാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത് എന്ന പ്രത്യേകതയുമുണ്ട്. മേല്‍ക്കാര പുറത്ത് പിക്‌ച്ചേര്‍സിന്റെ ബാനറില്‍ ടോമി മേല്‍ക്കാരപ്പുറത്താണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

സജി സോമന്‍, അംബിക, മല്ലികാസുകുമാരന്‍, മുരളി മോഹന്‍, ജയകൃഷ്ണന്‍, കോട്ടയം രമേഷ്, ഇബ്രാഹിം കുട്ടി, ഇസഹാക്ക്, ജയന്‍ ചേര്‍ത്തല, ചാലി പാല, ആലപ്പി അഷ്‌റഫ്, ജോസഫ് ചാവറ, സൈമണ്‍ പാറക്കല്‍, തോമസ് സംക്രാന്തി, ആശിഷ് അലക്‌സ് ശ്രീദര്‍ശന്‍, സന്തോഷ് കുമാര്‍ നാട്ടുകം എന്നിവരും പ്രധാന അഭിനേതാക്കളാണ്.

മൂലകഥ- ക്‌നാനായ സമൂഹം, തിരക്കഥ- കുമരകം ബാബുരാജ്, ഛായാഗ്രഹണം- ഗോകുല്‍, എഡിറ്റിംഗ്- പി.സി. മോഹന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍- ആന്റണി ഏലൂര്‍.

നവംബര്‍ ഇരുപത്തിയാറിന് വാഗമണ്ണില്‍ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട്, ചേര്‍ത്തല എന്നിവിടങ്ങളിലായി പൂര്‍ത്തിയാകും.
– വാഴൂര്‍ ജോസ്.
Online PR – CinemaNewsAgency.Com

 

Post Your Comments Here ( Click here for malayalam )
Press Esc to close