‘ഖുശ്പു’ ഫസ്റ്റ് ലുക്കില്‍ തന്നെ തിളങ്ങി…

‘ഖുശ്പു’ ഫസ്റ്റ് ലുക്കില്‍ തന്നെ തിളങ്ങി…

‘ചില്‍’ എന്ന നായ്ക്കുട്ടിയെ പ്രധാന കഥാപാത്രമാക്കി സുജന്‍ അരോമല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഖുശ്പു’ എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, പ്രശസ്ത സിനിമാതാരം സുരാജ് വെഞ്ഞാറമൂട് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പുറത്തിറക്കി.

ബൈജു ക്രിയേഷന്‍സിന്റെ ബാനറില്‍ സിന്തൈ വിജയന്‍ കഥയെഴുതി നിര്‍മ്മിക്കുന്ന ഈ ഹൊറര്‍ കോമഡി ഡ്രാമ ചിത്രം വ്യത്യസ്തമായ പ്രമേയവും അവതരണശൈലിയും കൊണ്ട് ഏറേ ശ്രദ്ധേയമാകും. ‘ഖുശ്പു’ എന്ന ചിത്രത്തിലെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന് ‘ചില്‍’ എന്ന നായ്ക്കുട്ടിയുടെ സാന്നിധ്യമാണ്. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ പ്രദേശത്തുനിന്ന് അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയ ചില്‍ ഈ സിനിമയിലെ പ്രധാന കഥാപാത്രമായി പ്രത്യക്ഷപ്പെടുന്നു.

ദുരന്തഭൂമിയില്‍ നിന്ന് കണ്ടെത്തിയ ചില്ലിനെ ഷാജി ബാലരാമപുരം, ജിഗേഷ് സുകുമാര്‍, ബിജോയ് എന്നിവരുടെ തീവ്രമായ പരിശീലനത്തിലൂടെയാണ് സിനിമയിലെ കഥാപാത്രമായി ഒരുക്കിയിരിക്കുന്നത്. ഒരു തെരുവുനായയുടെ അതിജീവനവും സിനിമയിലേക്കുള്ള യാത്രയും ചിത്രത്തിന് വേറിട്ടൊരു കൗതുകം നല്‍കുന്നു.

യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടാന്‍ ശ്രമിക്കുന്ന ഒരു സംഘം സുഹൃത്തുക്കളുടെ വ്യത്യസ്തമായ കഥയാണ് ‘ഖുശ്പു’ പറയുന്നത്. ഇവരുടെ ജീവിതത്തില്‍ അരങ്ങേറുന്ന രസകരവും അപ്രതീക്ഷിതവുമായ സംഭവങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. ഹൊററും നര്‍മ്മവും സസ്‌പെന്‍സും കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ജാഫര്‍ ഇടുക്കി, ഷാലു റഹീം, ഡയാന ഹമീദ്, ചിത്ര നായര്‍, സിനി കോലത്തുകര, പൂജ റാം, അന്‍വര്‍ ഷെരീഫ്, നിര്‍മല്‍ പാലാഴി, പ്രമോദ് വെളിയനാട്, അമല്‍ രാജ്‌ദേവ്, അനീഷ് ദാര്‍, ഷിബു ലാപ്പന്‍, അനു ആനന്ദന്‍ തുടങ്ങിയ പ്രമുഖരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കോപ്രൊഡ്യൂസര്‍- ജിനേഷ്, ഛായാഗ്രഹണം- റെജിന്‍ സാന്റോ, എഡിറ്റിംഗ്- കാച്ചപ്പിള്ളി ആന്റേഴ്‌സ്, ആര്‍ട്ട്- സിബി അമരാവിള, സൗണ്ട് ഡിസൈന്‍ ആന്റ് ഫൈനല്‍ മിക്‌സിംഗ്- അഭിരാം യു ബി, സംഗീതം- അഫ്‌സല്‍ യൂസഫ്, ദിനു മോഹന്‍, സമദ് പ്രിയദര്‍ശിനി, സുജന്‍ അരോമല്‍, ഒറിജിനല്‍ സ്‌കോര്‍- വില്യം ഫ്രാന്‍സിസ്, ഗാനരചന- ദിനു മോഹന്‍, സുജന്‍ അരോമല്‍, മേക്കപ്പ്- രതീഷ് രവി, കോസ്റ്റ്യൂംസ്- ഗോപന്‍ വികൃതി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- വിനു ശ്രീധര്‍,
അസോസിയേറ്റ് ഡയറക്ടര്‍- അനുരാജ് മേടയില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സഫി ആയൂര്‍, ഗായകര്‍- വൈക്കം വിജയലക്ഷ്മി, നജീം അര്‍ഷാദ്, റിനു റസാഖ്, നിഹാസ് ഷംനാദ്, ഷിനു എസ് കെ, ജ്യോത്സ്‌ന ജോസ് അരക്കല്‍, സുദര്‍ശന്‍ സുകുമാരന്‍. കളറിസ്റ്റ്- ജോജി ഡി പറക്കല്‍, എ ഐ ആന്റ് വി എഫ് എക്‌സ്- ഫില്‍മിയോണ്‍ പ്രൊഡക്ഷന്‍സ്, സ്റ്റുഡിയോ- സൗത്ത് സ്റ്റുഡിയോസ്, കൊച്ചി, സ്റ്റില്‍സ്- ബിനാസ് നാസര്‍, ഡിസൈന്‍- ഡാവിഞ്ചി സ്റ്റുഡിയോ.
പി ആര്‍ ഒ- എ എസ് ദിനേശ്, മനു ശിവന്‍.
Online PR – CinemaNewsAgency.Com

Post Your Comments Here ( Click here for malayalam )
Press Esc to close