‘കാട്ടാളന്‍’ പായ്ക്കപ്പായി

‘കാട്ടാളന്‍’ പായ്ക്കപ്പായി

ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിച്ച് പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന കാട്ടാളന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നു.

വ്യത്യസ്ഥലൊക്കേഷനുകളിലായി നൂറ്റിനാല്‍പ്പതു ദിവസത്തോളം നീണ്ടുനിന്ന മാരത്തോണ്‍ ചിത്രീകരണമാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്.

തായ്‌ലാന്റില്‍ ചിത്രീകരണമാരംഭിച്ച ഈ ചിത്രം പിന്നിട് ഇടുക്കി, തേനി, പൂന, ചെന്നൈ, രാമേശ്വരം, മുംബൈ എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നത്. ചെന്നൈയിലെ ലൊക്കഷനിലാണ് ഫുള്‍ പായ്ക്കപ്പ് ആയത്.

അഭിനേതാക്കള്‍ക്കൊപ്പം മൃഗങ്ങള്‍ക്കും ഏറെ പ്രാധാന്യമുള്ള ഈ ചിത്രം കാടിനോടും മൃഗങ്ങളോടും സാഹസ്സികമായി പോരാടുന്ന ഒരു യുവാവിന്റെ കഥയാണ് അവതരിപ്പിക്കുന്നത്.

ആന്റണി വര്‍ഗീസ്സാണ് (പെപ്പെ) ഈ ചിത്രത്തിലെ നായകന്‍.

ഇതിലെ ആന്റണി എന്ന കഥാപാത്രം ആന്റണി പെപ്പെയെ മുന്‍നിരയിലേക്കു നയിക്കുവാന്‍ ഏറെ സഹായകരമാക്കുന്നു.

സമീപകാല മലയാള സിനിമയില്‍ ഏറ്റവും മികച്ച ആക്ഷനുകളും, വയലന്‍സുമുള്ള ചിത്രം കൂടിയായിരിക്കും ‘കാട്ടാളന്‍’.
മുടക്കുമുതലിലും ഇപ്പോള്‍ നിര്‍മ്മാണത്തിലരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാം സ്ഥാനത്തുതന്നെ നില്‍ക്കുന്ന ചിത്രമാണിത്.
ഇന്ത്യക്കകത്തും പുറത്തുമുള്ള, മികച്ച സാങ്കേതിക വിദഗ്ദരുടെ ഒരു സംഗമം തന്നെ ഈ ചിത്രത്തിലുണ്ട്.
അതില്‍ പ്രധാനികള്‍ രണ്ടു പേരാണ് ലോകത്തിലെ തന്നെ മികച്ച ആക്ഷന്‍ കോറിയോ ഗ്രാഫര്‍ ആയ കെംബ കൊച്ചടക്കിയും, സംഗീത സംവിധായകന്‍ അജനീഷ് ലോകനാഥുമാണ്. ഇന്‍ഡ്യന്‍ സംഗീത രംഗത്തെ മാസ്മര സംഗീത സംവിധായകനാണ് അജനീഷ് ലോകനാഥ്.
ഇവര്‍ക്കു പുറമേ മികച്ച സാങ്കേതികവിദഗ്ദരുടെ ഒരു നിര തന്നെ ഈ ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്.

അഞ്ചു ഭാഷകളിലായി ഒരുങ്ങുന്ന ഈ ചിത്രത്തില്‍ മലയാളത്തിനു പുറമേ ബോളിവുഡ്ഡിലേയും, കോളിവുഡ്ഡിലേയും അഭിനേതാക്കളും അണിനിരക്കുന്നു.

ആന്റെണി വര്‍ഗീസ് (പെപ്പെ) കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ കബീര്‍ദുഹാന്‍ സിംഗ്, തുഷാര വിജയന്‍, ജഗദീഷ്, ആന്‍സണ്‍ പോള്‍, എന്നിവര്‍ക്കു പുറമേ ജഗദീഷ്, സിദ്ദിഖ്, കബീര്‍ ദുഹാന്‍ സിംഗ്, (മാര്‍ക്കോ ഫെയിം), റാജ് തിരണ്‍ ദാസ്, ഷോണ്‍ ജോയ്, എന്നിവര്‍ക്കൊപ്പം വിവിധ രംഗങ്ങളില്‍ വലിയ ആസ്വാദകവൃന്ദത്തിന്റെ ഉടമകളായ റാപ്പര്‍ ജിനി, ഹനാന്‍ഷാകില്‍ താരം പാര്‍ത്ഥ്തിവാരി, ഷിബിന്‍ എസ്. രാഘവ്(ലോക ഫെയിം) ഹിപ്സ്റ്റര്‍ പ്രണവ് രാജ്. കോള്‍മീവെനം തുടങ്ങിയ പ്രതിഭകളും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഗാനങ്ങള്‍- വിനായക് ശശികുമാര്‍, സുഹൈല്‍ കോയ, സംഭാഷണം- ഉണ്ണി ആര്‍., ഛായാഗ്രഹണം- രണ ദേവ്, എഡിറ്റിംഗ്- ഷമീര്‍ മുഹമ്മദ്, കലാസംവിധാനം- സുനില്‍ ദാസ്, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈന്‍- ധന്യാ ബാലകൃഷ്ണന്‍, സ്റ്റില്‍സ്- അമല്‍ സി. സദര്‍, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍- ഡിപില്‍ ദേവ്, എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍- ജുമാന ഷെരീഫ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ്- ബിനു മണമ്പൂര്‍, പ്രവീണ്‍ എടവണ്ണപ്പാറ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍.

മെയ് മാസത്തില്‍ വേള്‍ഡ് വൈഡ് റിലീസ്റ്റിനൊരുങ്ങുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു.
ക്യൂബ്‌സ് എന്റെര്‍ടൈന്‍മെന്റ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.
– വാഴൂര്‍ ജോസ്.

Post Your Comments Here ( Click here for malayalam )
Press Esc to close