ഗായത്രി-
സിനിമാ സെറ്റുകളില്‍ ലഹരിമരുന്നിന്റെ ഉപയോഗം കൂടുതലാണെന്നും പോലീസും എക്‌സൈസും ഷാഡോ പോലീസിന്റെ സഹായത്തോടെ സെറ്റുകളില്‍ പരിശോധന നടത്താന്‍ തയാറാകണമെന്നും കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എ. പത്തനാപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഹങ്കരിച്ചാല്‍ സിനിമാ മേഖലയില്‍ നിന്നും പുറത്തുപോകുമെന്ന ചിന്ത ഓരോരുത്തര്‍ക്കും ഉണ്ടാകണം. സിനിമ പൂര്‍ത്തിയാക്കാതെ ഷെയ്ന്‍ തലമൊട്ടയടിച്ചത് തോന്നിവാസമാണ്. ഇത്തരം നടപടികള്‍ക്ക് പിന്തുണ നല്‍കാന്‍ അഭിനേതാക്കളുടെ സംഘടനയായ അമ്മക്ക് കഴിയില്ല. പുതുമുഖ സംവിധായകനെയാണ് മോശം പ്രവര്‍ത്തിയിലൂടെ ഷെയ്ന്‍ കണ്ണീരിലാഴ്ത്തിയതെന്നും ഇത് ന്യായീകരിക്കാന്‍ കഴിയില്ലെന്നും ഗണേഷ്‌കുമാര്‍ വ്യക്തമാക്കി.