
കൈകളില്‍ വിവിധ തരത്തിലുള്ള ആയുധങ്ങളുമായി നിരവധിപ്പേര്‍… അവര്‍ ഒരുദ്യുമത്തിന്റെ പാതയില്‍…
പടക്കളത്തിലെ പോരാളികളേപ്പോലെ അവര്‍ ശത്രുവിനെ നേരിട്ടുന്നു…
കഴിഞ്ഞ ഏഴെട്ടു മാസങ്ങളായി ചലച്ചിത്ര രംഗത്ത് വലിയ വാര്‍ത്താപ്രാധാന്യം നേടിയ ‘കാട്ടാളന്‍’ എന്ന ചിത്രത്തിന്റെ പോസ്റ്ററാണിത്.
ക്യൂബ്‌സ് എന്റെര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിച്ച് പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പോസ്റ്റര്‍. ആരെയും എളുപ്പത്തില്‍ ആകര്‍ഷിക്കുന്ന ഈ പോസ്റ്റര്‍ നവമാധ്യമങ്ങളിലും ചലച്ചിത്ര വൃത്തങ്ങളിലും ഏറെ വൈറലായായിരിക്കുന്നു.
പശ്ചാത്തലത്തില്‍ ആനക്കൊമ്പുണ്ട്. ഉഗ്രശേഷിയുള്ള അത്യന്താധുനിക വെടിക്കോപ്പുകള്‍, മറ്റുമാരകായുധങ്ങള്‍.
ഒരു വേട്ടയുടെ ഉശിരന്‍ പ്രകടനങ്ങളാണ് ഈ പോസ്റ്ററിലൂടെ കാണാന്‍ കഴിയുക.
ആന്റണി വര്‍ഗീസ് (പെപ്പെ) ജഗദീഷ്, കബീര്‍ ദുഹാന്‍ സിംഗ് തുടങ്ങിയ താരങ്ങളെ ഇക്കൂട്ടത്തില്‍ കാണാന്‍ കഴിയുന്നു.
സംഗീത ലോകത്ത് പുത്തന്‍ ഹരമായി മാറിയിരിക്കുന്ന ഹനാന്‍ ഷായും കൈച്ചില്‍ നിറതോക്കുമായ് നില്‍ക്കുന്നു…
ഒരു സമ്പൂര്‍ണ്ണ ആക്ഷന്‍ ചിത്രത്തിനു വേണ്ടുന്ന പോസ്റ്റര്‍. ഒറ്റനോട്ടത്തില്‍ത്തന്നെ ആരെയും ആകര്‍ഷിക്കുന്ന ഈ പോസ്റ്റുറുകള്‍ ഈ ചിത്രത്തിന്റെ പൊതുസ്വഭാവത്തെ കാട്ടിത്തരുന്നതാണ്. സമ്പൂര്‍ണ്ണ ആക്ഷന്‍ വയലന്‍സ് ചിത്രമായി ഒരുങ്ങുന്ന ‘കാട്ടാളന്‍’ മെയ് മാസത്തില്‍ പ്രദര്‍ശനത്തിനെത്തുന്നതിന്റെ മുന്നോടിയായിട്ടുളളതണ് ഈ പോസ്റ്റര്‍.
സമീപകാല മലയാള സിനിമയിലെ ഏറ്റം മികച്ച ആക്ഷന്‍ വയലന്‍സ് ചിത്രമായിരുന്നു ‘മാര്‍ക്കോ’. മാര്‍ക്കോക്കു ശേഷം ക്യൂബ്‌സ് എന്റെര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന ഈ ചിത്രം വലിയ മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്നതാണ്.
ഒരു ചിത്രത്തിന്റെ വിജയത്തിന്റെ കാര്യത്തില്‍ക്വാളിറ്റി വലിയൊരു ഘടകമാണ്. അതു നിലനിര്‍ത്താന്‍ ഏതറ്റം വരെ പോകാനും തയ്യാറുള്ള ഒരു നിര്‍മ്മാണ സ്ഥാപനമാണ് ക്യൂബ്‌സ് എന്റെര്‍ടൈന്‍മെന്റ് ഈ ചിത്രം പരിശോധിച്ചാലും അതു വ്യക്തമാകും.
നൂറ്റി നാല്‍പ്പതു ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണം… സൗത്ത് ഇന്‍ഡ്യയിലേയും ബോളിവുഡ്ഡിലേയും മികച്ച അഭിനേതാക്കള്‍…
ഇന്ന് ഇന്‍ഡ്യന്‍ സംഗീതത്തിലെ ഏറ്റവും ഹരമായ രവി ബ്രസൂറിന്റെ സംഗീതം, ലോക പ്രശസ്തിനേടിയ ആക്ഷന്‍ കോറിയോഗ്രാഫര്‍ കെച്ച കെമ്പടിക്ക എന്നിങ്ങനെ മികച്ച സാങ്കേതിക വിദഗ് ഒരുടെ ഒരു നിര തന്നെ ഈ ചിത്രത്തിന്റെ ഭാഗമാകുന്നത് ചിത്രത്തിന്റെ മികവിന് ഏറെ മാറ്റുകൂട്ടുന്നു…
കാടാണ് ചിത്രത്തിന്റെ പ്രധാന പശ്ചാത്തലം. ഒരു കാട്ടാളന്‍ വേട്ടക്കിറങ്ങുന്നതും കാടിനോടും, കാട്ടുമൃഗങ്ങളോടും സാഹസ്സികമായി ഏറ്റുമുട്ടി… കരുത്തിന്റെ പ്രതീകമാകുന്ന സാഹസ്സികതയുടെ മുഖമുദ്രയായ ഒരു ചെറുപ്പക്കാരന്റെ ഉശിരന്‍ പോരാട്ടത്തിന്റെ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ചിത്രത്തിലെ നായകനായി എത്തുന്ന ആന്റെണി വര്‍ഗീസ് (പെപ്പെ) യുവതലമുറയിലെ ഏറ്റം മികച്ച ആക്ഷന്‍ ഹീറോ എന്ന ലവലിലേക്ക് നയിക്കപ്പെടാന്‍ സാഹചര്യമൊരുക്കുകയാണ് കാട്ടാളനിലൂടെ.
കബീര്‍ദുഹാന്‍ സിംഗ്, തുഷാര വിജയന്‍, ജഗദീഷ്, ആന്‍സണ്‍ പോള്‍, എന്നിവര്‍ക്കു പുറമേ ജഗദീഷ് സിദ്ദിഖ്, കബീര്‍ദുഹാന്‍ സിംഗ്, (മാര്‍ക്കോ ഫെയിം) ആന്‍സണ്‍ പോള്‍, റാജ് തിരണ്‍ ദാസ്, ഷോണ്‍ ജോയ്, എന്നിവര്‍ക്കൊപ്പം വിവിധ രംഗങ്ങളില്‍ വലിയ ആസ്വാദകവൃന്ദത്തിന്റെ ഉടമകളായ റാപ്പര്‍ ജിനി, ഹനാന്‍ഷാകില്‍ താരം പാര്‍ത്ഥ്തിവാരി, ഷിബിന്‍ എസ്. രാഘവ്, (ലോക ഫെയിം) ഹിപ്സ്റ്റര്‍ പ്രണവ് രാജ്, കോള്‍മീ വെനം തുടങ്ങിയ പ്രതിഭകളും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഗാനങ്ങള്‍- വിനായക് ശശികുമാര്‍, സുഹൈല്‍ കോയ, സംഭാഷണം- ഉണ്ണി ആര്‍., ഛായാഗ്രഹണം- രണ ദേവ്, എഡിറ്റിംഗ്- ഷമീര്‍ മുഹമ്മദ്, കലാസംവിധാനം- സുനില്‍ ദാസ്, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈന്‍- ധന്യാ ബാലകൃഷ്ണന്‍, സ്റ്റില്‍സ്- അമല്‍ സി. സദര്‍, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍- ഡിപില്‍ദേവ്, എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍- ജുമാന ഷെരീഫ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ്- ബിനു മണമ്പൂര്‍, പ്രവീണ്‍ എടവണ്ണപ്പാറ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍.
തായ്‌ലാന്റെ, ഇടുക്കി തേനി, മുംബൈ പൂന, ചെന്നൈ, കൊച്ചി രാമേശ്വരം എന്നിവിടങ്ങളിലായാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നത്.
മെയ് മാസത്തില്‍ വേള്‍ഡ് റിലീസ്റ്റിനൊരുങ്ങുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു.
ക്യൂബ്‌സ് എന്റെര്‍ടൈന്‍ മെന്റ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.
– വാഴൂര്‍ ജോസ്.
Online PR – CinemaNewsAgency.Com